For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എനക്ക് ഇന്നൊരു മുഖമിരിക്ക്..!! വീണ്ടും നയൻതാരയ്ക്കെതിരെ രാധാ രവി... മാപ്പ് പറയില്ലെന്ന് നടൻ

|

തെന്നിന്ത്യൻ താരം നയൻതാരയെ അധിക്ഷേപിച്ച നടൻ രാധരവിയുടെ പരാമർശം തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ വിമർശനം സൃഷ്ടിച്ചിരുന്നു. നടിയ്ക്കെതിരെ രൂക്ഷമായ പരാമർശമായിരുന്നു രാധാരവി ഉന്നയിച്ചത്. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലയുതിർ കാലം എന്ന ചിത്രത്തിന്റെ പ്രചരണ ചടങ്ങിലാണ് രാധാ രവിയുടെ വിവാദ പ്രസ്താവന.

പോക്കിരി രാജയല്ല മധുരരാജ!! സിംഹത്തലയോട് കൂടിയ ലോക്കറ്റുള്ള മാലയ്ക്ക് പിന്നിൽ സംവിധായകൻ വൈശാഖ്, രാജയുടെ നീളം കൂടിയ മാലയ്ക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്...

രാധാ രവിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ നയൻതാര ഉൾപ്പെടെയുളള താരങ്ങൾ രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും നയൻതാരയുമായി തനിയ്ക്ക് ഒരു പ്രശ്നവുമില്ലെന്ന് നടൻ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ വീണ്ടും നയൻതാര വിഷയത്തിൽ പ്രതികരണവുമായി രാധാ രവി രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും ഈ പ്രശ്നം വിവാദമായിരിക്കുകയാണ്.

അന്നും ഇന്നും ഒരുപോലെ!! രാജയുടെ പ്രായത്തെ കുറിച്ചുള്ള ചേദ്യത്തിന് താരത്തിന്റെ മമ്മൂട്ടിയുടെ മറുപടി

ചെയ്തത് കൊലകുറ്റമല്ല

നയൻസിനെ ആക്ഷേപിച്ച സംഭവത്തിൽ താൻ മാപ്പ് പറയാന്‌ ഉദ്യേശിക്കുന്നില്ലെന്ന് രാധാ രവി വ്യക്തമാക്കിയിട്ടുണ്ട്. മാപ്പ് പറയാൻ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് നടൻ പറ‍ഞ്ഞു. ഒരു സിനിമ പ്രേമോഷന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭയം എന്തെന്ന് അറിയില്ല

ഭയം എന്തെന്ന് അറിയാത്ത ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് താൻ. താൻ കൊലക്കുറ്റം ചെയ്തിട്ടില്ലെന്നും അതു കൊണ്ട് നടിയോട് താൻ ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.അന്ന് തന്റെ പ്രസംഗത്തിന് മാധ്യമ പ്രവർത്തകർ അടക്കം കയ്യടിച്ചതാണ്. അന്ന് ഇതിനെ കുറിച്ച് ആരും ഒന്നും മിണ്ടിയിരുന്നില്ല. മോശം പരാമർശമാണെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു എന്നും രാധാരവി പറഞ്ഞു.

നയൻതാരയുടെ സ്വകാര്യ ജീവിതം

തമിഴ് ജനത എല്ലാ കാര്യവും പെട്ടെന്ന് മറക്കുന്ന വരാണ് ശിവാജി ഗണേശൻ, രജനികാന്ത്, ജയലളിത എന്നിവരുടെ കൂട്ടത്തിൽ ഒരിക്കലും നയൻസിനെ ഉൾപ്പെടുത്തരുതെന്നും അവരോടൊപ്പം ൻടിയെ താരതമ്യം ചെയ്യരുതെന്നും രാധാ രവി പറഞ്ഞു. നയൻ താരയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം എന്നാൽ തമിഴ് ജനത പണ്ടത്തെ കാര്യങ്ങളൊക്കെ വേഗം മറക്കുന്നു വരാണെന്നും അന്നത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. കൂടാതെ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും പ്രതിപാദിച്ചിരുന്നു.

നയൻസിന്റെ കഥാപാത്രങ്ങൾ

നയൻതാര ഒരേ സമയം തെലുങ്കിൽ സീതയായും തമിഴിൽ പ്രേതമായും അഭിനയിക്കും. പണ്ടത്തെ കാലത്ത് കെ ആർ വിജയയെ പോലെയുളളവരായിരുന്നു സീതിയായി അഭിനയിക്കുന്നത്. ഇന്ന് ആ വേഷം ആർക്ക് വേണോ ചെയ്യാം. ഏത് സ്വഭാവമുളളവർക്കും സീതയാകമെന്നായിരുന്നു രാധാ രവിയുടെ പരാമർശം. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

നയൻസിനെതിരെ മോശം പറഞ്ഞില്ല

അതേസമയം തന്റെ വാക്കുകൾ മാധ്യമങ്ങളും മറ്റും ചേർന്ന് വളച്ചൊടിക്കുകയായിരുന്നു. താനിയ്ക്ക് നയൻസുമായി ഒരു പ്രശ്നവുമില്ല. രണ്ട് തവണയാണ് ആകെ കണ്ടിട്ടുള്ളത്. താൻ അവർക്കെതിരെ നല്ലത് മാത്രമാണ് പറഞ്ഞതെന്നും രാധാ രവി പറഞ്ഞിരുന്നു. നടന്റെ വിവാദ പ്രസ്തവാനയ്ക്കെതിരെ സഹോദരിയും നടിയുമായ രാധികം ശരത് കുമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പ്രശ്നം ശാന്തമായപ്പോഴായിരുന്നു നടന്റെ പ്രതികരണം

English summary
Radha Ravi on sexist remarks on Nayanthara: Why should I apologise? Did I commit a serious crime?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more