twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ സ്റ്റാറാകാന്‍ വില്ലന്‍ ആകണമോ? വില്ലനാകാനാനുള്ള നിവിന്‍ പോളിയുടെ ആഗ്രഹത്തിന് പിന്നില്‍?

    By Jince K Benny
    |

    Recommended Video

    ലാലേട്ടനെ പോലെ നിവിനും വില്ലനാകണം | filmibeat Malayalam

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരമാണ് നിവിന്‍ പോളി. നിരവധി സൂപ്പര്‍ ഹിറ്റികള്‍ സ്വന്തം പേരിലുള്ള നിവിന്‍ പോളി അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയ യുവതാരം കൂടെയാണ്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ ആരാധക നിര നിവിനുണ്ട്.

    കാത്തിരിപ്പ് സഫലമാകും, ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു! മോഹന്‍ലാല്‍ ഇല്ലാതെ പുതിയ ചിത്രം പുറത്ത്!കാത്തിരിപ്പ് സഫലമാകും, ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു! മോഹന്‍ലാല്‍ ഇല്ലാതെ പുതിയ ചിത്രം പുറത്ത്!

    ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!

    നിവിന്റെ ആദ്യ തമിഴ് ചിത്രമായ റിച്ചി വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. മലയാളത്തിലും തമിഴിലുമായി നേരം എന്ന ചിത്രം പുറത്ത് വന്നിട്ടുണ്ടെങ്കിലും തമിഴില്‍ മാത്രം ചിത്രീകരിക്കുന്ന സിനിമയാണ് റിച്ചി. ചിത്രത്തിലെ കഥാപാത്രത്തേക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം വില്ലനായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും നിവിന്‍ പങ്കുവയ്ക്കുന്നു.

    വില്ലനോ നായകനോ?

    വില്ലനോ നായകനോ?

    റിച്ചി വെള്ളിയാഴ്ച തിയറ്ററില്‍ എത്തുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് നിവിനിപ്പോള്‍. റിച്ചിയിലെ കഥാപാത്രം വില്ലനാണോ നായകനാണോ എന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നിവിന്‍ പോളി പറയുന്നു.

    അവസരം വന്നിരുന്നു

    അവസരം വന്നിരുന്നു

    റിച്ചിക്ക് മുമ്പ് തന്നെ തമിഴില്‍ നിന്നും നിവിന്‍ പോളിയെ തേടി അവസരം വന്നിരുന്നു. അത് ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് നിവിന്‍ പറഞ്ഞു.

    ആദ്യ വില്ലന്‍ വേഷം

    ആദ്യ വില്ലന്‍ വേഷം

    നിവിന്‍ ആദ്യമായി വില്ലനാകുന്നത് മലയാള ചിത്രത്തിലാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലായിരുന്നു അത്. എന്നാല്‍ പിന്നീട് വില്ലന്‍ വേഷങ്ങളില്‍ നിവിനെ കണ്ടില്ല. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ പോലും ഇമേജ് ഭയന്ന് അഭിനയിക്കാന്‍ മടിക്കുന്ന താരങ്ങളുള്ളപ്പോഴാണ് വില്ലനാകാന്‍ നിവിന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.

    വില്ലന്മാര്‍ സൂപ്പര്‍ താരങ്ങളായി

    വില്ലന്മാര്‍ സൂപ്പര്‍ താരങ്ങളായി

    ആദ്യ കാലങ്ങളില്‍ വില്ലന്മാരായി വെള്ളിത്തിരയില്‍ എത്തി പിന്നീട് സൂപ്പര്‍ സ്റ്റാറുകളായി മാറിയ താരങ്ങളുണ്ട്. മോഹന്‍ലാലും രജനികാന്തും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇത് നിവിനും പ്രചോദനമായിരിക്കാം.

    ജൂനിയര്‍ മോഹന്‍ലാല്‍

    ജൂനിയര്‍ മോഹന്‍ലാല്‍

    പ്രേമം എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം ജൂനിയര്‍ മോഹന്‍ലാല്‍ എന്നൊരു വിശേഷണം നിവിന്‍ പോളിക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ എവിടെയോ എപ്പോഴോ നിവിനിലും കാണാന്‍ സാധിച്ചതാണ് ഇങ്ങെയൊരു വിളിപ്പേരിന് പിന്നില്‍.

    English summary
    Nivin Pauly likely to do villain roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X