For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോഴ്‌സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി; ഭാര്യ സരിതയ്ക്ക് ക്ലാസ് എടുത്ത കഥ പറഞ്ഞ് മാധവന്‍

  |

  ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ ചോക്ലേറ്റ് നായകനായിരുന്നു ആര്‍ മാധവന്‍. ക്യൂട്ട് കണ്ണുള്ള, നുണക്കുഴിയുള്ള നായകന്‍ എന്നിങ്ങനെ മാധവന വിശേഷണങ്ങള്‍ നിരവധിയാണ്. മാധവന്‍ എന്ന പേരിനെ ചെറുതാക്കി മാഡി എന്നാണ് ആരാധകര്‍ വിളിക്കാറുള്ളത്. അലൈപായുതേ അടക്കം ഹിറ്റ് സിനിമകളില്‍ നായകനായിട്ടെത്തി താരം വലിയൊരു താരപദവി സ്വന്തമാക്കിയിരുന്നു.

  വര്‍ഷങ്ങളായി സിനിമാഭിനയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധവന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. സിനിമയിലെ ട്വിസ്റ്റ് പോലെ ജീവിതത്തിലും സരിത എന്ന സുന്ദരി കടന്ന് വന്നതോടെ അതും പൂര്‍ത്തിയായി. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിനിമകളെ കുറിച്ചും സരിതയുമായി പ്രണയത്തിലായ സാഹചര്യത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരം.

  ഞാന്‍ എങ്ങനെ വെളുത്തു എന്നാണ് ഒരാള്‍ ട്വീറ്റില്‍ ചോദിച്ചത്. വെളുക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. വെയില്‍ കൊണ്ടാല്‍ പെട്ടെന്ന് തന്നെ ഇരുണ്ട് പോകുന്ന ചര്‍മവുമാണ്. ഗോള്‍ഫ് കളിച്ച് മടങ്ങി എത്തുമ്പോള്‍ നിറം മങ്ങും. അത് മാറുന്നതോടെ നിറം കൂടിയതായി ചിലര്‍ക്ക് തോന്നും. ഇതൊക്കെ തമാശയായി മാത്രമേ എടുക്കാറുള്ളു. വെളുപ്പും കറുപ്പും ഉയരവുമൊന്നുമല്ല ജീവിതത്തില്‍ പ്രധാനം. നിങ്ങള്‍ നിങ്ങളില്‍ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന് ചിന്തിക്കുക. ഒപ്പം പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ എത്ര കംഫര്‍ട്ടബിള്‍ ആണെന്നും അറിയുക. അതുമാത്രം മതി എന്നാണ് ഞാന്‍ പറഞ്ഞത്.

  ബന്ധുക്കള്‍ ശുപാര്‍ശ ചെയ്തിട്ടാണ് സരിത എന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ വന്നത്. ക്ലാസില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അവള്‍ എയര്‍ഹോസ്റ്റസ് ഇന്റര്‍വ്യൂ പാസായി. കോഴ്‌സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി. 'അലൈപായുതേ' ക്ക് തൊട്ട് മുന്‍പായിരുന്നു വിവാഹം. വിവാഹശേഷം എന്റെ ചിത്രങ്ങളില്‍ സരിത കോസ്റ്റിയൂം ഡിസൈനറായി. നടന്റെ ഭാര്യയാകുന്നത് കുറച്ച് റിസ്‌കുള്ള കാര്യമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ലൊക്കേഷനിലേക്ക് ഒന്നിച്ചാണ് പോയിരുന്നത്.

  ഒന്ന് രണ്ട് സിനിമയോടെ തന്നെ അഭിനയവും ഷൂട്ടിങ്ങുമൊക്കെ എങ്ങനെയെന്ന് സരിതയ്ക്ക് മനസിലായി. 2005 ലാണ് മകന്‍ വേദാന്ത് ജനിക്കുന്നത്. അതോടെ ചെന്നൈയിലേക്ക് താമസം മാറി. ഹിന്ദിയില്‍ തിരക്കായപ്പോള്‍ വീണ്ടും മുംബൈയിലേക്ക്. ഈ വര്‍ഷം ആദ്യമാണ് ദുബായിലേക്ക് താമസം മാറിയത്. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ അതിന്റെയൊന്നും ക്രെഡിറ്റ് എന്ത് കൊണ്ടോ എനിക്ക് കിട്ടിയില്ല. അതില്‍ വിഷമവുമില്ല. എല്ലാവര്‍ക്കും ഷാരുഖ് ഖാനും രജനികാന്തും ആകാന്‍ ആഗ്രഹം കാണും. എനിക്കും ഉണ്ട്.

  പക്ഷേ റിലീസിന് മുന്‍പും അവര്‍ നേരിടുന്ന മാനസിക സംഘര്‍ഷം അനുഭവിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ അമിതാഭ് ബച്ചനാണെന്റെ ഹീറോ. ഈ പ്രായത്തിലും അദ്ദേഹം നായകനായി സിനിമകള്‍ വരുന്നു. പലതും നൂറ് കോടി ക്ലബ്ബില്‍. സിനിമ ഹിറ്റാകുമോ എന്ന് എനിക്ക് മുന്‍കൂട്ടി പറയാനാകും. എന്റെ പൊട്ടിയ സിനിമകളുടെ ഭാവിയും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ ഞാന്‍ വലിയ മിടുക്കനല്ല. പണം സമ്പാദിക്കാന്‍ അറിയാം. അത് സരിതയെ ഏല്‍പ്പിക്കും. അവളാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്.. എന്നെയും.... മാധവന്‍ പറയുന്നു.

  Read more about: madhavan മാധവൻ
  English summary
  R Madhavan About His Love Story With Wife Saritha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X