For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതയായപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്; ഇനി ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് ഉറപ്പിച്ചതിന് കാരണം പറഞ്ഞ് നടി നമിത

  |

  ഗ്ലാമര്‍ വേഷങ്ങളിലൂടയാണ് തെന്നിന്ത്യന്‍ നടി നമിത ശ്രദ്ധിക്കപ്പെടുന്നത്. മാദക സുന്ദരിയായി അറിയപ്പെട്ട നടി അഭിനയിക്കുന്ന സിനിമകളെല്ലാം ഐറ്റം ഡാന്‍സുകള്‍ മാത്രമായി ഒതുങ്ങി. എന്നാല്‍ അഭിനയ പ്രധാന്യമുള്ളൊരു ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടിയിപ്പോള്‍. നമിത കേന്ദ്രകഥാപാത്രമായിട്ടെന്ന 'ബൗ വൗ' എന്ന പേരില്‍ ഒരുക്കുന്ന സിനിമ വൈകാതെ റിലീസിനൊരുങ്ങുകയാണ്.

  നടി നമിത അന്നും ഇന്നും മാദക സുന്ദരിയാണ്, ഏറ്റവും മനോഹരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

  സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നിരവധി കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇനി താന്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും ഗ്ലാമര്‍ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചുമൊക്കെ നടി പറയുന്നു.

  നടീ നടന്മാര്‍ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അതവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി 'ടൈപ്പ് കാസ്റ്റിങ്ങ്' ആയിരുന്നു എന്നതാണ്. ഒരിക്കല്‍ ഗ്ലാമര്‍ കഥപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്‌ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്‍. നാടകവേദികളില്‍ പോലും അനുഭവ സമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങി പോയി. ഈ പാഠങ്ങളാണ് 'ബൗ വൗ' പോലൊരു സിനിമ ചെയയ്ാനുള്ള പ്രേരണ. മികച്ച കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിയപ്പെടണം.

  സിനിമയില്‍ വേര്‍തിരിവുകള്‍ ശക്തമായി ഉണ്ട്. ഒരു നടി വിവാഹിതയായാല്‍ ഉടന്‍ മാധ്യമങ്ങള്‍ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാല്‍ ഏതെങ്കിലുമൊരു നടന്‍ വിവാഹം കഴിച്ചാല്‍ അങ്ങനെ ചോദിക്കുമോ? സിനിമാ മേഖലയില്‍ നടന്മാര്‍ക്ക് പ്രത്യേകിച്ച് റൂള്‍സ് ഒന്നുമില്ല. അവര്‍ സ്വതന്ത്രരാണ്. നടിമാര്‍ അങ്ങനെയല്ല. അവര്‍ക്ക് ഏറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. വിവാഹം എന്നത് ജീവിതത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണം.

  ഇനി ഐറ്റം സോംഗ് ചെയ്യില്ലെന്ന് തീരുമാനിച്ചതിന്റെ കാരണവും നമിത പറഞ്ഞിരുന്നു. ചില സംവിധായകര്‍ പ്രധാന കഥാപാത്രമാണെന്ന തരത്തില്‍ സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉള്‍പ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇത് കാണുന്ന പ്രേക്ഷകര്‍ വിചാരിക്കും ഞാന്‍ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത്.

  2001 ലാണ് ഞാന്‍ സിനിമയിലെത്തിയത്. പതിനഞ്ച് വര്‍ഷത്തോളം പലതരത്തിലുള്ള ബോഡി ഷെയിമിങ്ങിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ഒരു നടി ഒന്ന് തടിച്ചാലോ മെലിഞ്ഞാലോ ഉടന്‍ അഭിപ്രായ പ്രകടനങ്ങളും വിമര്‍ശനങ്ങളുമായി. 2010 മുതല്‍ 2015 വരെ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു ഞാന്‍. ആ സമയത്ത് വല്ലാതെ ശരീരം തടിച്ചു. 15-20 കിലോ വരെ കൂടി. അതിന്റെ പേരിലും കേട്ടു കുറേ അപവാദ പ്രചരണങ്ങള്‍. പക്ഷേ അതെല്ലാം തള്ളിക്കളഞ്ഞ് 2015 മുതല്‍ ഞാന്‍ എന്നെയും എന്റെ ശരീരത്തെയും കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി. ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ അവരുടെ അരക്ഷിതാവസ്ഥ നമ്മളിലേക്ക് പകരാന്‍ ശ്രമിക്കുന്നെന്ന് മാത്രം. അത് കാര്യമാക്കേണ്ടതില്ല.

  മലയാള സിനിമ എനിക്കേറെ ഇഷ്ടമാണ്. മലയാളത്തില്‍ പൃഥ്വിരാജ് ആണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പമുള്ള ഒരു സിനിമ ആഗ്രഹമാണ്. മലയാള സിനിമയുടെ ചിത്രീകരണ രീതിയും സംവിധാന മികവും എടുത്ത് പറയേണ്ടകാണ്. 'ബൗ വൗ' വിന് ഭാഷാ വേര്‍തിരിവ് പാടില്ലെന്ന വിചാരത്തിലാണ് മലയാളം ഉള്‍പ്പെടെ 4 ഭാഷകളില്‍ പുറത്തിറക്കുന്നത്. മേയ് 10 എന്റെ ജന്മദിനമാണ്. അന്ന് റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു.

  Read more about: namitha നമിത
  English summary
  Pulimurugan Actress Namitha Opens Up About Her Glamours Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X