For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌നേഹയുടെ പ്രിയതമന്‍ പ്രസന്നയ്ക്ക് പിറന്നാള്‍! ആദ്യാന്തയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

  |

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. തമിഴകത്ത് മാത്രമല്ല മലയാളത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രസന്നയുടെ പിറന്നാളാണ് വെള്ളിയാഴ്ച.

  38 കാരനായ ഭര്‍ത്താവിന് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് സ്‌നേഹ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം പ്രിയതമന് ആശംസ നേര്‍ന്നത്. കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ നിന്നും ഇടയ്ക്ക് മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു സ്നേഹ.

  വാനമ്പാടി ക്ലൈമാക്‌സിനെക്കുറിച്ച് സുചിത്ര! ഇനി മിസ്സ് ചെയ്യുന്നത് അവളെ! വിവാഹം വൈകില്ലെന്ന് താരം

  സ്‌നേഹയുടെ കുടുംബ ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. മകന്‍ വിഹാന്‍ മാത്രമല്ല മകള്‍ ആദ്യാന്തയും ചിത്രത്തിലുണ്ട്. മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം ഇതാദ്യമായാണ് സ്‌നേഹ പോസ്റ്റ് ചെയ്തത്.സ്‌നേഹയും പ്രസന്നയും മകളും ഒരുമിച്ചുള്ളതും, കുഞ്ഞനിയത്തിയെ ചേര്‍ത്തുപിടിച്ച് കിടക്കുന്ന വിഹാന്റെ ചിത്രവും മകളുടെ ചിത്രവുമാണ് സ്‌നേഹ പോസ്റ്റ് ചെയ്തത്.

  Remaster Old Footages to 4K UHD

  Sneha

  എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവൽ മാലാഖയും സൂപ്പർ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ ലഡുക്കളാൽ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങൾക്കു മുന്നിൽ ഞങ്ങളുടെ കുഞ്ഞു ലഡു ആദ്യാന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു സ്നേഹ കുറിച്ചത്.

  റിന്നയും നിവിന്‍ പോളിയും ഒന്നായിട്ട് 10 വര്‍ഷം! വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

  നിരവധി പേരാണ് പ്രസന്നയ്ക്കും ആദ്യാന്തയ്ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. പ്രിയാമണി, പേളി മാണി, ലൈല, ശ്രീദേവി വിജയകുമാര്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. ഈ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണമെന്നായിരുന്നു പ്രിയാമണി പറഞ്ഞത്. എല്ലാവരും ഒരുപോലെ ക്യൂട്ടായിരിക്കുന്നുവെന്നായിരുന്നു ലൈല പറഞ്ഞത്. ബ്യൂട്ടിഫുള്‍ ഫാമിലിയെന്നായിരുന്നു വനിത വിജയകുമാര്‍ പറഞ്ഞത്.

  സുരേഷ് ഗോപിയുടെ ഭാഗ്യയും ഭാവ്‌നിയും തന്നെയാണോ ഇത്? സാരിയില്‍ തിളങ്ങി താരപുത്രികള്‍! ചിത്രം വൈറല്‍

  English summary
  Sneha's lovely wishes to her Husband Prasanna, her family photos trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X