For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐറ്റം ഡാന്‍സ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് തമന്നയുടെ മറുപടി

    |

    തെലുങ്ക്, തമിഴ് സിനിമകളില്‍ അത്യാവശ്യം നല്ല തിരക്കിലാണ് തമന്ന ഭട്ടിയ. ഇടയ്ക്കിടെ ബോളിവുഡിലും തല കാണിക്കാന്‍ അവസരം ലഭിയ്ക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രമായ എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്റെ റിലീസിങ് തിരക്കുകളിലാണ് തമന്ന ഇപ്പോള്‍.

    മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കി, നടന്‍ ശക്തിയെ അറസ്റ്റ് ചെയ്തു

    ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് തമന്നയ്ക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. ഐറ്റം ഡാന്‍സുകളോട് താത്പര്യമുണ്ടോ.. കരിയറില്‍ അത്തരമൊരു അവസരം വന്നാല്‍ ചെയ്യുമോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും ചെയ്യും എന്ന് നടി പറഞ്ഞു.

    tamannaah

    കരിയറിന്റെ തുടക്കത്തില്‍ ഡാന്‍സ് കൊണ്ടാണ് എന്നെ ആളുകള്‍ ശ്രദ്ധിച്ചത്. ഇപ്പോഴുള്ള നടിമാര്‍ക്ക് തങ്ങളുടെ ഡാന്‍സിലുള്ള കഴിവ് തെളിയിക്കാന്‍ അധികം അവസരങ്ങള്‍ ലഭിയ്ക്കുന്നില്ല. എന്നെ സംബന്ധിച്ച് ഒരു ഐറ്റം ഡാന്‍സ് ലഭിച്ചാല്‍ അതൊരു അവസരമായി കാണും- തമന്ന പറഞ്ഞു.

    വിശ്വാസം ചിത്രത്തിന് വേണ്ടി അജിത്തും നയന്‍താരയും വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

    എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്‍ ജനുവരി 12 ന് റിലീസ് ചെയ്യും. തമിഴില്‍ കണ്ണേ കലൈമാനേ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരംസിഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങള്‍ക്ക് പുറമെ ദേവി 2 എന്ന തമിഴ് ചിത്രവും കാമോഷി എന്ന ഹിന്ദി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    English summary
    tamannaah reveals reason behind dancing item numbers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X