For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയും പ്രതിശ്രുത വരനും ക്ഷേത്ര ദര്‍ശനത്തിനെത്തി; വിവാഹത്തിനുള്ള മുന്നൊരുക്കമാണോന്ന് ചോദിച്ച് ആരാധകരും

  |

  നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ഏറെ കാലമായി ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ തീരുമാനിച്ചിട്ടില്ല. അതേ സമയം ഇരുവരും ക്ഷേത്ര ദര്‍ശനത്തിനെത്തിയ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഒരുമിച്ചെത്തിയാണ് വിഘ്‌നേശ് ശിവനും നയന്‍താരയും ദര്‍ശനം നടത്തിയത്.

  നീല നിറമുള്ള ചുരിദാറ് ധരിച്ച് വളരെ സിംപിളായിട്ടാണ് നയന്‍താര എത്തിയിരുന്നത്. വെള്ള മുണ്ടും ഷര്‍ട്ടിനുമൊപ്പം ചുവപ്പ് നിറമുള്ള ഷാള്‍ കൂടി പുതച്ചാണ് വിഘ്‌നേശ് ശിവന്‍ വന്നത്. ക്ഷേത്രത്തിനുളഅളില്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഫോട്ടോസ് എടുക്കാന്‍ ഇരുവരും പോസ് ചെയ്യുകയും ചെയ്തിരുന്നു. അമ്പലത്തിലൂടെ നടന്ന് നീങ്ങുന്ന സമയത്തെല്ലാം നയന്‍താരയുടെ കൈയില്‍ വിക്കി ചേര്‍ത്ത് പിടിച്ചിരുന്നു. വീഡിയോയിലുടനീളം ഇങ്ങനെ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

  nayans-vicky

  അങ്ങനെ ക്ഷേത്ര ദര്‍ശനത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്ഷേത്രത്തില്‍ പ്രദിക്ഷണം വെക്കുന്ന താരങ്ങള്‍ക്കൊപ്പം ആരാധകരും നടക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ആരോടും മോശമായി പെരുമാറാതെ ഫോട്ടോ എടുക്കാന്‍ വരുന്ന എല്ലാവര്‍ക്കും താരങ്ങള്‍ നിന്ന് കൊടുത്തിരുന്നു.

  ഇങ്ങനൊരു വില്ലത്തിയാവാന്‍ പറ്റുമോ? സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് നടി അനു നായർ

  അതേ സമയം താരങ്ങളുടെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള കിംവദന്തികള്‍ വന്നിട്ടുണ്ടെങ്കിലും ഇരുവരും വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് അടുത്തിടെയാണ്. വിഘ്‌നേശും താനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ച് അടുത്തിടെ നയന്‍താര ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിതാവ് സുഖമില്ലാതെ ആശുപത്രിയില്‍ ആണെന്നും അതിന്റെ വിഷമത്തിലാണ് താന്നെന്നും നയന്‍താര സൂചിപ്പിച്ചിരുന്നു.

  nayans-vicky

  പിതാവിന്റെ ആഗ്രഹപ്രകാരം വിവാഹം കഴിച്ചേക്കുമെന്നുള്ള സൂചനയും നടി അന്ന് വെച്ചിരുന്നു. പിന്നീട് അതേ കുറിച്ച് വിവരങ്ങളൊന്നും വന്നില്ലെങ്കിലും ഇപ്പോഴത്തെ ക്ഷേത്ര ദര്‍ശനത്തിന് പിന്നിലെ കാരണം വിവാഹം ആയേക്കാം എന്നാണ് ആരാധകര്‍ കരുതുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ സ്ഥിതിയ്ക്ക് വൈകാതെ വിവാഹതീയ്യതിയും ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയും എത്തുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. മുന്‍പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ തമാശരൂപേണയായിരുന്നു വിഘ്‌നേശ് മറുപടി കൊടുത്തത്.

  മൊട്ടത്തലയുമായി ഫോട്ടോഷൂട്ട് ചെയ്ത കാലത്താണ് ഡയറ്റ് ചെയ്ത് തുടങ്ങിയത്; വര്‍ക്കൗട്ടിനെ കുറിച്ച് കൃഷ്ണപ്രഭ

  വിവാഹം കഴിക്കുന്നതിനൊക്കെ വലിയ ചിലവാണെന്നും അതിനൊപ്പം മെനക്കെടാന്‍ സമയം ഇല്ലെന്നുമാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. നയന്‍താരയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്കും അന്ന് താരം മറുപടി പറഞ്ഞിരുന്നു. നിലവില്‍ ഇരുവരും ഒരുമിച്ചാണ് താമസം. യാത്രകളും ഒരുമിച്ചാണ്. ഏറ്റവുമൊടുവില്‍ നടിയുടെ പിതാവിനെ കാണുന്നതിന് വേണ്ടി കൊച്ചിയിലെ വീട്ടിലേക്കും അവിടുന്ന് ആശുപത്രിയിലേക്ക് പോയതുമെല്ലാം രണ്ടാളുമൊന്നിച്ചാണ്.

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  നയൻതാരയും വിഘ്നേശും എത്തുന്നതിന് മുൻപ് തെന്നിന്ത്യൻ നടി സാമന്തയും ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നടി സാമന്ത തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നത്. അന്ന് നടിയുടെ പിറേകെ മാധ്യമങ്ങളും ആരാധകരും ഒപ്പം കൂടിയിരുന്നു. ചിലർ നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് ചോദിച്ചിരുന്നു. ക്ഷേത്രമാണെന്ന ബോധമില്ലേ എന്ന് തിരിച്ച് ചോദിച്ച് ചുട്ടമറുപടിയും കൊടുത്തിട്ടാണ് സാമന്ത മടങ്ങിയത്. ഇതിന് പിന്നാലെയാണ് നയന്‍സും വിക്കിയും വരുന്നത്. നിലവില്‍ വിഘ്‌നേശ് ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം സാമന്തയും അഭിനയിക്കുന്നുണ്ട്. തമിഴിലൊരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനി സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിനാണോ താരങ്ങളെത്തിയതെന്ന കാര്യത്തിലും സംശയമുണ്ട്.

  English summary
  Nayanthara And Vignesh Shivan Visits Tirupati Temple To Seek Blessings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X