twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് അമേരിക്കയില്‍, ദീപാവലി ചിത്രം സര്‍ക്കാര്‍ അവസാന ഘട്ടത്തില്‍!

    |

    മെര്‍സലിന് ശേഷം വിജയ് നായകനായി എത്തുന്ന സര്‍ക്കാര്‍ ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. തുപ്പാക്കി കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം നവംബര്‍ ഏഴിനാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ അവസാന ഘട്ടം ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ ചിത്രീകരണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കുറി ദീപാവലിക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള വലിയ റിലീസും സര്‍ക്കാര്‍ ആണ്.

    <strong>നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്ന അപൂര്‍വ്വ രോഗവുമായി അമ്മായി! പ്രതിവിധിയുമായി മുകേഷും പിഷാരടിയും! </strong>നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്ന അപൂര്‍വ്വ രോഗവുമായി അമ്മായി! പ്രതിവിധിയുമായി മുകേഷും പിഷാരടിയും!

    ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായ് ഇന്ത്യയിലേക്ക് തിരികെയെത്തുന്ന ഒരു എന്‍ആര്‍ഐ കഥാപാത്രമാണ് വിജയ് ചിത്രത്തില്‍ അവതരപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എആര്‍ മുരഗദോസ് സൂര്യയെ നായകനാക്കി ഒരുക്കിയ ഏഴാം അറിവ് എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ വിയറ്റ്‌നാം താരം ജോണി ട്രിങുയെന്‍ സര്‍ക്കാറില്‍ വിജയ്‌യുടെ പ്രതിയോഗിയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സീനിയര്‍ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

    sarkar

    100 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ആഗോള വിതരണാവകാശം ഇതിനോടകം വിറ്റുപോയി. തെനന്ദല്‍ ഫിലിംസാണ് റെക്കോര്‍ഡ് തുകയ്ക്ക് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശത്തിനായി 11 കോടി രൂപ ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ കേരളത്തിലെത്തിക്കാന്‍ മുന്നിലുള്ളത് മെര്‍സല്‍ കേരളത്തിലെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്.

    English summary
    sarkar team in usa for last schedule
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X