twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    By Aswini
    |

    ചിമ്പുവിനെ സംബന്ധിച്ച പുതിയ പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്. ഷൂട്ടിങ് തീര്‍ന്ന ചിത്രങ്ങളൊക്കെ റിലീസാകാതെ പെട്ടിക്കകത്തു തന്നെ കിടക്കെ, റിലീസാ ചിത്രങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പൊട്ടിപ്പോകെ ഒരു ബീപ്പ് സോങോടെ പുതിയ പ്രശ്‌നത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ചിമ്പു.

    പാട്ടില്‍ സ്ത്രീകളെ മോശമായ ഭാഷയില്‍ അപമാനിച്ചതിന് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ നടനെതിരെ പൊലീസ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പ്രശ്‌നം ഒത്തു തീര്‍പ്പാകാതെ കേസുമായി മുന്നോട്ട് പോകാനാണത്രെ ചിമ്പുവിന്റെ തീരുമാനം. ദൈവം കൂടെയുണ്ടെന്ന വിശ്വാസമാണത്രെ.

    also read: പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതിalso read: പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

    ബീപ്പ് സോങ്

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    സ്ത്രീകളെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന തരത്തിലുള്ളതാണ് പാട്ട്. അശ്ലീല വാക്ക് വരുന്നിടത്ത് ബീപ്പ് സൗണ്ട് ഉപയോഗിച്ചുള്ള പാട്ട് എഴുതി ആലപിച്ചിരിയ്ക്കുന്നത് ചിമ്പുവാണ്.

    എനിക്ക് പങ്കില്ലെന്ന് അനിരുദ്ധ്

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    അനിരുദ്ധിന്റെ സംഗീതത്തിലാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നതെന്നും അതിനാല്‍ സംഗീത സംവിധായകനെതിരെയും കേസുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പാട്ടിന് ഈണം നല്‍കിയത് താനല്ലെന്നും, തനിക്കും ഈ പാട്ടിനും ഒരു ബന്ധവുമില്ലെന്നും അനിരുദ്ധ് വ്യക്തമാക്കി.

    അതെന്റെ സ്വാതന്ത്രം

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    ഒരു പാട്ട് എഴുതി പാടുക എന്നത് തന്റെ വ്യക്തിസ്വാതന്ത്രമാണെന്നാണ് വിഷയത്തില്‍ ചിമ്പു ആദ്യം പ്രതികരിച്ചത്.

    കേസ്

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    ഐപിസി 67 ആം വകുപ്പ് പ്രകാരമുള്ള കേസാണ് ചിമ്പുവിനെതിരെ കൊടുത്തിരിയ്ക്കുന്നത്. നിലവില്‍ തമിഴ് സിനിമയ്ക്കകത്ത് സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള പാട്ടുകള്‍ ധാരാളമായി വര്‍ധിക്കുന്നുണ്ടെന്നും ഈ കേസിനൊപ്പം അത്തരം പാട്ടുകള്‍ക്ക് അവസാനം കുറിക്കാന്‍ ശ്രമിക്കുകയാണെന്നും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് സെക്രട്ടറി എ രാധിക പറഞ്ഞു.

    കേസുമായി മുന്നോട്ട് പോകും

    തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

    എന്നാല്‍ തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും, പേടിച്ചോടാനില്ലെന്നും ഇന്ന് (ഡിസംബര്‍ 16) ചിമ്പു ട്വിറ്ററിലൂടെ വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സത്യത്തിലും ദൈവത്തിലും വിശ്വാസമുണ്ട് എന്നൊക്കെ പറഞ്ഞാണ് ചിമ്പുവിന്റെ ട്വീറ്റ്.

    English summary
    Actor Simbu has been receiving a lot of flak for the 'Beep song' sung by him, but was was leaked online. A complaint has been filed by the All India Democratic Women's Association (AIDWA) with the Commissioner of Police in Coimbatore. Simbu, has been asked to appear before police here on December 19 for an inquiry with regard to a song reportedly rendered by him which allegedly denigrates women.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X