For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പണി അഭിനയിക്കലാണ്, അഭിമുഖം നല്‍കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞത്

  |

  മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട് ഒടുവില്‍ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡിയായി വളര്‍ന്ന നയന്‍താരയുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും നടി ഇരിയായിട്ടുണ്ട്. പിന്നീട് വിവാദങ്ങളെ ഒഴിവാക്കാന്‍ നയന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതും അഭിമുഖം നല്‍കുന്നതും നയന്‍ ഒഴിവാക്കുകയായിരുന്നു.

  എന്ത് കൊണ്ടാണ് അഭിമുഖം നല്‍കാന്‍ തയ്യാറാവാത്തത് എന്ന് ചോദിച്ചപ്പോള്‍ എന്റെ പണി അഭിനയമാണെന്നായിരുന്നു നടിയുടെ പ്രതികരണം. സിനിമാ ലോകത്ത് എത്തി പത്ത് വര്‍ഷം കഴിഞ്ഞപ്പോഴാണ് നയന്‍ ഇനി താന്‍ അഭിമുഖം നല്‍കുന്നില്ല എന്ന് വ്യക്തമാക്കിയത്. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ നയന്‍ അഭിമുഖം നല്‍കിയത്.

  ലാലിനും ദുല്‍ഖറിനും കരിയറിലെ മികച്ച സിനിമ കൊടുത്ത തിരക്കഥാകൃത്ത് വെന്റിലേറ്ററില്‍, അവസ്ഥ ഗുരുതരം

  nayanthara


  ഞാനെന്ത് ചിന്തിക്കുന്നു എന്ന് ലോകം അറിയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ വളരെ അധികം സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ആളാണ്. ഞാനും അത് ആഗ്രഹിക്കുന്നു. മാത്രമല്ല, മിക്ക അഭിമുഖങ്ങളിലും ഞാന്‍ പറയുന്ന കാര്യമല്ല പുറത്ത് വരാറുള്ളത്. കട്ടിങും എഡിറ്റിങുമൊക്കെ കഴിഞ്ഞ് പറയാത്തത് പലതും പറഞ്ഞു എന്ന് വരുത്തിതീര്‍ക്കും. അത് വിവാദമാവും. പിന്നെ അതിന്റെ പിറകെ പോകണം. അത് ഭയങ്കര പാടുള്ള പണിയാണ്. അതിന് താത്പര്യമില്ല. എന്റെ ജോലി സിനിമയില്‍ അഭിനയിക്കുക എന്നാണ്. ഞാനെന്താണെന്നും എങ്ങിനെയാണെന്നും അഭിനയിച്ച സിനിമകള്‍ പറയും- നയന്‍താര പറഞ്ഞു

  മീനാക്ഷിക്ക് പിന്നാലെ കാവ്യ മാധവനും പണികിട്ടി? വ്യാജ അക്കൗണ്ട് സജീവം! ഫോളോവേഴ്‌സായി താരങ്ങളും!

  തെലുങ്കിലും തമിഴിലും മലയാളത്തിലുമുള്ള എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ച് വിജയം കണ്ട നടിയാണ് നയന്‍. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി പിന്നീട് സ്ത്രീകേന്ദ്രീകൃത സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്തു. ഒരു സൂപ്പര്‍സ്റ്റാറിന്റെയും പിന്‍ബലമില്ലാതെ തനിക്ക് ഒറ്റയ്ക്ക് സിനിമ വന്‍ വിജയമാക്കി തീര്‍ക്കാന്‍ കഴിയും എന്ന് അവിടെയും നയന്‍ തെളിയിച്ചു.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  ഏറ്റെടുക്കുന്ന സിനിമകളെല്ലാം ചര്‍ച്ചയാവാന്‍ തുടങ്ങിയതോടെ നയന്‍ സെലക്ടീവാകാന്‍ തുടങ്ങി. അതിനിടയില്‍ വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും മാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും നടി ശീലിച്ചു. അഭിമുഖം മാത്രമല്ല, സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടികളിലും പങ്കെടുക്കില്ല എന്ന് സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ നയന്‍ വ്യക്തമാക്കും. നയന്‍താരയുടെ കരുത്തുറ്റ ഈ തീരുമാനം എന്തുകൊണ്ടും ശരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

  English summary
  Not interested in controversies, so will not be interviewed: nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X