For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയ്ക്ക് 7 സഹായികള്‍, ആന്‍ഡ്രിയയ്ക്ക് മേക്കപ്പ് മാന്‍ മുംബൈയില്‍ നിന്ന്; തുറന്നടിച്ച് നിര്‍മ്മാതാവ്‌

  |

  സിനിമ എന്നത് ഒരു കലാരൂപം മാത്രമല്ല, അതൊരു വലിയ ബിസിനസ് കൂടിയായാണ്. താരങ്ങളുടെ പിടിവാശികള്‍ മൂലം ചിലപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നേരിടേണ്ടി വരിക വലിയ നഷ്ടങ്ങളായിരിക്കും. ഇതേക്കുറിച്ചുള്ള തമിഴ് നിര്‍മ്മാതാവ് കെ രാജന്റെ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. പഴയൊരു വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിര്‍മ്മാതാവ് ബൈജ കൊട്ടാരക്കരയുടെ യൂട്യൂബ് പരിപാടിയിലൂടെയാണ് ഈ വീഡിയോ വീണ്ടും ചര്‍ച്ചാ വിഷയമായി പറയുന്നത്.

  സാരിയില്‍ അതിസുന്ദരിയായി ആര്യ; പുത്തന്‍ ചിത്രങ്ങളിതാ

  തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് അജിത്ത്. സിനിമയില്‍ അഭിനയിക്കുക എന്നതിന് അപ്പുറം അഭിമുഖങ്ങള്‍ക്കോ പ്രൊമോഷന്‍ പരിപാടികള്‍ക്കോ അജിത്തിനെ കിട്ടില്ല. ഇതിനെയാണ് രാജന്‍ വിമര്‍ശിക്കന്നത്. അജിത്തിനെ ആദ്യ സിനിമയില്‍ അവതരിപ്പിച്ച നിര്‍മ്മാതാവ് എല്ലാം എത്ര വലിയ റിസ്‌ക് ആണ് എടുത്തിട്ടുണ്ടാവുക. ഇപ്പോള്‍ സൂപ്പര്‍ താരമായ ശേഷം ഓഡിയോ റിലീസിന് ഞാന്‍ വരില്ല എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ ആരെല്ലാമായാലും വലിയ അഹങ്കാരമാണ് കാണിക്കുന്നത് എന്നാണ് രാജന്‍ പറയുന്നത്.

  പഴയ കാലത്തെ രീതികളെക്കുറിച്ചും ഇന്നത്തെ രീതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ. എംജിആര്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വന്നിരുന്നപ്പോള്‍ പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം ആണ് കൊണ്ട് വന്നിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ.. ഇവരുടെയെല്ലാം വയര്‍ കേടാവില്ലേ ? കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം എന്ന അവസ്ഥയാണെന്നും എന്നാല്‍ ചില അഭിനേതാക്കള്‍ മാത്രമാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  പിന്നാലെ നടിമാരായ തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയവരേയും രാജന്‍ വിമര്‍ശിക്കുന്നുണ്ട്. തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നെല്ലാമാണ് ഡിമാന്‍ഡ് എന്ന് അദ്ദേഹം ആരോപിക്കുന്നു. തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയായ നയന്‍താരയെയും രാജന്‍ വെറുതെ വിടുന്നില്ല. നയന്‍താര ഷൂട്ടിങ്ങിനു വരുമ്പോള്‍ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലിയാണെന്നും രാജന്‍ ആരോപിക്കുന്നു. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് ഇതോടെ നിര്‍മ്മാതാവിന് ദിവസച്ചെലവാകുന്നത്. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസ്സിസ്റ്റന്റുകളുടെ കൂലിയായി മാത്രം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

  പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന്‍ ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത് എന്നു കൊണ്ട് കാരവനുകളുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ധനവിനേയും അദ്ദേഹം വിമര്‍ശിക്കകയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം എന്നായിരുന്നു പഴയ രീതി. എന്നാല്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. എന്നാല്‍ ഞങ്ങള്‍ അ് കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  Also Read: ചിലത് നമ്മൾ വേണ്ടയെന്ന് വിചാരിക്കും, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, നടനെ കുറിച്ച് മണിയൻപിള്ള രാജു

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മേക് അപ് മാനെ ബോംബെയില്‍ നിന്നും കൊണ്ട് വരണം എന്നാണ് നിര്‍ബന്ധം എന്ന് പറഞ്ഞ രാജന്‍ ആന്‍ഡ്രിയ എന്നൊരു കുട്ടിയുണ്ട് , തമിഴ്നാട്ടിലെ കുട്ടി. അതിനെ മേക് അപ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടുവരണം എന്നാണ് നിര്‍ബന്ധം എന്നും ആരോപിക്കുന്നുണ്ട്.

  Read more about: nayanthara trisha ajith andrea
  English summary
  Producer Slams Actors Ajith Nayanthara And Trisha For Rising Expenses Of Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X