twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി മുഖ്യന്‍ തന്നെ ശരണം! മേര്‍സല്‍ റിലീസ്, വിജയ് മുഖ്യമന്ത്രിയെ കണ്ടു...

    മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.

    By Jince K Benny
    |

    റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് വിജയ് നായകനാകുന്ന പുതിയ ചിത്രം മേര്‍സല്‍. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് വിഘാതമായി നില്‍ക്കുന്നത് മൃഗ സംരക്ഷണ വകുപ്പാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ അനുവാദമില്ലാതെ പക്ഷി മൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചതാണ് വിനയായത്.

    ഇത് ബിജു മേനോന്റെ വര്‍ഷം, പുതിയ ചിത്രം പ്രഖ്യാപിച്ചു... വീണ്ടും കോമഡി? ഇത് ബിജു മേനോന്റെ വര്‍ഷം, പുതിയ ചിത്രം പ്രഖ്യാപിച്ചു... വീണ്ടും കോമഡി?

    'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...

    സെന്‍സറിംഗ് പൂര്‍ത്തിയാകാത്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന പ്രചരിപ്പിച്ചതും വിവാദമായിരിക്കുകയാണ്. റിലീസ് പരുങ്ങലിലായതോടെ ചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച വിനോദ നികുതി കുറയ്ക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    mersaj

    വിജയ് ചിത്രങ്ങളുടെ റിലീസിന് മുമ്പ് പലപ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങളുണ്ടാകാറുണ്ട്. തുപ്പാക്കിയുടെ റിലീസിന്റെ സമയത്ത് മതവികാരത്തെ വൃണപ്പെടുത്തുന്ന എന്ന ആരോപണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്നും മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തലൈവ, കത്തി, പുലി എന്നീ ചിത്രങ്ങളുടെ സമയത്തും ഇത്തരം അനിശ്ചിത്വങ്ങള്‍ സംഭവിച്ചിരുന്നു.

    ദീപാവലി ദിനത്തില്‍ ലോകവ്യാരകമായി മാസ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 3300 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലേഷ്യയില്‍ മാത്രം 800 സെന്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്യുന്നത്. 350 തിയറ്ററുകളില്‍ ചിത്രം കേരളത്തിലും റിലീസിനെത്തും.

    English summary
    Mersal release issue: Vijay meets Tamil Nadu CM Edappadi Palanisamy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X