twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണി വന്ന വഴിയേ! വിശ്വരൂപം 2 ന് മുന്നില്‍ ചങ്ക് തകര്‍ന്ന് യുവസംവിധായകന്‍! കാരണം അറിയുമോ? കാണൂ!

    |

    മിയയും നിരഞ്ജും വേഷമിട്ട ചിത്രമായ ബോബിയുടെ സംവിധായകനായ ഷെബി ചൗഘട്ടിന്റെ രണ്ടാമത്തെ ചിത്രം മൂന്ന്രു രസികര്‍ ആയിരുന്നു. നീണ്ട നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് അദ്ദേഹം ഈ സിനിമയുമായെത്തിയത്. വിജയ് ആരാധകന്റെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ അതായിരുന്നില്ല സംഭവിച്ചത്. ഉലകനായകന്റെ വിസ്വരൂപം 2 റിലീസിനെത്തിയതോടെ തന്റെ ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് സംവിധായകന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവസംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ വിശ്വരൂപം 2 റിലീസ് ചെയ്തതിനെക്കുറിച്ചും അതിനിടയില്‍ തിയേറ്ററുകളിലേക്കെത്തിയ തന്റെ സിനിമയുടെ അവസ്ഥയെക്കുറിച്ചുമാണ് ഷെബി വ്യക്തമാക്കുന്നത്. വിജയ് യെ കാണാനെത്തുന്ന മണി എന്ന കടുത്ത ആരാധകനും ചെന്നൈയിലെത്തിയ അവന്‍ കണ്ട് മുട്ടുന്ന രണ്ട് വിജയ് ഫാന്‍സിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. വിജയ് യുടെ വീട്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    അറിയിപ്പില്ലാതെ റിലീസ് ചെയ്തു

    അറിയിപ്പില്ലാതെ റിലീസ് ചെയ്തു

    ലോകത്താദ്യമായി പോസ്റ്ററൊട്ടിക്കാതെ റിലീസ് ചെയ്ത തമിഴ് സിനിമ, ലോകത്ത് ആദ്യമായിട്ടാകണം ഒരു തമിഴ് സിനിമ പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ റിലീസ് ചെയ്യുന്നത്, അതും കമലഹാസന്റെ വിശ്വരൂപം 2 വിന്റെ ഒപ്പം.തന്റെ സിനിമയായ "മൂന്ന്റു രസികർ" കളുടെ ദുരവസ്ഥയെക്കുറിച്ചാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്.2015 അവസാനം ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം മൂന്നാം വർഷമാണ് റിലീസിനെത്തുന്നത്.

    നല്ല സമയത്തിനായി കാത്തിരുന്നു

    നല്ല സമയത്തിനായി കാത്തിരുന്നു

    പല തവണ റിലീസുകൾ മാറ്റിവെച്ച ശേഷം.റിലീസിനു പറ്റിയ നല്ല സമയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമയുടെ നിർമ്മാതാവ്.എന്നിട്ട് ആറ്റു നോറ്റിരുന്ന് തെരഞ്ഞെടുത്തത് ഉലകനായകന്റെ വിശ്വരൂപം 2 ന്റെ റിലീസ് ദിവസം.തമിഴ്നാട് പോലെ വലിയൊരു ഏരിയയിൽ പ്രമോഷനു വേണ്ടി നിർമ്മാതാവ് മുടക്കിയതാവട്ടെ മൂന്നര ലക്ഷം രൂപ.സ്വന്തം മകനടക്കം മൂന്നു പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയെക്കുറിച്ച് അദ്ദേഹത്തിന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നിരിക്കാം.

    വെളിച്ചം കാണാതെ പോവുന്നു?

    വെളിച്ചം കാണാതെ പോവുന്നു?

    ആത്യന്തികമായി ഒരു സിനിമയുടെ നഷ്ടം സഹിക്കേണ്ടി വരുന്നത് ഈ പറഞ്ഞ നിർമ്മാതാവ് മാത്രമായിരിക്കാം. എന്നാൽ മാസങ്ങളോളം ഒരു സിനിമയൊരുക്കാൻ കഷ്ടപ്പെടുന്ന സംവിധായകന്റെ നഷ്ടം ഇതിനേക്കാൾ എത്രയോ വലുതാണ്.തന്റെ സൃഷ്ടി വെളിച്ചം കാണുമ്പോൾ അത് ആരും അറിയാതെ പോകുന്നത് ഏറെ വേദനാജനകമല്ലേ?.നല്ല ഒരു സിനിമയുടെ വിജയത്തിന് നല്ലൊരു നിർമ്മാതാവിന്റെ കൂടി പിന്തുണ വേണം. അത് പണം മുടക്കുന്നതിൽ മാത്രമല്ല, ഈ സിനിമയോടൊപ്പം താനുണ്ട് എന്ന് മൊത്തം ക്രൂവിനെയും ബോദ്ധ്യപ്പെടുത്തുന്ന ശക്തമായ പിന്തുണ.

    പോസ്റ്റ് കാണാം

    സംവിധായകന്‍റെ കുറിപ്പ് കാണൂ

    English summary
    Shebi Chowgat about Viswaroopam 2 release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X