For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    7 കോടിയുടെ കാര്‍; തൃഷയ്ക്ക് വരുണിന്റെ സമ്മാനം

    By Gokul
    |

    ചെന്നൈ: ആളുകള്‍ ഗോസിപ്പു കോളങ്ങളില്‍ ആസ്വദിക്കേണ്ടെന്നു കരുതി വിവാഹ വാര്‍ത്ത സ്വയം പുറത്തുവിട്ടയുടന്‍ നടി തൃഷയ്ക്ക് ഭാവി വരന്റെ വിലപിടിപ്പുള്ള സമ്മാനം. ഏതു കാമുകിയും കൊതിച്ചു പോകുന്ന ജെറ്റ് ബ്ലാക്ക് കളര്‍ റോള്‌സ് റോയ്‌സ് ഫാന്റം കാര്‍ ആണ് തൃഷയുടെ പ്രാണനാഥന്‍ വരുണ്‍ വിവാഹ നിശ്ചയ സമ്മാനമായി നല്‍കാന്‍ പോകുന്നത്.

    ചെന്നൈയിലെ അറിയപ്പെടുന്ന യുവ ബിസിനസുകാരനും സിനിമാ നിര്‍മാതാവുമാണ് വരുണ്‍ മനിയന്‍. വിവാഹ നിശ്ചയത്തിന് തന്നെ ഇത്രയും വിലപിടിപ്പിള്ള സമ്മാനം നല്‍കുന്നത് തൃഷ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താനാണെന്ന് വരുണ്‍ സുഹൃത്തുക്കളോട് പറഞ്ഞു.

    trisha-krishnan-with-varun

    പൃഥ്വിരാജ് നായകനായ കാവിയ തലൈവന്‍, ദുല്‍ഖര്‍ നായകനായെത്തിയ വായ് മൂടി പേസുവതും എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് വരുണ്‍ മാനേജിങ് ഡയറക്ടറായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് ആണ്. മറ്റൊരു കമ്പനിയായ റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ എംഡി കൂടിയാണ് വരുണ്‍. അടുത്ത സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ നിശ്ചയം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് തൃഷയുടെയും വരുണിന്റെയും കുടുംബാംഗങ്ങള്‍. ജനുവരി 23നാണ് വിവാഹ നിശ്ചയം.

    ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് തൃഷ വരുണുമായുള്ള വിവാഹത്തന് സമ്മതം മൂളിയത്. ഒരു കാലത്ത് തമിഴ് സിനിമകളിലെ നിത്യ സാന്നദ്ധ്യമായിരുന്ന തൃഷ അടുത്തിടെ സിനിമാ അഭിനയത്തോട് പഴയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമെന്ന് നടി ആരാധകരെ അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തോടെ നടി സിനിമയോട് വിടപറയാനാണ് സാധ്യതയെന്ന് ഇവരുടെ അടുത്ത സുഹൃത്തക്കള്‍ വ്യക്തമാക്കി.

    English summary
    Trisha to get 7 Crore worth gift on engagement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X