For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി സാമന്തക്ക് രക്ഷയില്ല; വിവാഹമോചനത്തിന് പിന്നിലെ കാരണം പുറത്തുവരുമോ?

  |

  തെന്നിന്ത്യയുടെ പ്രിയപ്പെട്ട പ്രണയജോടികളായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകര്‍ക്ക് ഇന്നും ഒരു ഞെട്ടലാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം നടന്ന വിവാഹം വെറും നാല് വര്‍ഷം നിലനിന്നതിന്റെ നിരാശ സിനിമാലോകം മുഴുവന്‍ പ്രകടിപ്പിച്ചിരുന്നു. നാഗചൈതന്യയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സാമന്ത തന്റെ തീരുമാനം തിരുത്തി നാഗചൈതന്യയുമായി വീണ്ടും ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ഇന്നും ആരാധകര്‍.

  വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഇരുവരും മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകലം പാലിച്ചുനില്‍ക്കുകയാണ്. മാസങ്ങളായി ഇരുവരും ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ല. ചില സിനിമാപ്രമോഷനുകള്‍ക്ക് വേണ്ടി നാഗചൈതന്യ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നെങ്കിലും വ്യക്തിപരമായ ഒരു ചോദ്യത്തിനും ഉത്തരം നല്‍കാറില്ല.

  Samantha

  പക്ഷെ, ഇപ്പോള്‍ സാമന്തക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ നിവര്‍ത്തിയില്ല. കാരണം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാത്തുവാക്കുളെ രണ്ട് കാതല്‍ ഏപ്രില്‍ 28-ന് തീയറ്ററുകളില്‍ റിലീസിന് തയ്യാറായിക്കഴിഞ്ഞു. സാമന്തക്കൊപ്പം വിജയ് സേതുപതിയും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുകള്‍ക്കായി നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  സാമന്തയോട് എപ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചാലും തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്. വിവാഹമോചന വാര്‍ത്തകള്‍ക്കുശേഷം സാമന്ത നേരിട്ട രൂക്ഷമായ സൈബര്‍ ആക്രമണവും ഈ മൗനത്തിന് പിന്നിലുണ്ടാകാം.

  2021-ലാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സാമന്ത നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. എന്നാല്‍ നാഗചൈതന്യ സാമന്തയെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. നേരത്തെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സാമന്ത നീക്കം ചെയ്തിരുന്നു.

  2018-ലായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് 10 വര്‍ഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും പ്രസ്താവന ഇറക്കിയത്.

  വിവാഹമോചനത്തിന് പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിനോട് സാമന്ത പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.' തന്റെ കാര്യത്തില്‍ സ്‌നേഹവും സഹാനുഭൂതിയും ആകുലതകളും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും വളരെ നന്ദിയുണ്ട്. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസരവാദിയാണെന്നും അബോര്‍ഷന്‍ നടത്തിയെന്നുമാണ്".

  "വിവാഹമോചനം എന്നത് വളരെ വേദനാജനകമായ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ എനിക്ക് സമയം തരണം, സാധിക്കുമെങ്കില്‍ എന്നെ വെറുതെ വിടുക. ഇത് എന്നെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുയാണ്. ഞാന്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി ഇപ്പോള്‍ പറയുകയാണ്. ഈ ആക്രമണങ്ങള്‍ക്കൊന്നും ഞാന്‍ കീഴ്‌പ്പെടുകയില്ല.' തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ സാമന്ത തുറന്നടിച്ചത് ഇപ്രകാരമായിരുന്നു.

  samantha ruth prabhu

  യശോദ, ശാകുന്തളം, ദി അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്, റൂസോ ബ്രദേഴ്‌സ്, സിറ്റാഡല്‍ തുടങ്ങി നിരവധി നിരവധി ചിത്രങ്ങളാണ് സാമന്തയുടേതായി ഇനി വരാനുള്ളത്. അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പയില്‍ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഇന്ത്യ മുഴുവന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഒരൊറ്റ ഡാന്‍സിലൂടെ സാമന്ത കരിയറില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. പ്രതിഫലത്തുകയും ഇതനുസരിച്ച് കൂടിയിട്ടുണ്ടെന്നാണ് ബിടൗണ്‍ സംസാരം.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുളെ രണ്ട് കാതലില്‍ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. നയന്‍താര കണ്‍മണി ഗാംഗുലി എന്ന കഥാപാത്രമായും സാമന്ത ഖദീജ എന്ന കഥാപാത്രമായും ചിത്രത്തിലെത്തുന്നു. സീമ, റെഡിന്‍ കിങ്‌സ്‌ലി, പ്രഭു, കലാമാസ്റ്റര്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  Read more about: naga chaitanya samantha
  English summary
  Pushpa Actress Samantha Is Preparing Herself To Face Media Over Divorce Related Questions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X