twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് ശ്രീ!! പ്രമുഖ സംവിധായകൻ പീഡിപ്പിച്ചു, തെളിവുകൾ പുറത്തു വിടും

    തമിഴ് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നും സംവിധായകനെതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും ശ്രീ പറഞ്ഞു

    |

    തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നടി ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ടോളിവുഡിനെ തന്നെ അടിമുടി ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ശ്രീ നടത്തിയത്. സിനിമ മേഖലയിലുളള ഉന്നത വ്യക്തിത്വങ്ങൾക്ക് നേരെയാണ് ശ്രീ വിരൽ ചൂണ്ടിയത്. അതിനാൽ തന്നെ നടിയുടെ വാക്കുകൾ ടോളിവുഡിനെ പിടിച്ചുലച്ചിരുന്നു. തെലുങ്ക് താരമായ നാനി, റാണ ദഗ്ഗബട്ടിയുടെ സഹോദരൻ, പ്രമുഖ സംവിധായകൻ തുടങ്ങിയ വരെ കുറിച്ചുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീ നടത്തിയത്.

    sri

     പാർവതിയും പൃഥ്വിയും കൂടെയുണ്ട്! ഡബ്ല്യുസിസിയുടെ പെരുമാറ്റം ഞെട്ടിപ്പിച്ചു, സംഘടനയ്ക്കെതിരെ റോഷ്നി പാർവതിയും പൃഥ്വിയും കൂടെയുണ്ട്! ഡബ്ല്യുസിസിയുടെ പെരുമാറ്റം ഞെട്ടിപ്പിച്ചു, സംഘടനയ്ക്കെതിരെ റോഷ്നി

    ഇപ്പോഴിത പ്രമുഖ തമിഴ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി താരം രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നും സംവിധായകനെതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ താൻ ഇത് പുറത്ത് വിടുമെന്നും ശ്രീ പറഞ്ഞു. നടിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ആർക്കെതിരെയാണ് നടി വിരൽ ചൂണ്ടുന്നതെന്ന് തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ഒറ്റു നോക്കുകയാണ്.

     ഉപ്പും മുളകിനും പുതിയ സംവിധായകൻ!! നീക്കങ്ങൾ രഹസ്യം, വിവാദ സംവിധായകന് എന്തു പറ്റിയെന്ന് അറിയാമോ ഉപ്പും മുളകിനും പുതിയ സംവിധായകൻ!! നീക്കങ്ങൾ രഹസ്യം, വിവാദ സംവിധായകന് എന്തു പറ്റിയെന്ന് അറിയാമോ

    ടേളിവുഡിലെ ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. പുതിയ താരങ്ങൾക്ക് നേരെയാണ് ഇത്തരത്തിലുള്ള മേശമായ പ്രവർത്തികൾക്ക് ഇരയാകുന്നത്. ശ്രീയെ കൂടാതെ തെലുങ്ക് ജൂനിയർ ആർട്ടിസ്റ്റുകളും കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ചിരുന്നു. എന്നാൽ ഇവരെ എതിർത്ത് തെലുങ്കിൽ ഒരു വിഭാഗം നടിമാർ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് ഇവരുടെ ആരോപണം.

    English summary
    Sri Reddy accuses Tamil film director of sexual abuse
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X