twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    By Lakshmi
    |

    ചലച്ചിത്രലോകത്ത് വിവാദങ്ങള്‍ പതിവാണ്. വിവാദങ്ങളില്ലാത്ത ഒരു വര്‍ഷമെന്ന് പറയുന്നത് ഏതൊരു ചലച്ചിത്രലോകത്തെയും സംബന്ധിച്ച് സാധ്യമല്ലാത്തൊരു കാര്യമാണ്. തെന്നിന്ത്യയിലെ വമ്പന്‍ ചലച്ചിത്രലോകമാണ് തമിഴ്‌നാട്ടിലേത്. അതുകൊണ്ടുതന്നെ ഇവിടെ വിവാദങ്ങള്‍ക്കും അല്‍പംപോലും പഞ്ഞമില്ല. 2013ലും ഉണ്ടായിട്ടുണ്ട് തമിഴകത്ത് വമ്പന്‍ വിവാദങ്ങള്‍.

    പലതും ചിത്രങ്ങളുടെ ഉള്ളടക്കമോ പേരോ എങ്ങനെ എന്തെങ്കിലുമായി ബന്ധപ്പെട്ടതാണ്. ഉലകനായകന്‍ കമല്‍ ഹസന്‍ മുതല്‍ ഇളയദളപതി വിജയ് വരെ വിവാദങ്ങളില്‍പ്പെടാതെ പോയിട്ടില്ല 2013ല്‍. തമിഴ് സിനിമയില്‍ 2013ല്‍ ഉണ്ടായിട്ടുള്ള ചില വമ്പന്‍ വിവാദങ്ങള്‍ ഇതാ.

    വിശ്വരൂപം

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    കമല്‍ ഹസന്റെ ഡ്രീം പ്രൊജക്ടായ വിശ്വരൂപത്തിന് ചില്ലറ പ്രശ്‌നങ്ങളെയൊന്നുമല്ല നേരിടേണ്ടിവന്നത്. ചിത്രത്തില്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുയരുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിന്റെ റിലീസ് നിരോധിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റെല്ലായിടത്തും ചിത്രം റിലീസ് ചെയ്തുകഴിഞ്ഞശേഷം സര്‍ക്കാര്‍ ചിത്രത്തിന്റെ നിരോധനം എടുത്തുമാറ്റുകയും ചെയ്തു. മാത്രമല്ല ചിത്രം നേരിട്ട് ഡിടിഎച്ച് ആയി റിലീസ് ചെയ്യാനുള്ള കമല്‍ ഹസന്റെ ശ്രമങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

    തലൈവ

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    വിജയ് നായകനായ തലൈവയെന്ന ചിത്രം വിജയുടെ ഇന്നേവരെയുള്ള കരിയറില്‍ ഇതുവരെ കാണാത്ത വിവദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. ചിത്രത്തിന്റെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണി മറ്റുമുണ്ടാുവകുയും തേയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ലോകത്തനെമ്പാടും തലൈവ റിലീസ് ചെയ്തിട്ടും തമിഴ്‌നാട്ടില്‍ മാത്രം ഒരു മാസം പിന്നിട്ടുകഴിഞ്ഞാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    നയ്യാണ്ടി

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    ധനുഷും-നസ്രിയ നസീമും പ്രധാന വേഷത്തിലെത്തിയ നയ്യാണ്ടിയും പെട്ടു വിവാദത്തില്‍. അപ്രതീക്ഷിതമായിരുന്നു നെയ്യാണ്ടിയുമായി ബന്ധപ്പെട്ട വിവാദം. നായിക നസ്രിയ നസീം ഡ്യൂപ്പിനെ വച്ചെടുത്ത രംഗങ്ങള്‍ തന്റേതെന്ന നിലയില്‍ സംവിധായകന്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് കാര്യം മനസിലാക്കിയ നസ്രിയ പരാതി പിന്‍വലിയ്ക്കുകയും പ്രശ്‌നങ്ങളില്ലാതെ നെയ്യാണ്ടി റിലീസ് ചെയ്യുകയും ചെയ്തു.

    ശ്രീനിവാസന്റെ അറസ്റ്റ്

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍


    ഹാസ്യതാരമായി തമിഴകത്ത് പേരെടുത്തിട്ടുള്ള നടന്‍ ശ്രീനിവാസനെ വഞ്ചനക്കേസില്‍ അറസ്റ്റു ചെയ്തത് തമിഴകത്ത് വന്‍ വാര്‍ത്തയായിരുന്നു. ദില്ലിയിലുള്ള ഒരു ബിസിനസുകാരനെ പറ്റിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്. ലോണിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം പിടുങ്ങുന്ന ഗ്യാങിലെ കണ്ണിയാണ് ശ്രീനിവാസന്‍ എന്നാണ് പൊലീസ് പറഞ്ഞത്.

    ചേരന്റെ കുടുംബപ്രശ്‌നം

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    സംവിധായകനും നടനുമായ ചേരന്റെ മകളുടെ പ്രണയും അതിനെതിരെ ചേരന്‍ രംഗത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളും ഏറെനാള്‍ കോളിവുഡിലെ ചൂടന്‍ വാര്‍ത്തകളായിരുന്നു. മകള്‍ ദാമിനിയുടെ പ്രണയത്തെ ചേരന്‍ എതിര്‍ത്തതും ദാമിനി നിലപാടില്‍ ഉറച്ചുനിന്നതുമെല്ലാമായിരുന്നു പ്രശ്‌നങ്ങള്‍. ഒടുക്കം സ്വന്തം തീരുമാനത്തിലെ തെറ്റ് തിരച്ചറിഞ്ഞ ദാമിനി തിരിച്ച് സ്വന്തം കുടുംബത്തിനൊപ്പം വരുകയും ചെയ്തു.

    അഞ്ജലിയുടെ തിരോധാനം

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    എങ്കേയും എപ്പോതും താരം അഞ്ജലിയുടെ തിരോധാനവും രണ്ടാനമ്മയ്‌ക്കെതിരായ പരാതിയും പിന്നീട് താരത്തിന്റെ നാടകീയമായ തിരിച്ചെത്തലുമെല്ലാം തെന്നിന്ത്യയില്‍ത്തന്നെ വലിയ വാര്‍ത്തയായ സംഭവങ്ങളായിരുന്നു. രണ്ടാനമ്മയ്‌ക്കൊപ്പം സംവിധായകന്‍ കലാഞ്ജിയത്തിനെതിരെയും അഞ്ജലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    മദഗജരാജ

    2013ല്‍ കോളിവുഡ് സാക്ഷിയായ വിവാദങ്ങള്‍

    ഒരു എന്‍ആര്‍ഐ ചിത്രത്തിന്റെ റിലീസിനെതിരെ ഇന്‍ജക്ഷന്‍ ഓഡര്‍ നേടിയതോടെയാണ് വിശാലിന്റെ ദമഗജരാജ വിവാദത്തില്‍ അകപ്പെട്ടത്. സുന്ദര്‍ സി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല.

    English summary
    We present you some of the controversial episodes (Only Major Stories) in 2013 in Tamil films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X