For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തുചെയ്യും, ചതി പൊറുക്കില്ല', ഇങ്ങനേയും ഒരു നയൻതാരയുണ്ട്!

  |

  സൂപ്പർസ്റ്റാറുകളായ പുരുഷന്മാരുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് തെന്നിന്ത്യൻ സിനിമയിൽ. ഇവർക്കൊപ്പമെല്ലാം കട്ടക്ക് പിടിച്ച് നിന്ന് വീണിടത്ത് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന അഭിനേത്രിയാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റായ നയൻതാര. അധികമൊന്നും സ്ത്രീകളായ അഭിനേത്രികൾ ഇത്രയും കാലം തങ്ങളുടെ സ്റ്റാർഡം വിടാതെ വിവിധ ഭാഷകളിൽ ഒരുപോലെ തിളങ്ങി നിന്നിട്ടുണ്ടാകില്ല. എന്നാൽ നയൻതാര അങ്ങനെയല്ല. കളിയാക്കിയവരെ കൊണ്ട് തന്നെ തന്റെ പ്രതിഭയിലൂടെ കൈയ്യടിപ്പിച്ച് തന്റെ ആരാധകരാക്കി മാറ്റിയ നടിയാണ്. ഒരു സൂപ്പർസ്റ്റാറിന്റേയും പേര് ഇല്ലെങ്കിലും 'നയൻതാര ഇൻ' എന്ന് മാത്രം എഴുതിയാൽ ജനങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്ന രീതിയിലേക്ക് നയൻതാര എത്തി കഴിഞ്ഞു.

  Also Read: 'ചില വേദനകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും', ഭാവനയെ കുറിച്ച് താരത്തിന്റെ ട്രെയിനർ പറയുന്നു!

  ഒരു തലതൊട്ടപ്പനും നയൻസിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. സ്വപ്രയത്നം കൊണ്ടാണ് തിരുവല്ലക്കാരിയായിരുന്നു ഡയാന കുര്യൻ ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായ ലേഡിസൂപ്പർസ്റ്റാറായി മാറിയത്. തുടക്കം മലയാള സിനിമയിലൂടെയായിരുന്നു അവതാരികയുടെ റോളിലാണ് ലൈം ലൈറ്റിലേക്ക് എത്തിയത്. പിന്നീട് പതുക്കെ സിനിമകൾ ലഭിച്ച് തുടങ്ങി. കൈരളി അടക്കമുള്ള ചാനലുകളിൽ വിവിധ പരിപാടികൾക്ക് അവതാരികയായി ജോലി ചെയ്തിരിക്കുമ്പോഴാണ് നയൻതാരയ്ക്ക് സത്യൻ അന്തിക്കാടിന്റെ മനസിനക്കരയിലേക്ക് ക്ഷണം ലഭിച്ചത്. അങ്ങനെ നായികയായി കാലെടുത്ത് വെച്ചു. ആദ്യ നായകൻ ജയറാമായിരുന്നു. തനി നാട്ടിൻപുറത്തുകാരിയായ ​ഗൗരിയായി നയൻതാര തിളങ്ങി. പിന്നേയും മലയാളത്തിൽ വിസ്മയ തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ സിനിമകൾ ചെയ്തു.

  Also Read: 'പൃഥിയെ മുളയിലെ നുള്ളാനുള്ള ശ്രമം 'അമ്മ'യിലുണ്ടായി, ദിലീപ് പൃഥ്വിക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടില്ല', മല്ലിക!

  അയ്യ എന്ന ശരത്കുമാർ ചിത്രത്തിലൂടെയാണ് അന്യഭാഷകളിൽ നയൻസ് അഭിനയിച്ച് തുടങ്ങിയത്. അയ്യയ്ക്ക് ശേഷം ചന്ദ്രമുഖിയിൽ രജനികാന്തിന്റെ നായികയായി. രണ്ട് തമിഴ് സിനിമകൾ ചെയ്ത ശേഷം വീണ്ടും മലയാളത്തിൽ സജീവമായി രാപ്പകൽ, തസ്കരവീരൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അന്യഭാഷകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ​ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിന്റെ പേരിൽ നയൻസിനെതിരെ വിനർശനമുണ്ടായിരുന്നു. രാജാറാണി ചെയ്തത് മുതലാണ് ​ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന നടിയെന്ന പേരിൽ നിന്ന് നയൻസിന് മുക്തി ലഭിക്കുന്നത്. രാജാറാണിക്ക് ശേഷമാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കുള്ള യാത്ര നയൻസ് ആരംഭിക്കുന്നത്. ഇന്ന് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമാണ് നിർമാണത്തിലേക്ക് വരെ കടന്ന നയൻതാര.

  ഒരുപാട് സുഹൃത്ത് വലയങ്ങളുള്ള നടി കൂടിയാണ് നയൻസ്. താരത്തിന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായ അനിരുദ്ധ് നയൻസ് വ്യക്തി ബന്ധങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ കര്‍ക്കശക്കാരിയായ നടിയാണ് എന്ന് തോന്നുമെങ്കിലും അടുത്തറിയാവുന്നവര്‍ക്ക് നയന്‍താര തന്നെ സ്നേഹിക്കുന്നവരേയും താൻ സ്നേഹിക്കുന്നവരേയും അത്രയധികം കെയർ ചെയ്യുന്ന വ്യക്തിയാണ്. സ്‌നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നൽകാനും നയൻസ് തയ്യാറാകുന്ന വ്യക്തിയാണെന്നും അനിരുദ്ധ് പറയുന്നു. നയൻസിന്റെ സുഹൃത്ത് വലയങ്ങൾക്കുള്ളിൽ ഉള്ളവർക്ക് മാത്രം അറിയാവുന്ന സത്യമാണിതെന്നും അനിരുദ്ധ് പറയുന്നു. ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാ​ഗമാക്കില്ലെന്നും ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ എങ്ങിനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യുകയും ചെയ്യുമെന്നുമാണ് അനിരുദ്ധ് പറയുന്നത്.

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  സിനിമയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണെന്നും എന്നും ഷൂട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയൻസിന് ഇഷ്ടമെന്നും ബ്രേക്ക് എടുക്കാൻ പോലും താൽപര്യമില്ലാത്ത ആളാണെന്നും അനിരുദ്ധ് പറയുന്നു. അഭിനയം എന്ന പോലെ നയൻസ് താൽപര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങൾ പാചകവും ഇന്റീരിയർ ഡിസൈനിങുമാണെന്നും അനിരുദ്ധ് വെളിപ്പെടുത്തി. നയൻസ് ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഇന്റീരിയറും നയൻസ് ചെയ്തതാണെന്നും അനിരുദ്ധ് പറയുന്നു. നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ശേഷം ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. നയൻസിന്റെ വിവാഹമാണ് ആരാധകരുടെ സ്വപ്നങ്ങളിലുള്ള ഏറ്റവും വലിയ കാര്യം. വിഘ്നേഷ് ശിവനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ നയൻസ് വെളിപ്പെടുത്തിയിരുന്നുവെങ്കിലും വിവാഹം എപ്പോൾ ഉണ്ടാകും എന്നതിനെ കുറിച്ച് നയൻസോ വിഘ്നേഷ് ശിവനെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

  Read more about: nayanthara
  English summary
  music composer anirudh ravichander open up about nayanthara personality, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X