twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ എനിക്കൊരു ശത്രുവുണ്ട്, അവസരങ്ങള്‍ ഇല്ലാതാക്കിയത് അയാള്‍: ഷംന കാസിം

    By Jince K Benny
    |

    Recommended Video

    'മലയാളസിനിമയില്‍ തനിക്കൊരു ശത്രുവുണ്ട്' | filmibeat Malayalam

    കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഷംന കാസിം. 2004ല്‍ സിനിമയിലെത്തിയ ഷംന 2007ലാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ ആദ്യ തമിഴ് ചിത്രത്തിലും നായികയായതോടെ ഷംനയെ മലയാളത്തില്‍ കാണാതായി.

    പുത്തന്‍ മേക്ക് ഓവറില്‍ ചുള്ളനായി മോഹന്‍ലാല്‍ കൊച്ചിയില്‍! വൈറലായി ചിത്രങ്ങള്‍!പുത്തന്‍ മേക്ക് ഓവറില്‍ ചുള്ളനായി മോഹന്‍ലാല്‍ കൊച്ചിയില്‍! വൈറലായി ചിത്രങ്ങള്‍!

    സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്ത്, വിവാദം ആസൂത്രിതം, പിന്നില്‍ വനിത സംഘടന?സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്ത്, വിവാദം ആസൂത്രിതം, പിന്നില്‍ വനിത സംഘടന?

    അതേസമയം തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളില്‍ ഷംന നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. അന്യഭാഷ ചിത്രങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ മലയാളത്തെ മറന്നു എന്ന് പറയുന്നവരോട് അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഷംന കാസിം. മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് താരം പറയുന്നത്.

    തനിക്കൊരു ശത്രുവുണ്ട്

    തനിക്കൊരു ശത്രുവുണ്ട്

    മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് മാത്രമല്ല, ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് ഷംന പറയുന്നു.

    ഷൂട്ടിന് തൊട്ട് മുമ്പ് നഷ്ടപ്പെട്ട അവസരങ്ങള്‍

    ഷൂട്ടിന് തൊട്ട് മുമ്പ് നഷ്ടപ്പെട്ട അവസരങ്ങള്‍

    കാസ്റ്റിംഗ് കഴിഞ്ഞ് ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം ഷംന താനീ ചിത്രത്തിലില്ല എന്ന് വിളിച്ച് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷംന കാസിം പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്ന് തന്നെ അവസാനം നിമിഷം മാറ്റിയതാണെന്ന് ഷംന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

    ആരാണെന്ന് അറിയില്ല

    ആരാണെന്ന് അറിയില്ല

    മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്ന് അല്ലാതെ അത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷംന പറയുന്നു. എന്നാല്‍ അങ്ങനെ ഒരു ശത്രു ഉണ്ടെന്ന് തന്നെയാണ് ഷംനയുടെ വിശ്വാസം. അതേ സമയം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്നും തന്നെ ഒഴിവാക്കിയ സമയത്ത് ശപിക്കരുതെന്ന് തന്നെ വിളിച്ച് പറഞ്ഞതായി ഷംന മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

    എന്താണ് ഇതിന് പിന്നില്‍?

    എന്താണ് ഇതിന് പിന്നില്‍?

    മലയാള ചിത്രങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടാനുള്ള കാരണങ്ങള്‍ തേടുകയാണ് ഷംന കാസിം. തന്റെ ആറ്റിറ്റിയൂഡാണോ മുഖമാണോ മലയാളത്തിന് ചേരാത്തത് എന്ന് അറിയില്ല എന്നും താരം പറയുന്നു. അതേ സമയം ഓടാത്ത ചിത്രങ്ങളില്‍ പേരിന് മാത്രം വന്ന് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു.

    മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണം

    മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണം

    അന്യഭാഷകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിടെ സജീവമാകുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്നും ഷംന അഭിമുഖത്തില്‍ പറയുന്നു. 2015ല്‍ പുറത്തിറങ്ങിയ മിലിയാണ് ഷംന ഒടുവില്‍ അഭിനയിച്ച ചിത്രം.

    മൊട്ടയിടിച്ച് കൊടിവീരനില്‍

    മൊട്ടയിടിച്ച് കൊടിവീരനില്‍

    നടനും സംവിധായകനുമായ ശശികുമാര്‍ സംവിധാനം ചെയ്യുന്ന കൊടിവീരന്‍ എന്ന ചിത്രത്തില്‍ ഷംന മൊട്ടയടിച്ച് പ്രത്യക്ഷപ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. കഥാപാത്രത്തിന് യഥാര്‍ത്ഥത്തില്‍ തല മുണ്ഡനം ചെയ്യുകയായിരുന്നു. തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന കൊടിവീരന്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

    English summary
    Shamna Kasim talking about her enemy in Malayala cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X