For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ രാത്രിയെ കുറിച്ച് പറഞ്ഞ് പണി വാങ്ങിയ നടി; സാമന്ത മുതല്‍ നയന്‍താര വരെ വിവാദത്തിലായ നടിമാർ ഇവരാണ്

  |

  മലയാളത്തില്‍ നടി ശോഭിത ധൂലിപാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നടന്മാരുടെ കെയര്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ശോഭിത പറഞ്ഞത്. ഇതുപോലെ മാസ് ഡയലോഗുകള്‍ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുന്ന നിരവധി നടിമാരുണ്ട്. എന്നാല്‍ ചില തെന്നിന്ത്യന്‍ നടിമാരുടെ പരാമര്‍ശം വമ്പന്‍ വിവാദങ്ങള്‍ക്ക് കാരണമായി മാറിയ സാഹചര്യവും ഉണ്ട്. ഏറ്റവുമൊടുവില്‍ കന്നട നടി രചിത റാമിന്റെ ഒരു പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

  പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രചിത. അവിടുന്ന് സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ആദ്യരാത്രിയെ കുറിച്ചുമുള്ള രചിതയുടെ കാഴ്ചപാടിനെ കുറിച്ചാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് നടി നല്‍കിയ മറുപടി കന്നട സിനിമാലോകത്തെ ഞെട്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി. അതുപോലെ നടിമാരായ സാമന്ത രുത്പ്രഭു മുതല്‍ നയന്‍താര വരെ ചില വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചില നടിമാരുടെ പരാമർശം സൂപ്പർ താരങ്ങൾക്ക് വരെ അതൃപ്തി നൽകിയതോട് കൂടി ആ പ്രശ്നം ആരാധകരും ഏറ്റെടുത്തു. അത്തരത്തിൽ പ്രമുഖ നടി ഖുശ്ബുും തമന്നയുമെല്ലാം വിവാദ നായികമാരായി ട്രോളുകളിലും വിമർശനങ്ങളിലുമെല്ലാം അകപ്പെട്ടിരുന്നു. വിശദമായി വായിക്കാം...

  വിവാഹം കഴിച്ച ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത്? എന്താണ് അവര്‍ അങ്ങനെ ചെയ്യുന്നത്? എന്ന് നടി തിരിച്ചൊരു ചോദ്യമായി ചോദിച്ചു. 'വിവാഹം കഴിഞ്ഞവര്‍ റൊമാന്‍സ് ചെയ്യും. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നതെന്നും രചിത പറഞ്ഞ് നിര്‍ത്തി. പിന്നാലെ നടിയുടെ പരാമര്‍ശം കന്നട സംസ്‌കാരത്തിന് അപമാനം ആയെന്ന് ആരോപിച്ച് കന്നട ക്രാന്തിദള്‍ രംഗത്ത് വന്നു. നടിയെ ബാന്‍ ചെയ്യണെന്നും അടക്കി നിര്‍ത്തണം എന്നുമൊക്കെയുള്ള ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. പ്രമുഖ നടിമാർ പോലും ഇതുവരെ ഇങ്ങനൊരു പരാമർശം നടത്താൻ ധൈര്യപ്പെട്ടിട്ടില്ല. പിന്നെയാണോ പുതുമുഖമായിട്ടുള്ള നടി ഇങ്ങനെ സംസാരിക്കുന്നത് എന്ന് തുടങ്ങി നിരവധി വിമർശനം രചിതയ്ക്ക് നേരിടേണ്ടി വന്നു. നടി അഭിനയിച്ച സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്ന് വരെ വിമർശകർ പറഞ്ഞിരുന്നു.

  നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചനത്തിന്റെ പേരിലാണ് സാമന്ത രുത്പ്രഭു ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 2014 ല്‍ നെനോക്കൊടി എന്ന സിനിമയുടെ പോസ്റ്റിനെ കുറിച്ചായിരുന്നു സാമന്ത അഭിപ്രായപ്പെട്ടത്. പോസ്റ്ററില്‍ സൂപ്പര്‍താരം മഹേഷ് ബാബു ഒരു ബീച്ചിന് സൈഡിലൂടെ നടക്കുമ്പോള്‍ നടി കൃതി സനോന്‍ മുട്ടിലിഴഞ്ഞ് അദ്ദേഹത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നതുമാണ് കാണിക്കുന്നത്. വളരെ മോശം പ്രവൃത്തിയായി പോയെന്ന് ട്വിറ്ററിലൂടെ പോസ്റ്ററിനെ കുറിച്ച് സാമന്ത പറയുകയും ചെയ്തു. എന്നാല്‍ സാമന്തയുടെ പ്രതികരണത്തില്‍ മഹേഷ് അതൃപ്തി പ്രകടിപ്പിച്ചു. തന്നെയും ഭാര്യ നമ്രതയെയും അടുത്ത് അറിയാവുന്ന ആളാണ് സാമന്ത. പോസ്റ്ററിനെ കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസം തോന്നിയാല്‍ ആദ്യം അതെന്റെ അടുത്ത് പറയാമായിരുന്നു. പകരം ഓണ്‍ലൈനില്‍ അത് പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഞങ്ങളോട് അതേ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കാതെ സാമന്ത അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. നടന്റെ പ്രതികരണം വന്നതോട് കൂടി മഹേഷിന്റെ ആരാധകര്‍ സാമന്തയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി വന്നു.

  ലക്ഷ്മി നക്ഷത്ര വിവാഹിതയായോ? പട്ടുസാരിയും മുല്ലപ്പൂവും ചൂടി പൂമാലയിട്ട് നിൽക്കുന്ന നടിയുടെ ചിത്രം, സത്യമിങ്ങനെ

  തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന നയന്‍താര സൂര്യയുടെ സൂപ്പര്‍ഹിറ്റ് മൂവിയായ ഗജനിയില്‍ അഭിനയിച്ചിരുന്നു. നയന്‍താരയുടേത് ചിത്രത്തിലേത് ചെറിയൊരു റോള്‍ ആയിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ ഗജനിയില്‍ അഭിനയിച്ചതാണ് കരിയറില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എന്റെ കഥാപാത്രത്തിന് ഒത്തിരി പ്രധാന്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ ആ വാഗ്ദാനം പിന്നീട് നടന്നില്ല. എന്നോട് കഥ പറഞ്ഞത് പോലെ അല്ലാത്ത് കൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നി. അതിന് ശേഷം തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ ബോധപൂര്‍വ്വമായി താന്‍ ശ്രദ്ധിക്കാറുണ്ടെന്നും നയന്‍താര വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും തന്റെ കണ്‍ട്രോളില്‍ ഉള്ള കാര്യങ്ങളല്ലെന്ന് പറഞ്ഞാണ് സംവിധായകന്‍ എആര്‍ മുരുകഗദോസ് രംഗത്ത് വന്നത്.

  ഒന്ന് മുഖം കാണിക്കാന്‍ ഇന്ന് കോടികള്‍, എന്നാല്‍ അന്നോ? ബോളിവുഡ് താരങ്ങളുടെ ആദ്യ ശമ്പളം

  അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും തടയാന്‍ പെണ്‍കുട്ടികള്‍ മുന്‍കരുതലെടുത്താല്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടി ഖുശ്ബു പറഞ്ഞിരുന്നു. വിദ്യാസമ്പന്നരായ ഒരു പുരുഷനും തന്റെ പങ്കാളി കന്യകയാകുമെന്ന് പ്രതീക്ഷിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതോടെ ഖുശ്ബുവിന്റെ പ്രസ്താവന തമിഴ് സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആരോപിച്ച് തമിഴ്നാട് രാഷ്ട്രീയ സംഘടനകള്‍ അടക്കം നടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  അഭിനേതാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും അത് പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ചും സംസാരിച്ചപ്പോള്‍ നടി തമന്നയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അടിസ്ഥാനപരമായി നമ്മള്‍ വിശ്വസിക്കുന്നതാണ് ചെയ്ത് വരുന്നത്. 'ശരിക്കും ആരെയെങ്കിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍, അതിനെ കുറിച്ച് പുറംലോകത്തോട് പറയാതെ ഇരിക്കണമെന്നാണ് എന്റെ അഭിപ്രായം. ആളുകളോട് അത് പറഞ്ഞ് നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറുവശത്ത്, ഇത്തരം കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എല്ലാവരിലേക്കും ഒരു സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് കരുതുന്ന ചിലരുണ്ട്. ഞാന്‍ വ്യത്യസ്തമായൊരു ചിന്തയില്‍ നിന്നാണ് വന്നത്. അതുകൊണ്ട് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ പുറത്ത് പറയില്ലെന്നും തമന്ന പറഞ്ഞു. എന്നാല്‍ നടിയുടെ ഈ പ്രസ്താവന പ്രമുഖരടക്കമുള്ള നിരവധി താരങ്ങളെ ചൊടിപ്പിച്ചിരുന്നു.

  Read more about: nayanthara samantha
  English summary
  Samantha And Nayanthara Statement Irked The Netizens Before Rachita Ram, Here's What
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X