twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വമ്പന്മാര്‍ മുട്ടുമടക്കി, റെക്കോര്‍ഡ് തുകയ്ക്ക് സര്‍ക്കാര്‍ കേരള റൈറ്റ്‌സ് വോമാര്‍ട്ട് ഫിലിംസിന്

    |

    തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സര്‍ക്കാര്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്. അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെര്‍സല്‍ സ്വന്തമാക്കിയ വിജയം സര്‍ക്കാറിന്റേയും സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. 100 കോടി രൂപയ്ക്കായിരുന്നു ചിത്രത്തിന്റെ ആഗോള വിതരണാവകാശം തെനന്ദല്‍ ഫിലിംസ് സ്വന്തമാക്കിയത്. മെര്‍സല്‍ വിതരണത്തിനെത്തിച്ചതും തെനന്ദല്‍ ഫിലിംസായിരുന്നു.

    കേരളത്തില്‍ സര്‍ക്കാര്‍ വിതരണത്തിനെടുക്കുന്നത് ആരായിരിക്കുമെന്നതു സംബന്ധിച്ച് ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. മെര്‍സല്‍ വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പേരായിരുന്നു മുന്നില്‍. 20 കോടിയായിരുന്നു മെര്‍സല്‍ കേരളത്തില്‍ നിന്നും കളക്ട് ചെയ്തത്. എന്നാല്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയിയെ പിന്നിലാക്കി സര്‍ക്കാര്‍ കേരളത്തില്‍ വിതരണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് വോള്‍മാര്‍ട്ട് ഫിലിംസാണ്. ആര്യ നായകനായി എത്തിയ ഗജനികാന്ത് കേരളത്തില്‍ വിതരണം ചെയ്തതും വോള്‍മാര്‍ട്ട് ഫിലിംസായിരുന്നു.

    sarkarvijay

    7.5 കോടി രൂപയ്ക്കാണ് വോള്‍മാര്‍ട്ട് ഫിലിംസ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. കേരള വിതരണാവകാശമായി ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. മെര്‍സലിന്റെ റെക്കോര്‍ഡാണ് സര്‍ക്കാര്‍ പിന്നിലാക്കിയത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭൈരവ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി വിജയ്‌യുടെ നായികയാകുന്ന ചിത്രമാണ് സര്‍ക്കാര്‍. എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ രണ്ടിന് ചെന്നൈയില്‍ നടക്കും. ദീപാവലി റിലീസായി നവംബര്‍ ഏഴിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.

    English summary
    Sarkar Kerala rights bagged by Volmart Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X