For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ 2വിനു പിന്നാലെ തേവര്‍ മകനും രണ്ടാം ഭാഗം! സുപ്രധാന പ്രഖ്യാപനവുമായി കമല്‍ഹാസന്‍

    |

    ഭരതന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തേവര്‍ മകന്‍, കമല്‍ഹാസനും ശിവാജി ഗണേഷനും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. രേവതിയും ഗൗതമിയും ആയിരുന്നു ചിത്രത്തില്‍ കമലിന്റെ നായികമാരായി എത്തിയിരുന്നത്. അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ ചിത്രം കൂടിയായിരുന്നു തേവര്‍ മകന്‍.

    വ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്! അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ലെന്ന് പാര്‍വ്വതി

    ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായതിനോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു..ഇന്ത്യന്‍ 2വിനു പുറമെ കമലിന്റെ തേവര്‍മകന്‍ എന്ന ചിത്രത്തിനും രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തില്‍ റിപ്പോട്ടുകള്‍ വന്നിരിക്കുകയാണ്.

    thevar makan,

    കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായാണ് തേവര്‍മകന്‍ അറിയപ്പെടുന്നത്. കമല്‍ഹാസന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. കമലിന്റെ തന്നെ രചനയിലായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയിരുന്നത്.

    തേവര്‍ മകനിലെ അഭിനയത്തിനായിരുന്നു നടി രേവതിക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. നാസര്‍,വടിവേലു,എസ് എന്‍ ലക്ഷ്മി, തലൈവാസല്‍ വിജയ്, രേണുക തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. പിസി ശ്രീരാം ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഇളയരാജ ആയിരുന്നു സംഗീതം നല്‍കിയിരുന്നത്.

    എന്തുക്കൊണ്ട് അജുവിനെ ഇത്തിക്കര പക്കിയാക്കിയില്ല! ആരാധകന്‍റെ ചോദ്യത്തിന് നിവിന്റെ മാസ് മറുപടി ഇങ്ങനെ

    ബാലഭാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് യുവനര്‍ത്തകിമാരുടെ ഡാന്‍സ് വീഡിയോ! കാണൂ

    English summary
    thevar makan 2 movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X