twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളപതി ആവര്‍ത്തിക്കില്ല, ആരാധകര്‍ക്ക് നിരാശ! രജനിക്കൊപ്പം മമ്മൂട്ടി എത്തില്ല? കാലയില്‍ രജനി മാത്രം???

    രജനികാന്ത് ചിത്രം കാല കരികാലനില്‍ മമ്മൂട്ടി അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വ്യാജം.

    By Karthi
    |

    വെള്ളിത്തരയില്‍ പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ ചിത്രമായിരുന്നു ദളപതി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ രജനികാന്തിനേയും മമ്മൂട്ടിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1991ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദളപതി. അതിന് ശേഷം രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിച്ചിരുന്നില്ല. എന്നാല്‍ കാല കരികാലനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

    തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്

    വിജയ്‌യോ മമ്മൂട്ടിയോ, അഭ്യൂഹങ്ങള്‍ക്ക് വിട!!! രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ പ്രഭാസ്???വിജയ്‌യോ മമ്മൂട്ടിയോ, അഭ്യൂഹങ്ങള്‍ക്ക് വിട!!! രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ പ്രഭാസ്???

    കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല കരികാലനില്‍ രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതായി ഒരു ദേശീയ മാധ്യമമായിരുന്നു ആദ്യം വാര്‍ത്ത നല്‍കിയത്. ഇക്കാര്യത്തേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല.

    വാര്‍ത്ത വ്യാജം

    വാര്‍ത്ത വ്യാജം

    ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ആ വാര്‍ത്ത് ദേശീയ മാധ്യമത്തിന്റെ ഭാവന സൃഷ്ടിമാത്രമാണെന്നും അതില്‍ യാഥാര്‍ത്ഥ്യമില്ലെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    അംബേദ്ക്കറാകുന്നു

    അംബേദ്ക്കറാകുന്നു

    ചിത്രത്തില്‍ അംബേദ്ക്കര്‍ ഒരു പ്രധാന കഥാപാത്രമാകുമെന്നും ആ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2000 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഡോ അംബേദ്കറിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

    ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    മഹീന്ദ്ര താര്‍ ജീപ്പിന് മുകളില്‍ ഇരിക്കുന്ന രജനീകാന്തിന്റെ ചിത്രത്തോടെയായിരുന്നു കാല കരികാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പോസ്റ്ററിലെ ജീപ്പിന്റെ നമ്പര്‍ ബിആര്‍ 1956 എന്നായിരുന്നു. ഇത് ബിആര്‍ അംബേദ്ക്കര്‍ മരിച്ച വര്‍ഷത്തേക്കുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

    നഷ്ടമായത് നൂറ് കോടി

    നഷ്ടമായത് നൂറ് കോടി

    രജനി മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന നിലയില്‍ കാല കരികാലന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനായിരുന്നു ആരാധകരെ ഈ പ്രോജക്ടിലേക്ക് ആകര്‍ഷിച്ചത്. അത്തരത്തിലൊരു ആലോച ഇല്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതോടെ ആരാധകര്‍ കടുത്ത നിരാശയിലായിരിക്കുകയാണ്.

    ധനുഷിന്റെ നിര്‍മാണം

    ധനുഷിന്റെ നിര്‍മാണം

    കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് രജനികാന്തിന്റെ മകളുടെ ഭര്‍ത്താവായ ധനുഷാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനത്തോടെ ബോംബെയില്‍ ആരംഭിച്ചു. അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതമാണ് സിനിമ എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

    English summary
    Mammootty denies acting in Rajanikanth movie Kaala. The news was first appeared in an English media. It was their imagination says Mammootty circle.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X