For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉലകനായകനുവേണ്ടി ലേഡി സൂപ്പര്‍സ്റ്റാറും വഴിമാറും; നയന്‍താരയുടെ സിനിമ റിലീസ് മാറ്റി

    By Rajesh Mc
    |

    ചെന്നൈ: ഉലകനായകനും, ലേഡി സൂപ്പര്‍സ്റ്റാറും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും? പഴയകാലമൊന്നുമല്ല, അതുകൊണ്ട് ഉത്തരം അത്ര ഉറപ്പിച്ച് പറയാനും കഴിയില്ല. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി അലങ്കരിക്കുന്ന നയന്‍താര സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഭീഷണിയാകുന്ന കാലമാണ്. അതുകൊണ്ട് ഇവരോടൊന്നും ഏറ്റുമുട്ടാന്‍ പോകാത്തതാണ് വമ്പന്‍ താരങ്ങളുടെ ബോക്‌സ് ഓഫീസ് ആരോഗ്യത്തിന് നല്ലത്. പക്ഷെ നവാഗത സംവിധായകനായ നെല്‍സണ്‍ ദിലീപ്കുമാറിന് അത്രയ്ക്ക് റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ നയന്‍സിന്റെ കൊലമാവ് കോകിലയുടെ റിലീസ് തീയതിയാണ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചത്.

    nayan

    നയന്‍താരയും, യോഗി ബാബുവും അഭിനയിക്കുന്ന ഒരു ഗാനരംഗം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ മറ്റൊരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഹിറ്റ് എന്ന നിലയില്‍ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു. 2018-ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കൊലമാവ് കോകിലയുടെ റിലീസ് ആഗസ്റ്റ് 10 ആയി പ്രഖ്യാപിച്ചതോടെ സിനിമാലോകം ഒന്ന് കിടുങ്ങി. കാരണം അതേ ദിവസമാണ് ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം 2 തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

    കോകോയും, വിശ്വരൂപം 2-വും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടുന്നുവെന്ന വാര്‍ത്ത ട്രേഡ് പണ്ഡിറ്റുകള്‍ അതിശയത്തോടെ നോക്കിയിരിക്കുമ്പോഴാണ് ആ തിരുത്തല്‍ എത്തിയത്. കോകോയുടെ അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 17-ലേക്ക് മാറ്റിവെച്ചു. വിശ്വരൂപവും, കോകോയും ഒരേ ദിവസമെത്തിയാല്‍ രണ്ട് ചിത്രങ്ങളുടെയും കളക്ഷനെ ഇത് ബാധിക്കുമെന്ന് ഭയന്ന് ഇരിക്കവെയാണ് ആശ്വാസവാര്‍ത്ത എത്തിയത്.

    വിതരണക്കാര്‍ക്ക് ആശ്വാസത്തോടൊപ്പം റിലീസ് തീയതി മാറ്റിയത് സന്തോഷവുമാണ്. വിശ്വരൂപം 2 ആഗസ്റ്റ് 10ന് എത്തി തീയേറ്ററില്‍ നല്ല വരുമാനം നേടുമെന്നാണ് ഇവര്‍ കരുതുന്നത്. ഒരാഴ്ച കഴിഞ്ഞ് കൊലമാവ് കോകിലയും എത്തുന്നതോടെ ബിസിനസ്സ് പൊടിപൊടിക്കും, പെട്ടിയില്‍ പണംനിറയും!

    English summary
    Nayanthara's Kolamaavu Kokila makes way for Vishwaroopam 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X