For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈകുഞ്ഞിനെ ചേര്‍ത്ത് പിടിച്ച്‌ നയന്‍താര, താരജോഡിയുടെ ചിത്രങ്ങള്‍ ​ഏറ്റെടുത്ത് ആരാധകര്‍

  |

  നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‌റെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയത്തിലായതുമുതല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരജോഡിയാണ് ഇരുവരും. നാനും റൗഡി താന്‍ സിനിമയുടെ സമയം മുതലാണ് നയനും വിക്കിയും പ്രണയത്തിലായത്. തുടര്‍ന്ന് അടുത്തിടെയാണ്
  വിഘ്‌നേഷുമായുളള എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞതായി നയന്‍താര അറിയിച്ചത്. വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇവരുടേതായി നടന്നത്.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞെങ്കിലും വിവാഹം എന്നാണെന്നുളള കാര്യം ഇരുവരും അറിയിച്ചിട്ടില്ല. ഉടന്‍ തന്നെ നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹ തിയ്യതി അറിയിക്കുമെന്നുളള പ്രതീക്ഷകളിലാണ് ആരാധകര്‍. നിലവില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ സിനിമയിലാണ് നയന്‍താര അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് സേതുപതി നായകനാവുന്ന സിനിമയില്‍ നയന്‍താരയ്‌ക്കൊപ്പം സാമന്തയും നായികയാവുന്നു.

  ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാനും റൗഡി താന്‍ ടീം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തിലാണ് വിഘ്‌നേശ് ശിവന്‍ സിനിമ പ്രഖ്യാപിച്ചത്. നയന്‍താര-വിഘ്‌നേഷ് ശിവന്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം സിനിമ ചിത്രീകരണത്തിനിടെയാണ് ഒരു കുഞ്ഞിനൊപ്പമുളള നയന്‍താരയുടെയും വിക്കിയുടെയും പുതിയ ചിത്രങ്ങള്‍ ട്രെന്‍ഡിംഗാവുന്നത്.

  കൈകുഞ്ഞിനെ ചേര്‍ത്ത് പിടിച്ച്‌ വിഘ്‌നേഷിനൊപ്പം നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വെെറലായതോടെ ഈ കുഞ്ഞ് ആരുടെതാണ് എന്ന് ചോദിച്ചാണ് നെറ്റിസണ്‍സ് എത്തുന്നത്. കുഞ്ഞ് കാത്തുവാക്കുലെ രെണ്ട് കാതല്‍ സിനിമയില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ചിത്രീകരണത്തിനിടെയാണ് കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ നയന്‍താരയും വിക്കിയും എടുത്തത്.

  അതേസമയം ആറ് വര്‍ഷമായി പ്രണയത്തിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ ഇവരുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. റൊമാന്റിക്ക് കോമഡി ചിത്രം രണ്ട് പേരുടെയും കരിയറില്‍ വഴിത്തിരിവായി മാറി. വിഘ്‌നേഷ് ശിവന്‌റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു നാനും റൗഡി താന്‍.

  സിമ്പുവിനെ നായകനാക്കിയുളള പോടാ പോടി ആണ് വിഘ്‌നേഷ് ഒരുക്കിയ ആദ്യ സിനിമ. തുടര്‍ന്ന് നാനും റൗഡി താന്‍, സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം, പാവ കഥൈകള്‍ തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി പുറത്തിറങ്ങി. സംവിധാനത്തിന് പുറമെ നയന്‍താരയ്‌ക്കൊപ്പം നിര്‍മ്മാണ രംഗത്തും സജീവമാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താര കേന്ദ്രകഥാപാത്രമായി എത്തിയ നെട്രികണ്‍ നിര്‍മ്മിച്ചത് വിഘ്‌നേശ് ശിവനാണ്.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  കൈനിറയെ ചിത്രങ്ങളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. രജനീകാന്തിന്‌റെ അണ്ണാത്തെ ലേഡീ സൂപ്പര്‍സ്റ്റാറിന്‌റെതായി വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്. കൂടാതെ ചിരഞ്ജീവി നായകനാവുന്ന ലൂസിഫര്‍ തെലുങ്ക് റീമേക്കിലും നയന്‍താരയാണ് നായിക. വിഘ്‌നേഷ് ശിവനൊപ്പം നിരവധി തവണ കേരളത്തില്‍ എത്തിയിട്ടുണ്ട് നയന്‍താര. നയന്‍താരയുടെ അമ്മയ്‌ക്കൊപ്പമുളള വിഘ്‌നേഷിന്‌റെയും നടിയുടെയും ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  തമിഴ് സിനിമകള്‍ക്കൊപ്പം തന്നെ മലയാളത്തിലും അഭിനയിക്കാറുണ്ട് നയന്‍താര. ലവ് ആക്ഷന്‍ ഡ്രാമ, നിഴല്‍ തുടങ്ങിയവയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലും നായികയായി നയന്‍താര എത്തുന്നു. അതേസമയം ശിവകാര്‍ത്തികേയനെ നായകനാക്കിയുളള ഒരു ചിത്രവും വിഘ്‌നേഷ് ശിവന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സംവിധാനത്തിന് പുറമെ ഗാനരചയിതാവായും തമിഴില്‍ സജീവമാണ് വിഘ്‌നേഷ്.

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  Read more about: nayanthara
  English summary
  Nayantara Holding A Baby With Vignesh Shivan Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X