twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സണ്ണി ഇനി ഐറ്റം ഡാന്‍സറല്ല! ചരിത്ര പോരാളിയാണ്! വീരമാദേവി ഫസ്റ്റ്ലുക്ക് പുറത്ത്! കാണൂ

    By Midhun
    |

    Recommended Video

    വീരമാദേവി ഫസ്റ്റ്ലുക്ക് പുറത്ത് | Filmibeat Malayalam

    സണ്ണി ലിയോണിന്റെ സിനിമകള്‍ക്കായി ആരാധകര് ആവേശത്തോടെയാണ് എല്ലായ്‌പ്പോഴും കാത്തിരിക്കാറുളളത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകളും ഗ്ലാമര്‍ വേഷങ്ങളുമെല്ലാം തന്നെ പലപ്പോഴും സിനിമാ പ്രേമികളെ പുളകം കൊള്ളിച്ചുട്ടളളവയാണ്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടിയുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്.

    സിനിമയില്‍ നഗ്നയായി അഭിനയിച്ചു! നടിക്കെതിരെ വധഭീഷണി മുഴക്കി ആരാധകന്‍സിനിമയില്‍ നഗ്നയായി അഭിനയിച്ചു! നടിക്കെതിരെ വധഭീഷണി മുഴക്കി ആരാധകന്‍

    സണ്ണി മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വീരമാദേവി. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു ചരിത്രപോരാളിയായാണ് സണ്ണി എത്തുന്നത്. വിസി വടിവുടിയനാണ് വീരമാദേവി സംവിധാനം ചെയ്തിരിക്കുന്നത്.

    veermadevi movie

    സണ്ണി ലിയോണിന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകര്‍ഷണം. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വീരമാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സണ്ണി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. വീരമാദേവിയായുളള സണ്ണിയുടെ പുതിയ രൂപമാറ്റമാണ് ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരിക്കുന്നത്.

    veermadevi movie

    പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരിക്കുകയാണ്. വീരമാദേവിയായുളള സണ്ണിയുടെ പുതിയ അവതാരത്തെ പ്രശംസിച്ചുകൊണ്ടാണ് ആരാധകര്‍ എല്ലാം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.ചിത്രത്തിനു വേണ്ടി സണ്ണി ആയോധന കലകള്‍ പഠിച്ചതെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

    veermadevi movie

    ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി ആറുമാസത്തെ ഡേറ്റാണ് സണ്ണി നല്‍കിയിരുന്നത്. ബോളിവുഡിനു പുറമെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ തമിഴിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്നുളള പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുളളത്.

    ജിത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു! ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍!ജിത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു! ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍!

    കല്ല്യാണ പ്രായമായി! കാത്തിരിക്കട്ടെയെന്ന് നയന്‍സിനോട് വിഘ്‌നേഷ്! കാണൂകല്ല്യാണ പ്രായമായി! കാത്തിരിക്കട്ടെയെന്ന് നയന്‍സിനോട് വിഘ്‌നേഷ്! കാണൂ

    English summary
    sunny leon's veeramadevi movie first look poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X