twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നില്‍, പ്രകാശ് രാജ് വെളിപ്പെടുത്തുന്നു!

    By Jince K Benny
    |

    Recommended Video

    മോഹൻലാലിനെ ഒഴിവാക്കി പ്രകാശ് രാജിന് അവാർഡ് ലഭിച്ചത് എങ്ങനെ? | filmibeat Malayalam

    തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയ നടനാണ് പ്രകാശ് രാജ്. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് മലയാളത്തിലും ആരാധകരുണ്ട്. നിരവധി മലയാള സിനിമകളിലും പ്രകാശ് രാജ് വേഷമിട്ടിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലുമൊത്ത് ഒന്നിക്കുകയാണ് താരം.

    ദിലീപിന്റെ കരിയര്‍ ബെസ്റ്റ് രാമലീല തെലുങ്കിലേക്ക്, രാമനുണ്ണിയാകുന്നത് ആരെന്നോ?ദിലീപിന്റെ കരിയര്‍ ബെസ്റ്റ് രാമലീല തെലുങ്കിലേക്ക്, രാമനുണ്ണിയാകുന്നത് ആരെന്നോ?

    ഇത് പഴയ ആട് അല്ല... ഷാജി പാപ്പന്റെ രണ്ടാം വരവില്‍ സസ്‌പെന്‍സുകളുടെ പൂരം!!!ഇത് പഴയ ആട് അല്ല... ഷാജി പാപ്പന്റെ രണ്ടാം വരവില്‍ സസ്‌പെന്‍സുകളുടെ പൂരം!!!

    20 വര്‍ഷം മുമ്പ് ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലിനൊപ്പം അഭിനയിച്ച അനുവഭങ്ങളും തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിനേക്കുറിച്ചും ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് വ്യക്തമാക്കുകയുണ്ടായി. മോഹന്‍ലാലിനെ മറികടന്നാണ് തനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതെങ്ങനെയെന്നും പ്രകാശ് രാജ് വെളിപ്പെടുത്തി.

    മോഹന്‍ലാലിനൊപ്പം ഇരുവറില്‍

    മോഹന്‍ലാലിനൊപ്പം ഇരുവറില്‍

    മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ തമിഴ് രാഷ്ട്രീയം സംസാരിച്ച ചിത്രായിരുന്നു. എംജിആറിന്റേയും കരുണാനിധിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    മികച്ച സഹനടന്‍

    മികച്ച സഹനടന്‍

    ഇരുവര്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായിരുന്നു പരിഗണിച്ചത്. കഥാപാത്രങ്ങളെ നിരവധി തവണ സ്‌ക്രീനില്‍ കണ്ട് ജൂറി ആശയക്കുഴപ്പത്തിലായി. മോഹന്‍ലാലോ പ്രകാശ് രാജോ ആരാണ് സഹനടന്‍ എന്നതായിരുന്നു അവരുടെ സംശയം.

    മണിരത്‌നത്തിന് ദേഷ്യം വന്നു

    മണിരത്‌നത്തിന് ദേഷ്യം വന്നു

    മോഹന്‍ലാലോ പ്രകാശ് രാജോ ആരാണ് സഹനടനെന്ന് ജൂറി സംവിധായകന്‍ മണിരത്‌നത്തിനോട് ചോദിച്ചു. അദ്ദേഹത്തിന് ദേഷ്യം വന്നു. അവര്‍ രണ്ട് പേരും നായക കഥാപാത്രങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    സുഹാസിനിയുടെ ഇടപെടല്‍

    സുഹാസിനിയുടെ ഇടപെടല്‍

    മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ഈ വിവരം അറിഞ്ഞു. പ്രകാശ് രാജിന്റെ പേര് പറയാനായിരുന്നു സുഹാസിനി മണിരത്‌നത്തിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുപേരില്‍ ആരാണ് സഹനടന്‍ എന്ന് മണിരത്‌നം വെളിപ്പെടുത്തിയില്ല.

    അവാര്‍ഡ് പ്രകാശ് രാജിന്

    അവാര്‍ഡ് പ്രകാശ് രാജിന്

    ഒടുവില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം തേടിയെത്തിയത് പ്രകാശ് രാജിനെയായിരുന്നു. തന്നെ അത്ഭുതപ്പെടുത്തിയ, താന്‍ അസൂയയോടെ കാണുന്ന ഒരു നടനാണ് മോഹന്‍ലാലെന്ന് പ്രകാശ് രാജ് പറയുന്നു. ഒടിയനില്‍ വില്ലനായിട്ടാണ് പ്രകാശ് രാജ് എത്തുന്നത്.

    ദൈവത്തിന്റെ അനുഗ്രഹം നേടിയ നടന്‍

    ദൈവത്തിന്റെ അനുഗ്രഹം നേടിയ നടന്‍

    ദൈവത്തിന്റെ അനുഗ്രഹം നേടിയ നടനാണ് രജനികാന്ത്. അദ്ദേഹം എന്ത് ചെയ്താലും ജനം കൈയടിക്കും. സിനിമയില്‍ വര്‍ഷങ്ങളായി രജനി കാണിക്കുന്നത് ഒന്ന് തന്നെയാണെങ്കിലും ജനത്തിന് മടുക്കില്ല. കാരണം അദ്ദേഹം രജനികാന്താണ്.

    അത്ഭുത മനുഷ്യന്‍

    അത്ഭുത മനുഷ്യന്‍

    ആരോട് വേണമെങ്കിലും മത്സരിക്കാം. എന്നാല്‍ രജനിയോട് മാത്രം പറ്റില്ല. മനുഷ്യരോട് മത്സരിച്ചാല്‍ മാത്രമേ നമുക്ക് ജയിക്കാന്‍ സാധിക്കു. അദ്ദേഹം ഒരു അത്ഭുതമാണ്, പ്രകാശ് രാജ് പറയുന്നു.

    English summary
    Prakash Raj about his National Award and Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X