Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
ദളപതി വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. പൊങ്കലിന് റിലീസ് ചെയ്ത ചിത്രം ഇരുനൂറ് കോടിയിലധികം കളക്ഷനാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍. വിജയ്ക്കൊപ്പം മക്കള്‍ സെല്വന് വിജയ് സേതുപതിയും മാസ്റ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടിലെ പോലെ കേരളത്തിലെ തിയ്യേറ്ററുകളിലും വിജയ് ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിച്ചു.
അര്ജുന് ദാസ്, മാളവിക മോഹനന്, ശാന്തനു, ഗൗരി കിഷന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. അതേസമയം തിയ്യേറ്റര്‍ റിലീസിന് പിന്നാലെ മാസ്റ്റര്‍ ഒടിടിയിലും എത്തുകയാണ്. ജനുവരി 29ന് ആമസോണ്‍ പ്രൈം വഴിയാണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. തിയ്യേറ്റര്‍ റിലീസിന് പിന്നാലെ സിനിമ ആമസോണിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. മാസ്റ്ററിന്റെ സ്ട്രീമിങ്ങ് അവകാശം നേരത്തെ ആമസോണ്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ തിയ്യേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു മാസ്റ്റര്‍.
എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് നീണ്ടുപോയി. അതേസമയം മാസ്റ്ററിന്റെ വലിയ വിജയം ഇന്ഡസ്ട്രികള്ക്കൊല്ലം പുത്തനുണര്‍വ്വാണ് നല്‍കിയത്. ഒടിടി റിലീസ് പ്രഖ്യാപിച്ച ചില ചിത്രങ്ങള്‍ തിയ്യേറ്ററുകളിലായിരിക്കും ആദ്യം റിലീസ് ചെയ്യുകയെന്ന് അറിയിച്ചിരുന്നു. തമിഴ് സിനിമകളാണ് ഇത്തരത്തില്‍ മാസ്റ്ററിന്റെ വിജയത്തിന് പിന്നാലെ റിലീസ് തീരുമാനം മാറ്റിയത്.
മാസ്റ്ററില്‍ ജെഡി എന്ന കോളേജ് അധ്യാപകന്റെ റോളിലാണ് വിജയ് എത്തുന്നത്. വിജയ് ചിത്രത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും സിനിമയിലുണ്ടായിരുന്നു. ദളപതിയുടെയും മക്കള്‍ സെല്‍വന്റെയും പ്രകടനം തന്നെയാണ് ചിത്രത്തില്‍ ശ്രദ്ധേയമായത്. രണ്ട് പേരും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് മാസ്റ്ററില്‍ കാഴ്ചവെച്ചത്. ഒപ്പം അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളും വിജയ് ചിത്രത്തിന്റെതായി തരംഗമായി മാറി.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം