Just In
- 13 min ago
6 വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു, ബാക്കി അശ്വതിയാണ്! 40 കഴിഞ്ഞുള്ള ജീവിതം ഇങ്ങനെയാണെന്ന് പാര്‍വതി
- 1 hr ago
മാമാങ്കം മുഴുവൻ കണ്ടു! ഇനി കേൾക്കേണ്ടത് പ്രേക്ഷകരിൽ നിന്ന്, ഗ്യാരന്റി നൽകി സംവിധായകൻ
- 1 hr ago
മഞ്ജു വാര്യരും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു! പുതിയ സിനിമ ഉടന്‍
- 2 hrs ago
പെണ്ണുങ്ങൾ വാഴും നാട്ടിലെ 'ഉൾട്ടാ പുൾട്ടകൾ'; ഗോകുൽ സുരേഷ് വീണ്ടും! — ശൈലന്റെ റിവ്യൂ
Don't Miss!
- News
ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി
- Lifestyle
വാലിൽ ബൈക്ക് കയറിയിറങ്ങി; പാമ്പ് പിന്തുടർന്നത് 2KM
- Technology
രണ്ട് വിരലുകൾ ഒന്നിച്ച് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഫിങ്കർപ്രിന്റ് സെൻസറുമായി ക്വാൽകോം
- Finance
പോസ്റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും
- Sports
ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി
- Automobiles
പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പതിവ് ചെക്കപ്പിനായി മാത്രം! ഔദ്യോഗിക അറിയിപ്പ് പുറത്ത്
തമിഴ് ചലച്ചിത്ര സംവിധായകന് മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മണിരത്നത്തിന്റെതായി പുറത്തിറങ്ങാറുളള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്ന വേളയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.
മണിരത്നത്തിന് ഹൃദയാഘാതമാണെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പുതിയ ചിത്രമായ പൊന്നിയിന്‍ ശെല്‍വത്തിന്റെ ജോലികള്‍ക്കിടെ അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംവിധായകന് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ചുകൊണ്ടുളള ഔദ്യോഗിക വിവരം പുറത്തുവന്നിരിക്കുകയാണ്. പതിവ് ചെക്കപ്പുകള്‍ക്കായാണ് സംവിധായകനെ ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തുവെന്നും ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. മണിരത്നത്തിന്റെ സ്വപ്ന ചിത്രം കൂടിയായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് പൊന്നിയന്‍ ശെല്വന്. വമ്പന്‍ താരനിരയാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കീര്‍ത്തി സുരേഷിന്റെ പുതിയ ലുക്കിനെ ട്രോളി ശ്രീ റെഡ്ഡി! സായി പല്ലവിയാണ് നല്ലതെന്നും നടി! കാണൂ
ടൊവിനോയുടെ റൊമാന്റിക്ക് ത്രില്ലര്‍ ലൂക്കയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം