For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷും ശ്രുതിയും തമ്മില്‍ പ്രണയം; ദാമ്പത്യജീവിതത്തില്‍ വിള്ളല്‍! സഹികെട്ട് മാധ്യമങ്ങളെ കണ്ട് ഭാര്യ

  |

  തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് ധനുഷ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭ. മാസ് സിനിമകളും രാഷ്ട്രീയ സംസാരിക്കുന്ന സിനിമകളുമെല്ലാം ഒരുപാട് ചെയ്തിട്ടുണ്ട് ധനുഷ്. സമീപകാലത്തിറങ്ങിയ കര്‍ണന്‍ അടക്കം ശക്തമായ രാഷ്ട്രീയ നിലപാടുള്ള സിനിമകളിലൂടെയും ധനുഷ് നിറഞ്ഞു നില്‍ക്കുന്നുണ്ട്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. രണ്ടാമത്തെ ഹിന്ദി ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നു.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയീതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്. ഇപ്പോഴിതാ റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ധനുഷ്. ക്രിസ് എവന്‍സും റയാന്‍ ഗോസ്ലിംഗുമായും കൈകോര്‍ക്കുകയാണ് ധനുഷ്. ഇങ്ങനെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ധനുഷ്.

  സിനിമാ ജീവിതത്തില്‍ നാള്‍ക്കുനാള്‍ മുന്നോട്ട് കുതിക്കുന്ന ധനുഷിന്റെ വ്യക്തി ജീവിതത്തില്‍ വിവാദങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. ഇതില്‍ ഒന്നായിരുന്നു നടി ശ്രുതി ഹാസനുമാി ചേര്‍ത്തുവച്ച് പ്രചരിക്കപ്പെട്ട പ്രണയ വാര്‍ത്തകള്‍. വിവാഹിതനായ ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം ധനുഷിന്റെ വിവാഹ ജീവിതത്തെ പോലും കാര്യമായി തന്നെ ബാധിച്ചിരുന്നുവെന്നായിരുന്നു ഒരു കാലത്ത് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.

  ധനുഷിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോഴൊക്കെ തന്റെ സഹോദരിയുടെ സുഹൃത്ത് മാത്രമാണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് പറഞ്ഞിരുന്നത്. എന്തായാലും ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 2004 നവംബര് 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. രജിനികാന്തിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നു വിവാഹം. രാഷ്്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നുമുള്ളവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 2006 ഒക്ടോബര്‍ 10 നാണ് ദമ്പതികളുടെ ആദ്യത്തെ മകന്‍ ജനിക്കുന്നത്. 2010 ല്‍ രണ്ടാമത്തെ മകനും ജനിച്ചു.

  2011 ലാണ് ഐശ്വര്യ സംവിധാനത്തിലേക്ക് തിരിയുന്നത്. ത്രി ആയിരുന്ന ആദ്യത്തെ സിനിമ. ചിത്രത്തില്‍ ധനുഷ് നായകന്‍ ആയപ്പോള്‍ നായികയായി എത്തിയത് ഐശ്വര്യയുടെ കുട്ടിക്കാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസനായിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ധനുഷും ശ്രുതിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയത്. ഈ ബന്ധം ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹ ബന്ധത്തെ പോലും ഉലച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും താന്‍ ഗൗനിക്കാറില്ലെന്നായിരുന്നു ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതി നല്‍കിയ മറുപടി.

  ''ഞാന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ പോകുന്നില്ല. എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന്‍ എന്റെ അടുത്ത സുഹൃത്താണ്. കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നുണ്ടെന്ന് കരുതി ആ ബന്ധത്തെ ചവറ്റുകുട്ടയില്‍ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും ആളുകള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല'' എന്നായിരുന്നു താരത്തിന്റെ മറുപടി.

  Also Read: സ്വന്തം ആരാധികയെ തന്നെ വിവാഹം കഴിച്ച സൂപ്പര്‍ താരം; 22-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയിയും ഭാര്യ സംഗീതയും

  ''പതിനായിരം ഗോസിപ്പുകള്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാകുന്നത് അപൂര്‍വ്വമായിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രിയിലെ നായിക വേഷം എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം നിന്നത് ധനുഷായിരുന്നു. ഞാന്‍ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുമുണ്ട്'' എന്നും ശ്രുതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  പിന്നീട് എല്ലാ ഗോസിപ്പുകളും അവസാനിക്കുന്നത് ഐശ്വര്യ തന്നെ രംഗത്ത് എത്തുമ്പോഴായിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശ്രുതിയും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ത്രി മികച്ച വിജയമായി മാറുകയും മൂന്ന് ഫിലിം ഫെയര്‍ പുരസ്‌കാരം നേടുകയും ചെയ്തു.

  ഐശ്വര്യയും ധനുഷും തങ്ങളുടെ സന്തുഷ്ട കുടുംബ ജീവിതം തുടരുമ്പോള്‍ ശ്രുതി ശാന്തനു ഹസാരികയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറിനും സാറ അലി ഖാനും ഒപ്പം അഭിനയിക്കുന്ന അത്രംഗി രേയാണ് ധനുഷിന്റെ പുതിയ സിനിമ.

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് ധനുഷ്. നടന്‍ എന്നതിനപ്പുറത്ത് നിര്‍മ്മാതാവ്, എഴുത്തുകാരന്‍, ഗാനരചിയീതാവ്, ഗായകന്‍ എന്നീ നിലകളിലും ധനുഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടിപൊളി ഡാന്‍സറുമാണ് ധനുഷ്. അക്ഷരാര്‍ത്ഥത്തില്‍ സര്‍വ്വകലാ വല്ലഭന്‍. ഇന്നല്ലെങ്കില്‍ നാളെ ധനുഷ് സംവിധാനത്തിലേക്ക് കൂടി കടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 44 സിനിമകളിലാണ് ധനുഷ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും രണ്ട് തവണ മികച്ച നടനുള്ള പുരസ്‌കാരം അടക്കം നാല് ദേശീയ പുരസ്‌കാരങ്ങളും ധനുഷ് നേടിയിട്ടുണ്ട്. മറ്റ് അവാര്‍ഡുകളുടെ നീട്ട പട്ടിക വേറെയുണ്ട്.

  ജഗമേ തന്തിരം ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് റിലീസായ ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു. ചിത്രത്തിലെ നായിക മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത കര്‍ണന്‍ വന്‍ വിജയമായിരുന്നു. ചിത്രം സംസാരിച്ച ദളിത് രാഷ്ട്രീയവും ചര്‍ച്ചയായി മാറിയിരുന്നു.

  ഇന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അച്ഛനെ പോലെ തന്നെ സകലകലാ വല്ലഭയായ ശ്രുതി അഭിനയത്തിലും പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച താരമാണ്. വക്കീല്‍ സാബ് ആണ് ശ്രുതിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ നിറസാന്നിധ്യമാണ് ശ്രുതി. ലാഭം ആണ് ശ്രുതിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. കന്നഡയിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സലാറും അണിയറയിലുണ്ട്.

  Read more about: dhanush
  English summary
  Throwback When Rumours Of Dhanush Having Affair WIth Shruthi Haasan Left His Marriage In Trouble
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X