twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവരുടെ 2.0 എത്തുന്നു! ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്‌

    By Midhun
    |

    രജനീകാന്ത് ചിത്രം 2.0യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ട ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ആദ്യ ഭാഗത്തിലേതു പോല രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് തലൈവര്‍ എത്തുന്നത്. ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായാണ് രജനികാന്ത് എത്തുക.

    പൃഥ്വിരാജിന്റെ 'ആടുജീവിതം'ഉടനെത്തില്ല! കാരണം തുറന്ന് പറഞ്ഞ് സംവിധായന്‍ ബ്ലെസി! കാണൂപൃഥ്വിരാജിന്റെ 'ആടുജീവിതം'ഉടനെത്തില്ല! കാരണം തുറന്ന് പറഞ്ഞ് സംവിധായന്‍ ബ്ലെസി! കാണൂ

    വിഎഫ്ക്ട്‌സിന് വലിയ പ്രാധാന്യമുളള ചിത്രത്തിനു പിന്നില്‍ വിദേശത്തുനിന്നും ഇന്ത്യയില്‍നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

    2.0 movie

    സെപ്റ്റംബര്‍ 13നാണ് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യുക. 450കോടി മുതല്‍മുടക്കിലുളള ചിത്രം ത്രീഡിയിലാണ് അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറാണ് രജനികാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്‌സണ്‍ തലൈവരുടെ നായികാ വേഷത്തില്‍ എത്തുന്നു.

    അവസരങ്ങള്‍ക്കു വേണ്ടി ആരെയും വിളിച്ചിരുന്നില്ല! സിനിമയില്‍ ഉണ്ടായ ഗ്യാപ്പിനെക്കുറിച്ച് നടന്‍ ബൈജുഅവസരങ്ങള്‍ക്കു വേണ്ടി ആരെയും വിളിച്ചിരുന്നില്ല! സിനിമയില്‍ ഉണ്ടായ ഗ്യാപ്പിനെക്കുറിച്ച് നടന്‍ ബൈജു

    നീരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ.തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. സംഗീതമാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിക്കുന്നത്.

    പ്രേക്ഷകരെ ഞെട്ടിക്കുന്ന ഐറ്റമായിരിക്കും ലൂസിഫര്‍! തുറന്നുപറഞ്ഞ് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ്പ്രേക്ഷകരെ ഞെട്ടിക്കുന്ന ഐറ്റമായിരിക്കും ലൂസിഫര്‍! തുറന്നുപറഞ്ഞ് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ്

    പ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂപ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂ

    English summary
    rajinikanth's 2.0 movie teaser release date announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X