twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീമരാജയ്ക്ക് ശേഷം റേസി ത്രില്ലര്‍ ചിത്രവുമായി ശിവകാര്‍ത്തികേയന്‍! ചിത്രം ഈ സംവിധായകനൊപ്പം!

    By Prashant V R
    |

    തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പര്‍താരമായ നടനാണ് ശിവകാര്‍ത്തികേയന്‍. ശിവയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ശിവയുടെ ചിത്രങ്ങള്‍ക്ക് വരവേല്‍പ്പ് ലഭിക്കാറുണ്ട്. സീമരാജ എന്ന എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

    പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതിപൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി

    രജനി മുരുകന് ശേഷം പൊന്ററം സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്. നല്ലൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സീമരാജയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. സീമരാജയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി തമിഴില്‍ ഒരുങ്ങുന്നത്.

    sivakarthikeyan

    എം രാജേഷ്,ആര്‍ രവികുമാര്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ ശിവ തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്. ഈ ചിത്രങ്ങള്‍ക്കു പുറമെ പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയും ശിവയുടെതായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുമ്പുതിരൈ ഒരുക്കിയ സംവിധായകനാണ് പിഎസ് മിത്രന്‍. ചിത്രം ഒരു റേസി ത്രില്ലര് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് മിത്രന്‍. ഇരുവരുമൊന്നിച്ച് മുന്‍പ് കുറച്ച് ഷോര്‍ട്ട്ഫിലിമകളിലും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ശിവയുടെ ആരാധകര്‍ കാത്തിരിക്കുന്നത്‌.

    സണ്ണി ലിയോണിനൊപ്പം ഇനി എളുപ്പത്തില്‍ സെല്‍ഫിയെടുക്കാം! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂസണ്ണി ലിയോണിനൊപ്പം ഇനി എളുപ്പത്തില്‍ സെല്‍ഫിയെടുക്കാം! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

    കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളികൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളി

    English summary
    sivakarthikeyan- ps mithran movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X