twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്ക് പാലിച്ച് സൂര്യ, സിനിമയുടെ ലാഭ വിഹിതം കര്‍ഷകര്‍ക്ക് നല്‍കി!

    By Jince K Benny
    |

    അനുജന്‍ കാര്‍ത്തിയെ നായകനാക്കി സൂര്യ ആദ്യമായി നിര്‍മിച്ച ചിത്രമാണ് കടൈക്കുട്ടി സിങ്കം. പാണ്ഡിരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സംസാരിച്ചത് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ്. തമിഴ് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ എന്നും ഒപ്പം നില്‍ക്കുന്നവരാണ് തമിഴ് സിനിമ ലോകം. അതിന് ഒടുവിലെ ഉദാഹരണമാണ് സൂര്യ. കടൈക്കുട്ടി സിങ്കം വിജയിച്ചതിന്റെ സന്തോഷം അനുഭവിക്കുന്നത് കര്‍ഷകരാണ്. ഒരു കോടി രൂപയാണ് ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും കര്‍ഷകര്‍ക്കായി സൂര്യ മാറ്റി വച്ചത്.

    വിശാല്‍ നായകനായി എത്തിയ തുപ്പരിവാലന്റെ റിലീസിനോടനുബന്ധിച്ചും കര്‍ഷകര്‍ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഒരു ടിക്കറ്റിന് ഒരു രൂപ നിരക്കിലാണ് അന്ന് വിശാല്‍ കര്‍ഷകര്‍ക്കായി നീക്കി വച്ചത്. കര്‍ഷകരുടെ സമരത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാരുന്നു വിജയ് ഉള്‍പ്പെടുന്ന തമിഴ് സൂപ്പര്‍ താരങ്ങള്‍.

    singam3

    കോമഡി ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പെരുനാഴി ഗുണസിങ്കം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ അച്ഛനായി എത്തുന്നത് സത്യരാജാണ്. സയേഷയാണ് ചിത്രത്തിലെ നായിക. പ്രിയ ഭവാനി ശങ്കര്‍, അര്‍ത്ഥന ബിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് നായികമാര്‍. ചിത്രത്തിലെ മൂന്നാമത്തെ നായികയായി അനുപമ പരമേശ്വരനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അര്‍ത്ഥനയ്ക്കായിരുന്നു നറുക്ക് വീണത്.

    മികച്ച പ്രേക്ഷകാഭിപ്രായം നേടുന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 30 കോടി മുതല്‍ മുടക്കിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യ നിര്‍മിച്ച ചിത്രം വിതരണത്തിന് എത്തിച്ചത് ശക്തി ഫിലിം ഫാക്ടറിയാണ്.

    English summary
    Surya donates profit share of Kadaikutty Singham to Farmers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X