For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  101ൽ നിന്ന് 71 കിലോ, സിനിമയല്ല സിമ്പു ശരീരഭാരം കുറക്കാൻ കാരണം, വെളിപ്പെടുത്തി സുഹൃത്തുക്കൾ

  |

  തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് സിമ്പു. കോളിവുഡിന്റ പ്രിയപ്പെട്ട റൊമാന്റിക് ഹീറോയാണ് സിമ്പു. തമിഴിലാണ് താരം സജീവമെങ്കിലും മലയാളത്തിൽ കൈനിറയെ ആരാധകരുണ്ട്. നടന്റെ ഭൂരിഭാഗം ചിത്രങ്ങൾ മലയാളത്തിലും മികച്ച വിജയം നേടാറുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകനും പിന്നണിഗായകനും കൂടിയാണ് താരം.

  കഴിഞ്ഞ കുറച്ച് ദിവസം മുൻപ് സിമ്പുവിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ശരീരഭാരം കുറച്ചാണ് മറ്റൊരു രൂപത്തിലായിരുന്നു നടൻ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സിമ്പുവിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ അക്ഷരംപ്രതി ഞെട്ടുകയായിരുന്നു. 30 കിലോയാണ് താരം കുറച്ചത്. കഠിന പ്രയത്നത്തിലൂടെയാണ് താരം 101 കിലോയിൽ നിന്ന് 71 കിലോയിലേയ്ക്ക് ശരീര ഭാരം കുറച്ചത്.. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു താരത്തിന്റെ ഫിറ്റ്നസ് യാത്ര ആരംഭിച്ചത്. ഇപ്പോഴിത നടന്റെ ലുക്ക് മാറ്റത്തെ കുറിച്ച് സുഹൃത്ത് മഹത് രാഘവേന്ദ്രയും ഫിറ്റനസ് ട്രെയിനർ സന്ദീപ് രാജും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക നൽകിയ അഭിമുഖത്തിലാണ് നടൻ എടുത്ത കഠിന പ്രയ്തനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത് . സിമ്പു ശരീരഭാരം കുരയ്ക്കാനുളള കാരണവും സുഹൃത്ത് മഹത് പറയുന്നു.

  മഹത്തിലൂടെയാണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ സന്ദീപിനെ സിമ്പു പരിചയപ്പെടുന്നത്. സന്ദീപിന് കീഴിൽ മഹത് വർക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തിന്റെ മാറ്റം കണ്ടപ്പോൾ നടനും വർക്കൗട്ട് ചെയ്യാൻ ആഗ്രഹിക്കുകയായിരുന്നു. തുടർന്ന് നവംബർ മാസത്തിൽ സിമ്പുവും സന്ദീപിന് കീഴിൽ വർക്കൗട്ട് ആരംഭിക്കുകയായിരുന്നു 101 കിലോ ആയിരുന്നു താരത്തിന്റെ ഭാരം. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാൻ നടൻ തയ്യാറായിരുന്നില്ല. എന്നാൽ ദുഷ്‌കരമായ സമയങ്ങളിൽ തന്നോടൊപ്പം നിന്ന ആരാധകർക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് അദ്ദേഹം ശരീര ഭാരം കുറച്ചതെന്ന് സന്ദീപ് പറയുന്നു.

  നിലവിലെ ജീവിത ശൈലിയിൽ മാറ്റം വരുത്താൻ സിമ്പു ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ ഞാൻ തയ്യാറയിരുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വേണ്ടിയാണ് സിമ്പു ആദ്യം തന്റെ അടുത്ത് എത്തിയത്. അദ്ദേഹത്തിന്റെ ട്രെയിൻ ചെയ്യിപ്പിക്കുിക എന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. രാവിലെ 4.30 നാണ് അദ്ദേഹത്തിന്റ ഒരു ദിവസം ആരംഭിക്കുന്നത്. നടക്കാൻ പോയതിന് ശേഷമാണ് വ്യായാമം ആരംഭിക്കുക. ആദ്യം ആഴ്ചയിൽ നാല് ദിവ,മായിരുന്നു വ്യായാമം ചെയ്യാറുള്ളഴത്. ഇപ്പോൾ 5 ദിവസമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ സ്പോർട്സിലും നടന് താൽപര്യമുണ്ടെന്ന് ട്രെയിനർ സന്ദീപ് പറയുന്നു.

  എല്ലാവരും മാത്യകയാക്കേണ്ട ഒരാളാണ് സിമ്പു. നിരവധി അഭ്യൂഹങ്ങൾ നടനെ കുറിച്ച് പ്രചരിച്ചത് കൊണ്ട് തന്നെ ആദ്യം അദ്ദേഹത്തെ പരിശീലിപ്പിക്കുമ്പേൾ തനിക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നടനെ കണ്ടുമുട്ടി ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ എല്ലാം മാറുകയായിരുന്നു.അദ്ദേഹം കഠിനാധ്വാനിയും സമർപ്പിതനുമാണെന്ന് ഞാൻ മനസ്സിലാക്കി. അവൻ ഇപ്പോൾ പലർക്കും ഒരു മാതൃകയാണ്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു വഴിയുണ്ട് എന്ന ആശയം മുറകെ പിടിച്ച് ജീവിക്കുന്ന ആളാണ്. ഇപ്പോൾ നടന്റെ ശരീര ഭാരം71. 1 കിലോയാണ്. ഫെബ്രുവരിയിൽ 87 കിലോ ഉണ്ടായിരുന്നു.കൊവിഡ് പ്രതിസന്ധി സമയത്ത് ശരീരം ഭാരം കുറയ്ക്കുകയായിരുന്നു. പിന്നീട് ജൂണിൽ വർക്കൗട്ട് ആരംഭിക്കുകയായിരുന്നു.

  സിമ്പുവിന്റെ ഭക്ഷണരീതിയെ കുറിച്ചും സന്ദീപ് അഭിമുഖത്തിൽ പറയുന്നുണ്ട്. ആഹാരത്തിൽ നിന്ന് നോൺ-വെജ്, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ക്ഷാരസ്വഭാവമുള്ള പോഷക സമൃതമായ ഭക്ഷണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടമല്ലാത്ത ചില സലാഡുകൾ ദ്രാവക രൂപത്തിൽ കഴിച്ചിരുന്നു.ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബ് ഭക്ഷണത്തിന്റെ മിശ്രിതമായിരുന്നു ഇത്. അതിനാൽ, ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ശരീര ഭാരം കുറക്കാൻ കാരണമായി. കൂടാതെ മറ്റൊരു പോസിറ്റീവായ കാര്യം അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ തുടങ്ങിയ എന്നതാണ്- സന്ദീപ് അഭിമുഖത്തിൽ പറഞ്ഞു.

  വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

  സ്പോർടിസിലും അദ്ദേഹത്തിന് വലിയ താൽപര്യമുണ്ടെന്ന് സുഹൃത്ത് മഹത്ത് അഭിമുഖത്തിൽ പറഞ്ഞു. വർക്കൗട്ട് കൂടാതെ ശരീര ഭാരം കുറക്കാനായി ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ എന്നിവ പരിശീലിച്ചിരുന്നു. ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ പലരും അദ്ദേഹത്തെ എഴുതിത്തള്ളി. പക്ഷേ, അദ്ദേഹം അവയെല്ലാം തെറ്റാണെന്ന് തെളിയിക്കുകയും കൂടുതൽ ശക്തമായി മടങ്ങുകയും ചെയ്തു, മഹാത് പറയുന്നു.

  Read more about: simbu
  English summary
  The Weight Transformation Journey Of Actor Simbu From 101kg To 71 Kg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X