twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോശം സീന്‍ കാരണം ആ സിനിമ ഒഴിവാക്കി,മൊട്ടയടിക്കാന്‍ പറഞ്ഞപ്പോള്‍ അരുവിയും,ഇപ്പോള്‍ നഷ്ടബോധമെന്ന് നടി!

    By Nimisha
    |

    നികൊഞാചാ സിനിമയിലൂടെയാണ് പാര്‍വതി നായര്‍ സിനിമയിലേക്ക് എത്തിയത്. പോപ്പിന്‍സ്, ഡി കമ്പനി, ആംഗ്രി ബേബീസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴകത്ത് ഈ താരത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

    ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ്! പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല!ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ്! പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല!

    സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!</a><a class= " title="സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ! " />സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

    യെന്നെ അറിന്താല്‍, ഉത്തമ വില്ലന്‍, മലൈ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകം ഈ താരത്തെ ഏറ്റെടുക്കുകയായിരുന്നു. തമിഴില്‍ മാത്രമല്ല തെലുങ്കിലും കന്നഡയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരമായി പാര്‍വതി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ അജോയ് വര്‍മ്മ സിനിമയില്‍ നായികയായി പാര്‍വതി നായര്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്.

    നഷ്ടപ്പെടുത്തിയ സിനിമകള്‍

    നഷ്ടപ്പെടുത്തിയ സിനിമകള്‍

    അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പറ്റിയ വീഴ്ചയെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പ്രമുഖ ഒാണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് പാര്‍വതി കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

    അര്‍ജ്ജുന്‍ റെഡ്ഡിയും അരുവിയും

    അര്‍ജ്ജുന്‍ റെഡ്ഡിയും അരുവിയും

    തമിഴ് സിനിമയിലെ മികച്ച രണ്ട് സിനിമകളുടെ ഭാഗമാവാനുള്ള അവസരം തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ തിരക്കഥയിലെ ചില നിബന്ധനകള്‍ കാരണം താന്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു.

    ഇന്റിമേറ്റ് രംഗങ്ങള്‍

    ഇന്റിമേറ്റ്‌ രംഗങ്ങള്‍

    അര്‍ജ്ജുന്‍ രെഡ്ഡിയുടെ തിരക്കഥയില്‍ ചില ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. സംവിധായകന്‍ സന്ദീപ് തിരക്കഥയുമായി സമീപിച്ചപ്പോള്‍ താന്‍ പിന്‍വാങ്ങിയതിന് പിന്നിലും ഈ രംഗങ്ങളായിരുന്നുവെന്ന് പാര്‍വതി പറയുന്നു.

    സിനിമ ഇറങ്ങിയപ്പോള്‍ നഷ്ടബോധം

    സിനിമ ഇറങ്ങിയപ്പോള്‍ നഷ്ടബോധം

    ചിത്രീകരണം പൂര്‍ത്തിയായി റിലീസ് ചെയ്ത സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ നഷ്ടബോധമാണ് തോന്നിയത്. അര്‍ജ്ജുന്‍ റെഡ്ഡി നല്ല സിനിമയാണെന്നും താരം വ്യക്തമാക്കുന്നു.

    അരുവിക്ക് സംഭവിച്ചത്

    അരുവിക്ക് സംഭവിച്ചത്

    സമീപകാലത്ത് പുറത്തിറങ്ങിയ തമിഴ് ചിത്രമായ അരുവി മികച്ച പ്രതികരണം നേടിയിരുന്നു. ആ സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും പാര്‍വതിയെ തേടിയെത്തിയിരുന്നു.

    മൊട്ടയടിക്കാന്‍ പറഞ്ഞു

    മൊട്ടയടിക്കാന്‍ പറഞ്ഞു

    അരുവിയുടെ തിരക്കഥയുമായി സംവിധായകന്‍ തന്നെ സമീപിച്ചപ്പോള്‍ മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് അത്തരത്തിലുള്ള രംഗം സിനിമയിലില്ലെന്ന് മനസ്സിലായത്.

    വലിയ നഷ്ടം

    വലിയ നഷ്ടം

    അരുവിയുടെ ഭാഗമാവാന്‍ കഴിയാതിരുന്നത് തന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

    English summary
    Parvathy Nair feel regret on these two films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X