For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാഷ അറിയില്ലെങ്കില്‍ പോലും എന്റെ സിനിമകൾ പോയി കാണും, അച്ഛനേയും അമ്മയേയും കുറിച്ച് നയൻസ്

  |

  സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ് നയൻതാരയുടെ അഭിമുഖം. 10 വർഷത്തിന് ശേഷമാണ് നയൻസ് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ലേഡി സൂപ്പർസ്റ്റാർ മനസ് തുറന്നിരുന്നു. വിജയ് ടിവിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള ചാറ്റ് ഷോയിലാണ് നടി അതിഥിയായി എത്തിയത്.

  nayanthara

  നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''

  അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. ഇതാദ്യമായിട്ടാണ് നയൻതാര കുടുംബത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അധികം പെതുവേദിയിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ഇപ്പോഴിത മാതാപിതാക്കൾക്ക് തന്റെ സിനിമയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നയൻതാര. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണെന്നാണ് താരം പറയുന്നത്. ഏത് സിനിമയിൽ അഭിനയിക്കുന്നതെന്നു പോലും അവർക്ക് അറിയില്ലെന്നും താരം പറയുന്നു.

  നൃത്തം പ്രാണവായു ആണ്, പുതിയ ചുവട് വയ്പ്പിനെ കുറിച്ച് നടി അനുശ്രീ...

  നയൻതാരയുടെ വാക്കുകൾ ഇങ്ങനെ...'' തന്റെ അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. താന്‍ ഏത് സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല.സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ച് പറയും. അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളു അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം,' നയന്‍താര പറയുന്നു.

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  തന്റെ അച്ഛന്റെ അസുഖത്തെക്കുറിച്ചും അഭിമുഖത്തില്‍ നയന്‍താര പറഞ്ഞിരുന്നു. ജീവിതത്തില്‍ നിന്ന് തിരിച്ച് പോവാന്‍ ഒരു ടൈം മെഷീന്‍ കിട്ടുകയാണെങ്കില്‍ തന്റെ അച്ഛനെ പഴയ പോലെ കാണണമെന്നാണ് ആഗ്രഹം. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയും, ആര്‍ജ്ജവവും സമയനിഷ്ഠയുണ്ടെങ്കില്‍ അതെല്ലാം എല്ലാം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്. ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത് പഴയ പോലെ കാണണമെന്നാണ് ആഗ്രഹമെന്നും നയന്‍താര പറഞ്ഞു.താന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായെന്നും ഇത്രയും കാലം അമ്മയാണ് അച്ഛനെ നോക്കിയതെന്നും നയൻതാ പറയുന്നു. അതുപോലെ മറ്റാർക്കും അച്ഛനെ നോക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

  സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

  സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. നിശ്ചയമോതിരം കാണിച്ചു കൊണ്ടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. വീട്ടുകാർ മാത്രമായി വളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. എന്നാൽ കല്യാണം എല്ലാവരേയും അറിയിച്ചു കൊണ്ടാകും നടത്തുകയെന്നും നയൻസ് പറയുന്നു. കഴിഞ്ഞ ഏറെനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു,. നയൻസ് വിഘ്നേഷ് പ്രണയം സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷും നയൻതാരയും അടുക്കുന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത ഈ ചിത്രം വൻ വിജയമായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിൽ സജീവമാവുകയായിരുന്നു

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

  Read more about: nayanthara
  English summary
  nayanthara Opens Up Her parents Support Of Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X