For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡള്‍ട്ട് ഓണ്‍ലി സിനിമ കുടുംബത്തോടെ കാണാന്‍ പറ്റുമോ? ലക്ഷ്മിയ്‌ക്കെതിരെ സംവിധായകന്റെ ചുട്ടമറുപടി!!

  |

  സിനിമയില്‍ നിന്നും പുറത്ത് വിടുന്ന ട്രെയിലര്‍ ചില സിനിമകളുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. റിലീസിനെത്തിയാല്‍ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തിയ പോലെയായി പോവും. തമിഴില്‍ ഗൗതം മേനോന്‍ നായകനായി അഭിനയിച്ച ഇരുട്ട് അറയില്‍ മുരുട്ടു കുത്ത് എന്ന സിനിമയും അതുപോലെയായിരുന്നു.

  കമ്പിയുമില്ല കോമഡിയുമില്ല ഹൊററുമില്ല- ഇരുട്ട് അറയിൽ വെയിസ്റ്റുകുത്ത്..! ശൈലന്റെ റിവ്യൂ

  ഒരു അഡള്‍ട്ട് ഹൊറര്‍ കോമഡി സിനിമയായി പുറത്തിറക്കിയ സിനിമയാണ് ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്. റിലീസിനെത്തിയതിന് ശേഷം തമിഴകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ എത്തിയിരുന്നു. പരിഹാസം കലര്‍ന്ന ലക്ഷ്മിയുടെ ചോദ്യത്തിന് അതിലും കിടിലന്‍ മറുപടിയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൊടുത്തിരിക്കുന്നത്.

   ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്

  ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്

  2017 അവസാനത്തിലായി ഇറങ്ങിയ ഹരഹര മഹാദേവകി എന്ന അഡള്‍ട്ട് കോമഡി ചിത്രത്തിന്റെ ചുവട് പിടിച്ച് അതേ ടീം ഒരുക്കിയിരിക്കുന്ന സിനിമയാണ് ഇരുട്ടു അറയില്‍ മുരട്ട് കുത്ത്. സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത സിനിമ ബ്ലു ഗോസ്റ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗൗതം കാര്‍ത്തിക് ആയിരുന്നു നായകന്‍. വൈഭവി, കരുണാകരന്‍, രാജേന്ദ്രന്‍, യഷിക, ചന്ദ്രിക രവി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മേയ് നാലിനായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ നടന്നിരുന്നു.

  ലക്ഷ്മി രാമകൃഷ്ണന്റെ അഭിപ്രായം

  ലക്ഷ്മി രാമകൃഷ്ണന്റെ അഭിപ്രായം

  നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണനും സിനിമയെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഈ സിനിമ കാണാന്‍ സാധിക്കുമോ എന്നായിരുന്നു നടി ചോദിച്ചത്. ലേശം പരിഹാസം നിറഞ്ഞ ചോദ്യം സംവിധായകന്‍ സന്തോഷ് പി ജയകുമാറിന് അത്ര രസിച്ചില്ല. ലക്ഷ്മിയുടെ ചോദ്യത്തിനുള്ള മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി. അതാണിപ്പോള്‍ ഏറ്റവുമധികം വൈറലായിരിക്കുന്നത്.

  സംവിധായകന്‍ പറയുന്നതിങ്ങനെ..

  സംവിധായകന്‍ പറയുന്നതിങ്ങനെ..

  എന്റെ സിനിമ അഡള്‍ട്ട് ഹൊറര്‍ കോമഡി സിനിമയാണ്. പതിനെട്ട് വയസിന് മുകളില്‍ മാത്രമുള്ളവര്‍ക്കായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കിയ സിനിമ കൂടിയാണിത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പ്പികമാണെന്നുള്ള കാര്യം വ്യക്തമായി പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. എല്‍ജിബിടി സംഘടനകള്‍ പറയുന്നത് പോലെ ഗേ എന്ന പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പി ജയകുമാര്‍ പറയുന്നു.

  ലക്ഷ്മിയുടെ ചോദ്യം

  ലക്ഷ്മിയുടെ ചോദ്യം

  കുടുംബത്തോടൊപ്പം ഈ സിനിമ കാണാന്‍ പറ്റുമോ എന്നായിരുന്നു ലക്ഷ്മി രാമകൃഷ്ണന്‍ ചോദിച്ചിരുന്നത്. അത് സാധിക്കില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ഇത് എ പടമാണ്. 18 പ്ലസ് സിനിമകള്‍ കുടുംബത്തോടൊപ്പം കാണാന്‍ വരുന്നവരെ എനിക്ക് പരിചയമില്ലെന്നും സംവിധായകന്‍ പറയുന്നു. തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷം ലക്ഷ്മി അവതാരകയായ റിയാലിറ്റി ഷോ യ്‌ക്കെതിരെ കടുത്ത ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ്.

  റിയാലിറ്റി ഷോ യുടെ അവസ്ഥ എന്താണ്...?

  റിയാലിറ്റി ഷോ യുടെ അവസ്ഥ എന്താണ്...?

  ലക്ഷ്മി ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ട്. കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒരു ചാനലില്‍ വന്ന് ഭാര്യയും ഭര്‍ത്താവും ചര്‍ച്ച ചെയ്യുന്നതാണ് ആ പരിപാടി. അവിഹിതമുണ്ടെന്ന് പരസ്പരം ആരോപണം ഉന്നയിക്കാനും വഴക്ക് ഉണ്ടാക്കിയുമാണ് പരിപാടി നടക്കുന്നത്. ഇതൊക്കെ ചാനലിലൂടെ പൊതുജനം മുഴുവന്‍ കാണുകയാണ്. ടിവി പരിപാടികള്‍ക്ക് സെന്‍സറിങ് ഇല്ലാത്തതിനാല്‍ കൊച്ചു കുട്ടികള്‍ വരെ ഈ പരിപാടി കാണുന്നുണ്ടെന്നും സന്തോഷ് ആരോപിക്കുന്നു. എന്റെ സിനിമ ഒരു സന്ദേശം നല്‍കുന്നില്ലെന്ന് പറയുമ്പോള്‍ അവരുടെ പരിപാടി എന്ത് പാഠമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലേക്ക് വലിച്ചിഴക്കുന്നത് ആഭാസമാണെന്നും സന്തോഷ് പറയുന്നു.

  ഇഷ്ടമുള്ളവര്‍ക്ക് കാണം..

  ഇഷ്ടമുള്ളവര്‍ക്ക് കാണം..

  തന്റെ സിനിമ കാണാന്‍ ഇഷ്ടമുള്ളവരാണ് പോയത്. അതിനാല്‍ എന്തിനാണ് ഞങ്ങളെ കുറ്റം പറയുന്നതെന്നും സംവിധായകന്‍ ചോദിക്കുകയാണ്. സിനിമയെ കുറിച്ച് പറഞ്ഞ ലക്ഷ്മിക്ക് മാത്രമുള്ള മറുപടിയാണ് സംവിധായകന്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ പലരും സിനിമയ്‌ക്കെതിരയാണ് സംസാരിച്ചിരിക്കുന്നത്. സന്തോഷ് പി ജയകുമാറിന്റെ ആദ്യ സിനിമയും ഇതുപോലൊരു അഡള്‍ട്ട് കോമഡി ചിത്രമായിരുന്നു. ആ സിനിമ വിജയമായിരുന്നു. ഗൗതം കാര്‍ത്തിക് തന്നെയായിരുന്നു രണ്ട് സിനിമയിലെയും നായകന്‍.

  English summary
  Santhosh P Jayakumar saying about Iruttu Araiyil Murattu Kuththu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X