For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിഹേഴ്സലിനിടെ പറയാതെ കെട്ടിപ്പിടിച്ചു!! ദൃഢമായി ശരീരത്തോട് ചേർത്തു, അര്‍ജുനെതിനെ മലയാളി നടി

  |

  ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും വൻ ചലനം സൃഷ്ടിച്ചിരിക്കുകയാണ് മീ ടൂ മൂവ്മെന്റ്. നാന പടേക്കറിനെതിരെ നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മീടൂ ക്യാംപെയ്ൻ ഇന്ത്യയിൽ വീണ്ടും സജ്ജീവമായത്. തനുശ്രീ ദത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് മീ ടൂ ക്യാംപെയ്നുമായി രംഗത്തെതത്തിയത്.

  സൽമാന്റെ ബിഗ്ബോസിലേയ്ക്ക് കേരളത്തിൽ നിന്ന് മറ്റൊരാളും!! ഗോളടിച്ചത് ശ്രീശാന്തിന്, ശ്രീയ്ക്ക് കൂട്ടായി സൽമാൻ ഇറക്കിയത് ആരെയാണെന്ന് അറിയാമോ...

  ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മീ ടൂ ക്യാംപെയ്ൻ വൻ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഗായിക ചിൻമയി പേര് വെളിപ്പെടുത്താത്ത മറ്റൊരു യുവതി എന്നിവർ മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. എന്നൽ തമിഴൽ വീണ്ടും ഒരു മീടൂ മൂവ്മെന്റിന് കളമൊരുങ്ങുകയാണ്. തമിഴ് സൂപ്പർ താരം അർജുനെതിരെയാണ് ആരോപണവുമായി യുവനടി ശ്രുതി ഹരിഹരൻ രംഗത്തെത്തിയിരിക്കുന്നത്. മീടു ക്യാംപെയ്നെ അഭിനന്ദിച്ചതിനു ശേഷമാണ് നടി തനിയ്ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്.

  ദിലീപല്ല നിവിൻ പോളി!! ദിലീപിനെ കുറിച്ചുള്ള ആ മൊഴിയെപ്പറ്റി അറിയില്ല, വിശദീകരണവുമായി സിദ്ദിഖ്

   ഷൂട്ടിന് പോയത് ഏറെ ത്രില്ലൽ

  ഷൂട്ടിന് പോയത് ഏറെ ത്രില്ലൽ

  ചെറുതിലെ മുതൽ അർജുൻ ചിത്രങ്ങൾ കണ്ടു വളർന്ന് വ്യക്തിയായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ വളരെ അധികം സന്തോഷവധിയായിരുന്നു. വളരെ ആവേശത്തോടെയായിരുന്നു ഞാൻ ഷൂട്ടിന് പോയത്. ആദ്യ കുറച്ചു ദിവസങ്ങൾ നല്ലതു പോലെ നടന്നു പോയിരുന്നു.

  അർജുന്റെ ഭാര്യ

  അർജുന്റെ ഭാര്യ

  അർജുൻ സർജയുടെ ഭാര്യ വേഷമായിരുന്നു എനിയ്ക്ക്. ഒരു ദിവസം ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അദ്ദേഹം എന്നോട് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടു പോയിരുന്നു.

  സിനിമയിൽ പ്രൊഫഷണലാണ്

  സിനിമയിൽ പ്രൊഫഷണലാണ്

  സീനുകളുടെ ഒർജിനാലിറ്റി കളയാതെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാൻ.പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാൽ അദ്ദേഹം ചെയ്തത് എന്നെ വെറുപ്പിച്ചെന്നും നടി പറഞ്ഞു. ആ സമയത്ത് തനിയ്ക്ക് എന്ത് പറയണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ലായിരുന്നു.

  റിഹേഴ്സൽ പതിവ്

  റിഹേഴ്സൽ പതിവ്

  ക്യാമറ റോൾ ചെയ്ത് ഷൂട്ട് ചെയ്യുന്നതിനു മുന്നോടിയായി ഇത്തരം രംഗങ്ങൾക്ക് റിഹേഴ്സൽ ചെയ്യാറുണ്ട്. താരങ്ങളുടെ ശരീര ഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. എന്നാൽ ഇവിടെയുണ്ടായത് സംസാരിക്കുന്നു, അഭിനയിക്കുന്നു, ഒടുവില്‍ ആ രംഗത്തിനു വേണ്ടത് കണ്ടെത്തുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ രംഗത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഞാന്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍ ആകുമ്പോൾ.

   സംവിധായകന് മനസിലായി

  സംവിധായകന് മനസിലായി

  ചിത്രത്തിന്റെ സംവിധായകന് എന്റെ അവസ്ഥ മനസ്സിലായി. റിഹേഴ്സൽ വേണ്ടെന്നും ഡയറക്ട് ടേക്കിനു പോകാമെന്നും ഡയറക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിനെ ഞാന്‍ അറിയിക്കുകയായിരുന്നു. അമ്പതോളും ആളുകളുടെ മുന്നിൽവെച്ചാണ് തനിയ്ക്ക് ഇത് സംഭവിച്ചത്. കരാറ്‍ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രീകരണത്തിനിടയിലെ അദ്ദേഹത്തിന്റെ കുത്തുവാക്കുകളഴ്‍ തന്നെ വേദനപ്പിച്ചെന്നും ശ്രുതി പറഞ്ഞു.

  സിനിമയ്ക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു

  സിനിമയ്ക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു

  സിനിമയുടെ ഷൂട്ടിങ്ങിനെ ബാധിക്കാതിരിക്കാൻ താരത്തിന്റെ പ്രവർത്തിയ്ക്ക് നേരെ കണ്ടില്ലെന്ന് നിക്കുകയായിരുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കാതെ തുടരുന്നത് എന്നെ അത്ഭതപ്പെടുത്തി. ഞാന്‍ സൗഹാര്‍ദപൂര്‍ണമായ അകലം പാലിച്ചു.- ശ്രുതി പറയുന്നു.

  English summary
  #MeToo: Sruthi Hariharan accuses Arjun Sarja of sexual harassment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X