For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ദിവസം എൻ്റെ മുഖത്തിന് നേരെ ചെരുപ്പ് എറിഞ്ഞു; രജനികാന്തിൻ്റെ വില്ലത്തിയായതിനെ കുറിച്ച് നടി രമ്യ കൃഷ്ണന്‍

  |

  ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലെത്തിയാണ് നടി രമ്യ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗമുണ്ടാക്കുന്നത്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ പടയപ്പയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു.

  കാടിന് നടുവിലാണോ, വെറൈറ്റി ഫോട്ടോഷൂട്ടിന് ശ്രമിച്ച് നടി ഇഷ ഗുപ്ത, കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തില്‍ തന്നെക്കാളും ഏറെ പ്രായമുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്. നാളുകള്‍ക്ക് മുന്‍പ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പടയപ്പ സിനിമയെ കുറിച്ചും അതിന്റെ ചിത്രീകരണത്തിനിടയിലെ ചില സംഭവികാസങ്ങളും രമ്യ തുറന്ന് പറഞ്ഞിരുന്നു.

  ചോദ്യങ്ങള്‍ക്കിടയില്‍ രാധിക നായികയായി അഭിനയിച്ച പടയപ്പ സിനിമയില്‍ രജനികാന്ത് അവതരിപ്പിച്ച കഥാപാത്രം ഏതു ഹിന്ദു ദൈവത്തിന്റെ പേരിന്റെ പര്യായമാണ് എന്നൊരു ചോദ്യം ചോദിച്ചു. നിമിഷങ്ങള്‍ക്കകം മുരുകന്‍ എന്ന് രമ്യ ഉത്തരം നല്‍കി. ഇതിന് പിന്നാലെയാണ് രാധിക സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ രമ്യയോട് ചോദിച്ചത്. ഇപ്പോഴും പടയപ്പയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ട്. രമ്യയുടെ ഏത് കഥാപാത്രമാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ നീലാംബരി എന്ന ഉത്തരമായിരിക്കും തരികയെന്നും രാധിക സൂചിപ്പിച്ചു.

  പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. അയ്യോ ഞാന്‍ സൗന്ദര്യയുടെ കഥാപാത്രം ചെയ്താല്‍ മതിയാരുന്നുവെന്ന് എന്നും ആലോചിക്കുമായിരുന്നു. ഓരോ ദിവസവും ഡയലോഗ് പറയുമ്പോഴും ടെന്‍ഷന്‍ ആയിരുന്നു, വീട്ടിലേക്ക് ആരെങ്കിലും കല്ലെറിയുമോ കാറില്‍ പോകുമ്പോ എറിയുമോ അങ്ങനെ ഞാന്‍ ശരിക്കും പേടിച്ചിരുന്നു. അതുമല്ല ക്ലൈമാക്‌സ് ഷൂട്ട് കഴിയുകയും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറി വേറെ എവിടെയെങ്കിലും നില്‍ക്കുന്നതാണ് നല്ലതെന്ന്.

  താന്‍ ഭയന്നതു പോലെ തന്നെ ഫസ്റ്റ് ഷോ നടന്നപ്പോള്‍ സ്‌ക്രീനില്‍ എന്റെ മുഖം കാണിച്ചപ്പോള്‍ അതിനു നേരെ കൃത്യമായി ഒരു ചെരുപ്പ് എറിഞ്ഞു. അങ്ങനെ സ്‌ക്രീനില്‍ ഒരു ദ്വാരം വരികയും ചെയ്തു. തന്റെ സഹോദരി സിനിമ കാണുവാന്‍ പോയപ്പോഴായിരുന്നു ഇത് സംഭവിച്ചത്. അതുകൊണ്ട് എന്റെ സഹോദരിയാണെന്ന് മിണ്ടാതെ അവള്‍ അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. ആദ്യ ദിവസത്തിന് ശേഷം എല്ലാം ശരിയായി.

  ഷൂട്ടിങ്ങിനെ കുറിച്ച് ചോദിച്ചാല്‍ രജനികാന്ത് ഷൂട്ടിങ്ങ് സമയത്തു അധികമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സിനിമ കണ്ടതിനു ശേഷം താന്‍ വളരെ നന്നായി അഭിനയിച്ചു എന്ന് പറഞ്ഞു. മാത്രവുമല്ല, സിനിമയുടെ നൂറാം ദിവസത്തെ ആഘോഷത്തിന് തനിക്ക് പ്രത്യേകമായി സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഒരു വേലിന്റെ ലോക്കറ്റ് അദ്ദേഹം സമ്മാനിച്ചിരുന്നു എന്നും രമ്യ കൃഷ്ണന്‍ പറയുന്നു. ഇങ്ങനൊരു ശ്രദ്ധേയമായ വേഷമായി മാറുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല. നീലാംബരിയുടെ സ്റ്റൈലില്‍ കസേരയില്‍ ഇരുന്ന് നടി കൈയടി വാങ്ങിക്കുകയും ചെയ്തു.

  അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

  വീഡിയോ കാണാം

  English summary
  Ramya Krishnan Opens Up About Her Movie Padayappa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X