twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    By Aswini
    |

    പ്രേമം സിനിമ മലയാളത്തില്‍ വമ്പന്‍ ഹിറ്റാണ്. റിലീസ് ചെയ്ത നാള്‍മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം ഇടക്കാലത്തൊന്ന് ഒതുങ്ങി നിന്നെങ്കിലും, ഇപ്പോള്‍ തെലുങ്ക് റീമേക്ക് ഷൂട്ടിങ് തുടങ്ങിയതോടെ വീണ്ടും സജീവമാകുകയാണ്. ചിത്രത്തിലെ മലര്‍മിസിന്റെ ലുക്കാണ് എല്ലാവര്‍ക്കും വിഷയം. മലരായി എത്തിയ ശ്രുതി ഹസന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും വന്നു.

    ശ്രുതിയുടെ മാത്രമല്ല, ജോര്‍ജ്ജായി എത്തുന്ന നാഗ ചൗതന്യയുടെ ഫോട്ടോയും ലൊക്കേഷനില്‍ നിന്നും ലീക്കായിരിക്കുകയാണ്. ജോര്‍ജ്ജിന്റെ കോളേജ് ജീവിതമാണ് ആദ്യ ഷെഡ്യൂള്‍. താടിയൊക്കെ വച്ച് നിവിന്‍ പോളി ഗെറ്റപ്പില്‍ നാഗ ചൈതന്യയെ കണ്ടപ്പോള്‍ എന്തോ ഇല്ലാത്തത് എടുത്തുവച്ചത് പോലെ തോന്നുന്നു. താടി വെപ്പാണോ എന്നൊരു സന്ദേഹവുമുണ്ട്. നോക്കാം.

    Also Read: ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...Also Read: ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...

    ശ്രുതി ഹസന്‍

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    ശ്രുതി മേക്കപ്പില്ലാതെയാണ് മലര്‍ മിസായി എത്തുന്നത്. ഒട്ടും ഗ്ലാമറാകാതെ കോട്ടന്‍ സാരിയില്‍ ശ്രുതി അഭിനയിക്കുന്നതും ഇതാദ്യമായിരിക്കും

    നാഗ ചൈതന്യ

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    ഇതാണ് ജോര്‍ജ് സ്‌റ്റൈലിലുള്ള നാഗ ചൈതന്യയുടെ ലുക്ക്. ജോര്‍ജ്ജിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്

    ഇതാണ് മേരി

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    തെലുങ്കിലും പ്ലസ്ടു കാമുകിയെ അവതരിപ്പിയ്ക്കുന്നത് അനുപമ പരമേശ്വരന്‍ തന്നെയാണ്. തെലുങ്കിലെത്തുമ്പോള്‍ പേരിലും ഗെറ്റപ്പിലുമൊക്കെ മാറ്റമുണ്ടെന്നാണ് അറിയുന്നത്. ഇതാണ് വേഷം

    ശ്രുതിയ്ക്ക് വെല്ലുവിളി

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    മലയാളി മനസ്സില്‍ അത്രയേറെ സ്വാധീനിച്ച കഥാപാത്രമാണ് സായി പല്ലവി അവതരിപ്പിച്ച മലര്‍. ശ്രുതിയെ ആ വേഷത്തില്‍ സങ്കല്‍പിക്കാന്‍ കഴിയാത്ത മലര്‍ ഫാന്‍സ് ഇതിനോടകം ട്രോളുകള്‍ കൊണ്ട് നടിയെ കൊല്ലാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഈ വേഷം ശ്രുതിയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്

    കോളേജ് ജീവിതം

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    ജോര്‍ജ്ജിന്റെ കോളേജ് ജീവിതമാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ വിശാഖയിലാണ് ഷൂട്ട് നടക്കുന്നത്.

    മജ്‌നു

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    പ്രേമം എന്ന പേരായിരുന്നു ചിത്രത്തിലേക്കുള്ള പ്രേക്ഷകരുടെ ആദ്യത്തെ ആകര്‍ഷണം. തെലുങ്കില്‍ എത്തുമ്പോള്‍ മജ്‌നു എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്

    വിമര്‍ശനം

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    ചിത്രത്തില്‍ ശ്രുതിയുടെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതുമുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ശ്രുതി ഗ്ലാമറാകുമോ എന്ന കാര്യത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്ല ആശങ്കയുണ്ട്

    കണ്ടറിയണം

    മലര്‍ മിസിനെ മാത്രമല്ലേ കണ്ടുള്ളൂ, ദേ മേരിയും ജോര്‍ജ്ജും; താടി വെപ്പാണോ....

    ഇനി എന്തായാലും വരുന്നിടത്ത് വച്ച് കാണണം. ജോര്‍ജ്ജും മലരും തെലുങ്കിലെത്തുമ്പോള്‍ എന്താവും എന്ന ആകാംക്ഷ ഇവിടെ കേരളത്തിലെ ഫാന്‍സിനുമുണ്ട്.

    English summary
    Naga Chaitanya is slowly getting back to his most celebrated place, with two back to back romantic dramas in his kitty. One being Gautam Menon's Sahasame Swasaga Saagipo, the other is a remake of Malayalam super hit, Premam, titled as Majnu in Telugu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X