For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിരത്നം സിനിമ പോലെ തന്നെയാണ് മാധവന്റെ യഥാർഥ ജീവിതവും, വീട്ടിലെ കാഴ്ച വൈറലാകുന്നു

  |

  പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മാധവൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് താരത്തിന് ഒരു പ്രത്യേക സ്ഥാനമാണ് പ്രേക്ഷകരുടെ മനസ്സിലുള്ളത്. മാധവനെ കുറിച്ച് ആദ്യം കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് ശാലിനിക്ക് പിന്നാലെ പ്രണയാഭ്യർഥനയുമായ നടക്കുന്ന കാർത്തിക് എന്ന വെള്ളരം കണ്ണുകളുളള ചെറുപ്പക്കാരനെയാണ്. മണിരത്നം സംവിധാനം ചെയ്ത അലൈപായുതെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ സിനിമയും കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.

  ചേക്ലേറ്റ് കഥാപാത്രത്തിലൂടെ കരിയർ തുടങ്ങിയ മാധവൻ, ഒരു ടൈപ്പ് കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ തയ്യാറായിരുന്നില്ല. ചോക്ലറ്റ് പയ്യൻ ഇമേജിൽ നിന്ന് തികഞ്ഞ ഒരു അഭിനേതാവായി മാറുകയായിരുന്നു. ഹിന്ദിയിലും തമിഴിലുമായി ശക്തമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകാൻ മാധവന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് മാധവൻ. ഇപ്പോൾ വൈറലാകുന്നത് മാധലന്റെ വീട്ടിലെ രസകരമായ കാഴ്ചയാണ്.

  സോഷ്യൽ മീഡിയയിൽ സജീവമായ മാധവൻ. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. ഭാര്യ സരിതയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം മുംബൈയിലാണ് മാഡിയുടെ താമസം. ദിവസങ്ങൾക്ക് മുൻപ് വീടിന്റയും ടെറസ് ഗാർഡിന്റേയുമൊക്കെ ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മാധവന്റെ വീട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു.

  വീഡിയോയിൽ കാണുന്ന വീടിന് മൊത്തത്തിൽ ഒരു മണിര്തനം സിനിമയുെടെ ടച്ചുണ്ട്. വളരെ ലളിതമായിട്ടാണ് വീട് ഒരുക്കിയ്രിക്കുന്നത്. മുംബൈ നഗരത്തിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാൻ പറ്റുന്ന രീതിയാലാണ് താരത്തിന്റെ ഫ്ലാറ്റ് സ്ഥിത ചെയ്യുന്നത്. ബാൽക്കണിയിൽ ഒരു പച്ചക്കറി തോട്ടമുണ്ട്. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫ്ലാറ്റിൽ പച്ചക്കറി തോട്ടം നിർമ്മിച്ചത്. അതിന്റെ സന്തോഷം പങ്കുവെച്ച് നടൻ രംഗത്തെത്തുകയും ചെയ്തിരുന്നു. മാഡി പങ്കുവെച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരുകാര്യം, താരത്തിന്റെ സിനിമകൾ പോലെ നല്ല ചിട്ടയോടെ തന്നെയാണ് വീടും ഒരുക്കിയിരിക്കുന്നത്.

  ബോളിവുഡ് സീരിയലുകളിലും പരസ്യത്തിലും സജീവമായിരുന്ന മാധവൻ 2000 ൽ പുറത്തിറങ്ങിയ അലൈപായുതെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ മാധവന്റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മാധവന്റെ ആദ്യ നായികയായി എത്തിയത് നടി ശാലിനിയായിരുന്നു. ഇന്നും ഈ ജോഡി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  മണിരത്നം ചിത്രങ്ങളിൽ സജീവമായിരുന്നു മാധവൻ. തന്റെ കരിയറിൽ തന്നെ വലിയ ഗുണമായി എന്നാണ് താരം പറയുന്നത്. ബോളിവുഡ് എന്ട്രിയിലും മണിരത്നം ചിത്രങ്ങൾ സഹായിച്ചുവെന്നാണ് താരം പറയുന്നത്. രഗ് ദേ ബസന്തി'യും, ഗുരുവും ത്രീ ഇഡിയറ്റ്സും എനിക്ക് കിട്ടിയെന്നും മാധവൻ പല അഭിമുഖത്തിലും പറഞ്ഞിരുന്നു. അലൈപ്പായുതെയ്ക്ക് ശേഷവും മണിരത്നം ചിത്രത്തിൽ സജീവമയിരുന്നു മാധവൻ. കണ്ണത്തിൽ മുത്തമിട്ടാൽ ,ആയുത എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലും മാധവൻ പ്രധാന വേഷത്തിലെത്തിയിരുന്നു.

  നമ്പി നാരായണന്റെ ജീവിതകഥയുമായി മാധവന്‍! | Filmibeat Malayalam

  മാധവന്റെ ഫ്ലാറ്റിലെ കാഴ്ച

  വീഡിയോ കാണാം

  Read more about: madhavan മാധവൻ
  English summary
  Mani Ratnam's Alaipayuthey Actor Madhavan shares the beautiful view of His house,Madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X