For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാര ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ വ്യക്തി; സാമന്ത

  |

  ലോകമെമ്പാടുമുള്ള തമിഴ് സിനിമ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് 'കാത്ത് വാക്കുല രണ്ട് കാതൽ'. ഇറങ്ങിയ പാട്ട് മുതൽ ട്രെയിലർ വരെ പ്രേക്ഷകരെ പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിച്ച ചിത്രത്തിനെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

  വിജയ് സേതുപതി നായകനായി എത്തിയ ചിത്രം ഏറെ ജനശ്രദ്ധ നേടാൻ കാരണം അതിലെ നായികമാരാണ്. തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നായികമാരാണ് നയൻതാരയും സാമന്തയും.

  തെന്നിന്ത്യയിലെ താര റാണിമാർ എന്ന് വിശേഷിപ്പിക്കാവുന്ന ഇരുവരും ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിട്ട ചിത്രം ഒരു കലക്കൻ എന്റർടൈനർ ആണെന്നുതന്നെ പറയാം.

  ഏപ്രിൽ 28നാണ് ചിത്രം റിലീസ് ചെയ്തത്. ഇതേ ദിവസം തന്നെയായിരുന്നു സാമന്തയുടെ ജന്മദിനവും.

  35 വയസ്സ് തികഞ്ഞ താരത്തിന് സമൂഹമാധ്യമങ്ങൾ വഴി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ആശംസകളുമായി രംഗത്ത് വന്നത്.

  സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടീവാണ് സാമന്ത. ആസ്ക് സാം എന്ന ഹാഷ്ടാഗോടെ ആരാധകർ ട്വിറ്ററിൽ താരത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം സാമന്ത മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ ലഭിച്ച ഒരു ചോദ്യത്തിന് സാമന്ത നൽകിയ മറുപടിയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

  നയൻതാരയെ പറ്റി രണ്ട് വാക്ക് പറയാമോ എന്ന ചോദ്യത്തിന് നയൻ‌താര വളരെ ജെനുവിനാണെന്നും അവരെപ്പോലെ മറ്റാരും കാണില്ലെന്നും ആത്മാർത്ഥതയുള്ള വിശ്വസ്തയായൊരു വ്യക്തിയാണെന്നും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനികളായ ആളുകളിൽ ഒരാളാണ് നയന്താരയെന്നും സാമന്ത പറയുകയുണ്ടായി.

  വിജയ് സേതുപതിക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളെപ്പറ്റിയും താരം ആരാധകരുമായി പങ്കുവച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ വളരെക്കാലം കാത്തിരുന്നു .. അത് പൂർണ്ണമായും വിലമതിച്ചുവെന്നാണ് താരം പറഞ്ഞത്.

  'കാത്ത് വാക്കുല രണ്ട് കാതൽ' എന്ന സിനിമയെ പറ്റി താരം പറഞ്ഞത് ഇതാണ്

  "ആളുകളെ ചിരിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു... ചിരിക്കരുത്...അമിതമായി വിശകലനം ചെയ്യരുത്.... നമ്മുടെ ദൈനംദിന പ്രശ്‌നങ്ങളിൽ നിന്ന് ഒരു ഇടവേള എടുത്ത് അൽപ്പം ചിരിക്കുക. ഖത്തീജയും കാത്ത് വാക്കുല രണ്ട് കാതലും എനിക്ക് അതായിരുന്നു.

  വിജയ് സേതുപതിയും സാമന്തയും ജോഡിയായി ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകർക്ക് നൽകാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചു.

  വിജയ് സേതുപതിയും നയൻതാരയും ജോഡികളായി എത്തിയ "നാനും റൗഡി താൻ" എന്ന ചിത്രം വമ്പൻ ഹിറ്റായിരുന്നു. തുടർന്ന് ഇമൈക്ക നൊടികൾ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു.

  ചിത്രത്തിൽ വിജയ് സേതുപതി മുഴുനീളൻ കഥാപാത്രത്തെ ആയിരുന്നില്ല ചെയ്തിരുന്നത് എങ്കിലും ചിത്രത്തിലെ ഗാനം ഹിറ്റായിരുന്നു.

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  ഇമൈക്ക നൊടികൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതും ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്.

  ചിത്രം ഒരു മികച്ച കോമഡി എന്റെർറ്റൈനെർ ആണ്. ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ റെഡിൻ കിംഗ്സ്ലിയുടെ തമാശകൾ ഈ ചിത്രത്തിലും വേറിട്ട് നിൽക്കുന്നു.

  ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ് ചിത്രത്തിലെ ഗാനങ്ങൾ. തൊടുന്നതെല്ലാം ഹിറ്റാക്കുന്ന അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

  'നാനും റൗഡി താൻ' എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ്, വിജയ് സേതുപതി, നയൻതാര എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിഘ്‌നേഷ് സംവിധായകനാകുന്ന നാലാമത്തെ ചിത്രമാണ് 'കാത്ത് വാക്കുല രണ്ട് കാതൽ'.

  English summary
  Samantha's post on nayanthara in twitter goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X