twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമൗലിക്ക് തെറ്റി??? ബാഹുബലി രണ്ടിലെ തിരുത്താനാവാത്ത അഞ്ച് പിഴവുകള്‍!!!

    തന്റെ ട്വിറ്ററിലൂടെയാണ് ബാഹുബലിയിലെ അഞ്ച് തെറ്റുകള്‍ വിഘ്‌നേശ് ശിവ ചൂണ്ടിക്കാട്ടിയത്.

    By Karthi
    |

    ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയുടെ അവസാന ഭാഗം എക്കാലത്തേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നാല് ദിവസത്തിനുള്ളില്‍ 500 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍.

    ഇന്ത്യന്‍ സിനിമയെ ഇനി ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും എന്ന് തരംതരിക്കാമെന്ന് ചലച്ചിത്ര നിരൂപകര്‍ പറയുമ്പോഴാണ് ചിത്രത്തിലെ അഞ്ച് പിഴവുകള്‍ ചൂണ്ടിക്കാണിച്ച് തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവ രംഗത്തെത്തിയിരിക്കുന്നത്.

    ബാഹുബലിയിലും പിഴവ്

    ബാഹുബലിയുടെ ഒന്നാം ഭാഗത്തിലും നിരവധി പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും രണ്ടാം ഭാഗം റീലീസായി ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് ചിത്രത്തിലെ അഞ്ച് പിഴവുകള്‍ ചൂണ്ടിക്കാണിച്ച് മറ്റൊരു സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് വിഘ്‌നേശ് ശിവ ഇക്കാര്യം വ്യക്തമാക്കിയത്.

    ടിക്കറ്റ് തുക കുറഞ്ഞ് പോയി

    വിഘ്‌നേശ് ചൂണ്ടിക്കാണിച്ച് ആദ്യത്തെ പിഴവ് ടിക്കറ്റ് തുക കുറഞ്ഞ് പോയി എന്നതാണ്. വെറും 120 രൂപമുടക്കി ഇത്രയും വലിയൊരു കാഴ്ചാനുഭവം സമ്മാനിക്കുകയോ? കളക്ഷന്‍ ബോക്‌സോ നിര്‍മാതാവിന്റെ അക്കൗണ്ട് നമ്പറോ ഉണ്ടായിരുന്നെങ്കില്‍ കുറച്ചൂടെ പണം നല്‍കാമായിരുന്നെന്നാണ് വിഘ്‌നേശ് പറയുന്നത്.

    ദൈര്‍ഘ്യം കുറഞ്ഞു

    സിനിമയുടെ ദൈര്‍ഘ്യം തീരെ കുറഞ്ഞ് പോയി എന്നാണ് വിഘ്‌നേശിന്റെ പക്ഷം. മൂന്ന് മണിക്കൂറ് കൊണ്ട് ഇത്തരമൊരു സിനിമ തീര്‍ന്നു പോകാന്‍ ആരും ആഗ്രഹിക്കില്ലെന്നും വിഘ്‌നേശ് പറയുന്നു.

    ആത്മവിശ്വാസം തകര്‍ക്കും

    മൂന്നാമതായി വിഘ്‌നേശ് ചിത്രത്തിന് കണ്ടെത്തുന്ന പിഴവാണ് ഏറെ ശ്രദ്ധേയം. കൂടുതല്‍ പൂര്‍ണതയും ആധികാരികതയും വിശാലതയും ചിത്രത്തിനുണ്ട്. ഇത് മറ്റ് സംവിധായകരുടെ ആത്മവിശ്വാസവും തലക്കനവും തകര്‍ക്കുമെന്നും വിഘ്‌നേശ് പറയുന്നു.

    അവസാനിക്കരുതായിരുന്നു

    ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടാണ് ചിത്ര പുറത്തിറങ്ങിയത്. എന്നാല്‍ ഇത് കണ്‍ക്ലൂഷന്‍ ആകാന്‍ പാടില്ലായിരുന്നുവെന്നാണ് വിഘ്‌നേശ് പറയുന്നത്. ബാഹുബലിക്ക് ഇനിയും തുടര്‍ച്ചകള്‍ വേണം. അത് മൂന്ന്, നാല് അഞ്ച് തുടങ്ങി ഇനിയൊരു പത്ത് പാര്‍ട്ടെങ്കിലും വരണമെന്നും വിഘ്‌നേശ് പറയുന്നു.

    ഈ റെക്കോര്‍ഡുകള്‍ ഇനി എന്ന് തകരും

    ബാഹുബലിയുടെ രണ്ടാം ഭാഗം ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ റെക്കോര്‍ഡുകള്‍ ഇനി എന്ന് തകരും എന്നതാണ് വിഘ്‌നേശിന്റെ അടുത്ത് സംശയം. ഇന്ത്യന്‍ സിനിമയുട ചരിത്രമായ ഈ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ഇനി എത്ര വര്‍ഷം കാത്തിരിക്കണമെന്നും വിഘ്‌നേശ് ചോദിക്കുന്നു.

    കോടികളുടെ കണക്ക്

    ചിത്രം തിയറ്ററിലെത്തി ആഴ്ച ഒന്ന് പിന്നിടുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സിനിമയിലെ സര്‍വ്വ റെക്കോര്‍ഡുകളും ബാഹുബലി സ്വന്തം പേരിലാക്കി കഴിഞ്ഞു. പുതിയ ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ് ബാഹുബലി. ബിഗ് ബജറ്റ് എന്ന വലിപ്പത്തെയാണ് കളക്ഷനിലൂടെ ബാഹുബലി നിക്ഷ്പ്രഭമാക്കിയത്.

    വിഘ്‌നേശ് ശിവ

    തമിഴ് സിനിമ സംവിധായകനാണ് വിഘ്‌നേശ് ശിവ. നയന്‍താരയും വിജയ് സേതുപതിയും ജോഡിയായി എത്തിയ നാനും റൗഡി താന്‍, പോടാ പോടി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്‌നേശ്. നയന്‍താരയും വിഘ്‌നേശും തമ്മില്‍ പ്രണയത്തിലാണെന്നും തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകളുണ്ട്.

    English summary
    Tamil Director Vignesh Siva pointed out Five mistakes in Bahubali The Conclusion. He tweeted about the mistakes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X