For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ശ്രുതി ഹാസന്‍! ലണ്ടനിലുളള സമയമാണ് എനിക്കത് മനസിലായത്

    |

    തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം തിളങ്ങിയ നായികമാരില്‍ ഒരാളാണ് നടി ശുതി ഹാസന്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി ശ്രുതി തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമെ ഗായികയായും തിളങ്ങിയ താരപുത്രിയാണ് ശ്രുതി ഹാസന്‍. ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം അഭിനയിച്ചുകൊണ്ടാണ് ശ്രുതി തിരിച്ചെത്തുന്നത്. അടുത്തിടെ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ സ്വജനപക്ഷപാതം സംബന്ധിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    Shruti Haasan

    എന്തുകൊണ്ടാണ് ഈ വിഷയം വീണ്ടും മുന്‍നിരയിലുള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു എന്ന് നടി പറയുന്നു. ഒരു താരപുത്രി എന്നത് സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നതിനുള്ള ഒരു താക്കോല്‍ നല്‍കുന്നുവെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അതിനുശേഷം, ലണ്ടനില്‍ ജീവിച്ച സമയത്ത് ഞാന്‍ തികച്ചും വ്യത്യാസം കണ്ടു. ആളുകള്‍ എന്റെ സംഗീതം കേള്‍ക്കാന്‍ ആഗ്രഹിച്ചു, അത് അതിശയകരമായിരുന്നു. ഇത് ഒരു ഭാവനയല്ല, എനിക്ക് കഴിവുണ്ട് എന്നതിന്റെ ഒരു അനുരഞ്ജനമായിരുന്നു അത്.

    Actress Sarayu Exclusive Interview | FilmiBeat Malayalam

    ലോക് ഡൗണ്‍ കാലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനത് ആസ്വദിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. ഞാന്‍ ചെറുപ്പമായിരിക്കുമ്പോള്‍, ഏകാന്തത അനുഭവപ്പെടുമെന്ന് ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ അന്ന് വീട്ടില്‍ ധാരാളം ആളുകള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, എന്റെ സ്വന്തം കമ്പനിയില്‍ എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. അത് എല്ലാവര്‍ക്കും പ്രധാനമാണ്. നിങ്ങളുടെ സ്വന്തം സ്ഥലത്ത് നിങ്ങള്‍ക്ക് നല്ല അനുഭവം തോന്നുന്നില്ലെങ്കില്‍, ആരെങ്കിലും നിങ്ങളുമായി സമയം ചെലവഴിക്കുന്നത് എന്തിനാണ്. ശ്രുതി പറഞ്ഞു.

    അതേസമയം ഒരിടവേളയ്ക്ക് ശേഷം യാരാ എന്ന ചിത്രവുമായിട്ടാണ് നടി എത്തുന്നത്. തിഗന്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യുത് ജമാല്‍, അമിത് സാധ്, വിജയ് വര്‍മ്മ തുടങ്ങിയവരാണ് ശ്രുതി ഹാസനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലായ് 30ന് സീ ഫൈവിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രത്തിന് പുറമെ തമിഴില്‍ ലാഭം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ലാഭത്തിന് പുറമെ തെലുങ്കില്‍ പവന്‍ കല്യാണിന്റെ വക്കീല്‍ സാബ്, രവി തേജയുടെ ക്രാക്ക് തുടങ്ങിയവയും ശ്രുതി ഹസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

    Read more about: shruti haasan
    English summary
    Shruti Haasan's reaction about nepotism in cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X