For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെഞ്ചും വിരിച്ച് ബോക്‌സോഫീസ് തൂത്തുവാരാന്‍ സണ്ണി വെയ്ന്‍! ജീവയ്‌ക്കൊപ്പം തമിഴില്‍!ചിത്രം വൈറല്‍!കാണൂ

  |

  ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെ സംവിധായകന്‍ മാത്രമല്ല നിരവധി താരങ്ങളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയന്‍. നായികയായ ഗൗതമി നായര്‍ ഇവരെല്ലാം ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സെക്കന്‍ഡ് ഷോയില്‍ കുരുടി എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിച്ചത്. തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അപ്പവും വീഞ്ഞും, ആന്‍മരിയ കലിപ്പിലാണ്, കായംകുളം കൊച്ചുണ്ണി, ഫ്രഞ്ച് വിപ്ലവം, വൃത്തം തുടങ്ങി നിരവധി സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  മറ്റൊരു ഒടിയനാവുമോ മാമാങ്കം! സംവിധായകനറിയാതെ അണിയറനീക്കങ്ങള്‍ സജീവം! ഉണ്ണിയുടെ വരവും അറിഞ്ഞില്ല!

  തനിക്ക് മുന്‍പ് സഞ്ചരിച്ചവരെപ്പോലെ തന്നെ സണ്ണി വെയ്‌നും തമിഴകത്തേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്.നിവിന്‍ പോളിക്കും ദുല്‍ഖറിനും പിന്നാലെ സണ്ണിയും തമിഴകത്തേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ രാജു മുരുഗേശന്റെ ജിപ്‌സിയിലൂടെയാണ് താരം തമിഴില്‍ തുടക്കം കുറിക്കുന്നത്. താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ദിലീപും ആസിഫ് അലിയുമുണ്ട്! പ്രണവിന്‍റെ കിടിലന്‍ ആക്ഷനുമായി മേക്കിങ്ങ് വീഡിയോയെത്തി! കാണൂ!

  സണ്ണി വെയ്ന്‍ തമിഴിലേക്ക്

  സണ്ണി വെയ്ന്‍ തമിഴിലേക്ക്

  ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കാനും തിരിച്ചറിയപ്പെടാനും ആഗ്രഹിക്കാറുണ്ട് താരങ്ങള്‍. അന്യഭാഷാ താരങ്ങളെയും നെഞ്ചേറ്റി സ്വീകരിക്കുന്ന പാരമ്പര്യമാണ് തമിഴകത്തിനുള്ളത്. മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തി പിന്നീട് അവിടെത്തന്നെ തുടരുന്ന താരങ്ങളും കുറവല്ല. ചിലരാവട്ടെ മലയാളത്തെയും തമിഴിനേയും ഒരുപോലെ കൊണ്ടുപോവുന്നുമുണ്ട്. ഇവയില്‍ ഏത് രീതിയായിരിക്കും സണ്ണി വെയ്ന്‍ സ്വീകരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജിപ്‌സിയിലൂടെ തമിഴകത്ത് തുടക്കം കുറിക്കുകയാണ് താരം. താരത്തിന്‍രെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

  ജീവയ്‌ക്കൊപ്പം ജിപ്‌സിയില്‍

  ജീവയ്‌ക്കൊപ്പം ജിപ്‌സിയില്‍

  തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ജീവയ്‌ക്കൊപ്പമാണ് സണ്ണിയുടെ അരങ്ങേറ്റം. 2016 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ജോക്കറിന്റെ സംവിധായകനായ രാജു മുരുഗേശനാണ് ജിപ്‌സി സംവിധാനം ചെയ്യുന്നത്. തിരക്കഥയൊരുക്കുന്നത് അദ്ദേഹം തന്നെയാണ്. നാലാമത്തെ സിനിമയുമായാണ് സംവിധായകനെത്തുന്നത്. സണ്ണിയുടെ തമിഴ് അരങ്ങേറ്റത്തില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

  ലുക്ക് പൊളിച്ചുവെന്ന് ആരാധകര്‍

  ലുക്ക് പൊളിച്ചുവെന്ന് ആരാധകര്‍

  സഖാവ് ബാലനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചുവന്ന ഷര്‍ട്ടും വെളുത്ത മുണ്ടുമണിഞ്ഞ് ആള്‍ക്കൂട്ടത്തിനിടയിലുള്ള സണ്ണി വെയ്‌നിന്‍രെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബിക്കിലൂടെ താരവും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. ഇച്ചായന്‍ തകര്‍ക്കുമെന്നാണ് ആരാധകരുടെ കമന്റ്. കട്ട വെയിറ്റിങ്ങിലാണ് തങ്ങളെന്നാണ് ആരാധകര്‍ പറയുന്നത്.

  ഗൗതമി നായര്‍ക്കൊപ്പം വൃത്തത്തില്‍

  ഗൗതമി നായര്‍ക്കൊപ്പം വൃത്തത്തില്‍

  സെക്കന്‍ഡ് ഷോയിലെ നായികയായ ഗൗതമി നായര്‍ ഭര്‍ത്താവായ ശ്രീനാഥ് രാജേന്ദ്രന്റെ പാത പിന്തുടര്‍ന്ന് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നൃത്തമെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. സണ്ണിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പൂജ ചടങ്ങില്‍ ദുല്‍ഖറും പങ്കെടുത്തിരുന്നു. തന്റെ ആദ്യ നായികയുടെ പുതുചുവട് വെപ്പില്‍ സന്തോഷമുണ്ടെന്നും ഇത് സ്വന്തം സിനിമയായാണ് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

  കൊച്ചുണ്ണിയിലെ വില്ലന്‍

  കൊച്ചുണ്ണിയിലെ വില്ലന്‍

  സഹനായകനായും നായകനായും നിറഞ്ഞുനിന്ന സണ്ണിയുടെ കഥാപാത്രങ്ങളെല്ലാം പോസിറ്റീവായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലൂടെയാണ് താരം വില്ലത്തരത്തിലേക്ക് തിരിഞ്ഞത്. അതാവട്ടെ ഗംഭീരമാവുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു താരത്തിന്‍രെ കഥാപാത്രത്തിന് ലഭിച്ചത്.

  പോസ്റ്റ് കാണാം

  സണ്ണി വെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Sunny Wayne entering into Tamil film,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X