Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാസ് എന്‍ട്രിക്ക് പിന്നാലെ വിദേശത്തേക്ക് പറന്ന് ദളപതി വിജയ്, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍
തെരഞ്ഞെടുപ്പ് ദിവസം സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് പോയ ദളപതി വിജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്രോള്‍ വില വര്‍ധനയിലുളള നടന്റെ പ്രതിഷേധമാണ് ഇതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വീട്ടില്‍ നിന്നും പോളിംഗ് ബൂത്ത് അടുത്തായതുകൊണ്ടാണ് താരം സൈക്കിളില്‍ പോയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. വിജയ്ക്ക് പുറമെ മലയാളം, തമിഴ് ഭാഷകളിലെ മിക്ക താരങ്ങളും കഴിഞ്ഞ ദിവസം വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ ദളപതി വിജയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഏയര്‍പോര്‍ട്ടില്‍ നിന്നുളള ദളപതിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് വിജയ് ചെന്നൈ ഏയര്‍പോര്‍ട്ടിലെത്തിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ജ്ജിയയിലേക്കാണ് നടന് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന വിജയുടെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ദളപതി 65 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പ്രേമം നായിക മഡോണയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം
അതേസമയം കൊലമാവ് കോകില എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടങ്ങിയ സംവിധായകനാണ് നെല്‍സണ്‍. തുടര്‍ന്ന് ശിവകാര്‍ത്തികേയനെ നായകനാക്കി ഡോക്ടര്‍ എന്ന ചിത്രവും നെല്‍സണ്‍ സംവിധാനം ചെയ്തിരുന്നു. ഡോക്ടര്‍ പൂര്‍ത്തിയായ ശേഷമാണ് സംവിധായകന് വിജയ് ചിത്രത്തിലേക്ക് കടന്നിരിക്കുന്നത്. ദളപതി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.