»   » ശാന്തനു ഭാഗ്യരാജിന്റെ വിവാഹം കഴിഞ്ഞു; മോഹന്‍ലാല്‍ വന്നില്ലേ...??

    ശാന്തനു ഭാഗ്യരാജിന്റെ വിവാഹം കഴിഞ്ഞു; മോഹന്‍ലാല്‍ വന്നില്ലേ...??

    By Aswini

    എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ എത്തിയ ശാന്തനു ഭാഗ്യരാജിന്റെ വിവാഹം കഴിഞ്ഞു. ആദ്യകാല നടി പൂര്‍ണിയുടെയും നടനും സംവിധായകനുമായ ഭാഗ്യരാജിന്റെയും മകനാണ് ശാന്തനു

    ടിവി അവതാരകയായ കീര്‍ത്തിയെയാണ് ശാന്തനു വിവാഹം ചെയ്തത്. ഹിന്ദുമത വിസ്വാസപ്രകാരം നടന്ന വിവാഹച്ചടങ്ങില്‍ വിജയ്, മണിരത്‌നം ഉള്‍പ്പടെയുള്ള തമിഴ് സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. പൂര്‍ണിമയ്ക്കും ഭാഗ്യരാജിനും മലയാളവുമായി നല്ല ബന്ധമുണ്ടായിട്ടും മലയാളി സാന്നിധ്യം ചടങ്ങില്‍ കണ്ടില്ല. മോഹന്‍ലാലിനെയും കണ്ടില്ല. എന്തായാലും വിവാഹ ഫോട്ടോകള്‍ കാണാം,

    ട്രഡീഷനല്‍ വിവാഹം

    പക്ക ട്രഡീഷനല്‍ വിവാഹമായിരുന്നു ശാന്തനു ഭാഗ്യരാജിന്റെയും കീര്‍ത്തിയുടെയും

    വിജയ് യുടെ സാന്നിധ്യം

    വരന് മംഗല്യ സൂത്ര എടുത്തു കൊടുത്തത് ഇളയദളപതി വിജയ് ആണ്.

    ശാന്തനു ഭാഗ്യരാജ്

    മോഹന്‍ലാലിന്റെ ആദ്യകാല ഭാഗ്യ നായികമാരില്‍ ഒരാളായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെ മകന്‍ ശാന്തനു മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നത് കൊണ്ട് തുടക്കം മുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു എയ്ഞ്ചല്‍ ജോണ്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

    ഇളയദളപതി വിജയ്

    വിവാഹ ചടങ്ങുകള്‍ മുന്നില്‍ നിന്ന് നടത്തികൊടുക്കാന്‍ ആദ്യാവസാനം വരെ ഇളയദളപതി ഉണ്ടായിരുന്നു.

    മണിരത്‌നം
     

    വിജയ് യും മണിരത്‌നവും ചടങ്ങില്‍

    ഹരി

    തമിഴ് സംവിധായകന്‍ ഹരി വധൂവരന്മാര്‍ക്കും കുടുംബത്തിനുമൊപ്പം

    ജ്യോതിക

    നടി ജ്യോതിക വിവാഹ ചടങ്ങിന് എത്തിയപ്പോള്‍

     കാര്‍ത്തി

    കാര്‍ത്തിയും വിവാഹത്തില്‍ പങ്കെടുത്തു

    ജ്യോതികയും കാര്‍ത്തിയും

    ശിവകുമാറിന്റെ കുടുംബത്തില്‍ നിന്നും ജ്യോതികയും കാര്‍ത്തിയുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സൂര്യയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല

    കുശ്ബു

    കുശ്ബു മക്കള്‍ക്കൊപ്പമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്

     ലിസി

    ചടങ്ങിലെ ഏക മലയാളി സാന്നിധ്യം ഒരു പക്ഷെ ലിസിയായിരിക്കും

    നകുല്‍

    നടന്‍ നകുല്‍ വിവാഹത്തില്‍ പങ്കെടുത്തു

    പാര്‍ത്തിപന്റെ ഗിഫ്റ്റ്

    നടനും സംവിധായകനുമായ പാര്‍ത്തിപന്‍ വധൂവരന്മാര്‍ക്ക് വിവാഹ സമ്മാനം നല്‍കുന്നു

    പ്രഭു

    നടന്‍ പ്രഭു കുടുംബത്തോടൊപ്പം

    ശരത്ത് കുമാര്‍

    നടന്‍ ശരത്ത് കുമാറും, രാധിക ശരത്ത് കുമാറും കുടുംബത്തോടെ പങ്കെടുത്തു

    പ്രസന്നന്‍

    ഡാന്‍സ് മാസ്റ്റര്‍ പ്രസന്നന്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുത്തു

    സൂരി

    ഹാസ്യ താരം സൂരി വിവാഹത്തിനെത്തിയപ്പോള്‍

    സുഹാസിനി മണിരത്‌നം

    സുഹാസിനിയും മണിരത്‌നവും വധൂവരന്മാര്‍ക്കൊപ്പം

    വെങ്കിടേഷ്

    ചടങ്ങില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് എത്തി

    വിജയ് കുമാറും കുടുംബവും

    നടന്‍ വിജയ് കുമാറും കുടുംബവും

    വിക്രാന്ത്

    തമിഴ് നടന്‍ വിക്രാന്തും ഭാര്യയും നടിയുമായ മാനസ ഹേമചന്ദ്രനും വിവാഹത്തില്‍ പങ്കെടുത്തു

    വിശാല്‍

    ശാന്തനുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വിശാല്‍

    രമ്യ

    ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയും അവതാരകയുമായ രമ്യ വിവാഹത്തില്‍ പങ്കെടുത്തു

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X