twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌പൈഡര്‍ കാണാതിരിക്കരുത്, തിയറ്ററില്‍ തന്നെ പോയി കാണണം... അതിനുള്ള കാരണങ്ങള്‍ ഇതാണ്!

    By Karthi
    |

    കേരളത്തിലെ തിയറ്ററുകളിലേക്ക് പൂജ റിലീസുകള്‍ ബുധനാഴ്ച മുതല്‍ എത്തി തുടങ്ങുകയാണ്. മഹേഷ് ബാബു നായകനാകുന്ന തമിഴ്, തെലുങ്ക് ദ്വിഭാഷ ചിത്രം സ്‌പൈഡര്‍ ആണ് കേരളത്തിലെ ആദ്യ പൂജ റിലീസ്. ഒട്ടേറെ പ്രത്യേകതകളുമായി എത്തുന്ന ചിത്രം ഒരു മാസ് റിലീസിന് ഒരുങ്ങുകയാണ്.

    എവിടെ, ഏട്ടന്‍ ചിത്രം കാണാനേ ഇല്ല? യുഎഇ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ നിവിന്‍ പോളി മാത്രം... എവിടെ, ഏട്ടന്‍ ചിത്രം കാണാനേ ഇല്ല? യുഎഇ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ നിവിന്‍ പോളി മാത്രം...

    അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും... വിനീതിന്റെ നായിക! അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും... വിനീതിന്റെ നായിക!

    സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ഈ സയന്റിഫിക് ചിത്രം കത്തിക്ക് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌പൈഡര്‍. മലയാള തചിത്രങ്ങളോട് മത്സരിക്കാന്‍ എത്തുന്ന ഈ ചിത്രം തിയറ്ററില്‍ തന്നെ പോയി കാണാന്‍ മാത്രമുള്ള പ്രത്യകേതകളുമായാണ് എത്തുന്നത്.

    മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം

    മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം

    മഹേഷ് ബാബു നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് സ്‌പൈഡര്‍. മഹേഷ് ബാബുവിന്റെ നിരവധി തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയിട്ടുണ്ട്. അതുപോലെ സൂപ്പര്‍ ഹിറ്റായി മാറിയ പല വിജയ് ചിത്രങ്ങളും മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രങ്ങളുടെ റീമേക്ക് ആയിരുന്നു.

    പ്രഗത്ഭരുടെ സാന്നിദ്ധ്യം

    പ്രഗത്ഭരുടെ സാന്നിദ്ധ്യം

    പ്രഗത്ഭരായ അണിയറ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹാരിസ് ജയരാജിന്റെ സംഗീതം, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവയ്ക്ക് പുറമെ പീറ്റര്‍ ഹെയ്‌ന്റെ സംഘട്ടനവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

    വില്ലന്മാര്‍

    വില്ലന്മാര്‍

    സംവിധായകനായും നായകനായും തമിഴില്‍ തിളങ്ങി നിന്ന എസ്‌ജെ സൂര്യ വില്ലനായി എത്തുന്നു എന്നതാണ് സ്‌പൈഡറിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ മറ്റൊരു വില്ലനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് നടന്‍ ഭരത് ആണ്. രാകുല്‍ പ്രീത് ആണ് നായിക.

    എസ്‌ജെ സൂര്യയും മുരുകദോസും

    എസ്‌ജെ സൂര്യയും മുരുകദോസും

    തമിഴ് സിനിമ ലോകത്തിന് ഒരുപിടി മികച്ച ചിത്രങ്ങളെ സംഭാവന ചെയ്തിട്ടുള്ള സംവിധായകനാണ് എസ്‌ജെ സൂര്യ. വാലി, ഖുശി എന്നീ ചിത്രങ്ങളില്‍ എസ്‌ജെ സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു എആര്‍ മുരുകദോസ്. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ എസ്‌ജെ സൂര്യ ഇരവി എന്ന ചിത്രത്തില്‍ ഗംഭീര അഭിനയം കാഴ്ചവച്ചിരുന്നു.

    ബിഗ് ബജറ്റ് ചിത്രം

    ബിഗ് ബജറ്റ് ചിത്രം

    120 കോടി ബജറ്റിലാണ് ഈ സയന്‍സ് ത്രില്ലര്‍ എആര്‍ മുരുകദോസ് ഒരുക്കിയിരിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. റിലീസിന് മുമ്പേ ലാഭം നേടിയ ചിത്രം കൂടെയാണ് സ്‌പൈഡര്‍.

    നാലാമത്തെ തെന്നിന്ത്യന്‍ സിനിമ

    നാലാമത്തെ തെന്നിന്ത്യന്‍ സിനിമ

    റിലീസിന് മുമ്പേ 150 കോടിയോളം രൂപ ലാഭം നേടിയ നാലാമത്തെ തെന്നിന്ത്യന്‍ സിനിമയാണ് സ്‌പൈഡര്‍. ചിത്രത്തിന്റെ തിയറ്റര്‍ അവകാശം മാത്രം വിറ്റ് പോയത് 120 കോടി രൂപയ്ക്കാണ്. സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ വിറ്റതിലൂടെയാണ് ബാക്കി പണം ലഭിച്ചിരിക്കുന്നത്.

    വൈഡ് റിലീസിന്

    വൈഡ് റിലീസിന്

    ലോകവ്യാപകമായി റിലീസിന് എത്തുന്ന സ്‌പൈഡര്‍ അമേരിക്കയില്‍ മാത്രം 400 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇറാം ഗ്രൂപ്പാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 200 ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതായാണ് വിവരം.

    English summary
    Reasons to watch Spyder movie in theaters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X