For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നേസമണി തരംഗമായതില്‍ സിദ്ദിഖിന് നന്ദി പറഞ്ഞ് വടിവേലു! ഫുള്‍ ക്രെഡിറ്റും സംവിധായകനെന്ന് നടന്‍! കാണൂ

  |

  സിദ്ധിഖിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഫ്രണ്ട്‌സ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിട്ടാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരുന്നത്. ജയറാമും മുകേഷും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സിനിമയില്‍ ജഗതിയും പ്രധാന വേഷത്തിലെത്തിയിരുന്നു. ജഗതിയുടെ ലാസര്‍ ഏളേപ്പന്‍ പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന റോളുകളിലൊന്നാണ്.

  ലാസര്‍ ഏളേപ്പന്‍ തമിഴില്‍ എത്തിയപ്പോള്‍ നേസമണി ആയി മാറിയിരുന്നു. സിദ്ധിഖ് തന്നെ തമിഴില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വടിവേലു ആയിരുന്നു ജഗതിയുടെ റോളില്‍ എത്തിയത്. കഴിഞ്ഞ ദിവസം വടിവേലുവിന്റെ നേസമണി ട്വിറ്ററില്‍ താരമായി മാറിയിരുന്നു. നേസമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഹാഷ്ടാഗ് ആയിരുന്നു ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയത്. അതേസമയം തന്റെ കഥാപാത്രം വീണ്ടും തരംഗമായതില്‍ പ്രതികരണവുമായി വടിവേലു എത്തിയിരുന്നു.

  നേസമണി താരമായപ്പോള്‍

  നേസമണി താരമായപ്പോള്‍

  സിദ്ധിഖിന്റെ സംവിധാനത്തില്‍ 2001ലായിരുന്നു ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങിയിരുന്നത്. തമിഴില്‍ വിജയ്, സൂര്യ രമേഷ് ഖന്ന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയപ്പോള്‍ നേസമണിയായി വടിവേലുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തമിഴില്‍ വലിയ വിജയമായി ഫ്രണ്ട്‌സ് മാറിയിരുന്നു. സിനിമയിലെ വടിവേലുവിന്റെ കോമഡി രംഗങ്ങള്‍ക്ക് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വടിവേലുവിന്റെ കരിയറിലും വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.

  ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

  ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

  കഴിഞ്ഞ ദിവസം ട്വിറ്റര്‍ പേജുകളില്‍ അപ്രതീക്ഷിതമായി താരമായി മാറുകയായിരുന്നു വടിവേലുവിന്റെ നേസമണി. രാജ്യം മുഴുവന്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഉറ്റുനോക്കുന്ന സമയത്താണ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നേസാമണി ഒന്നാമത് എത്തിയിരുന്നത്. നേസാമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറഞ്ഞുകൊണ്ടിരുന്നത്. ആദ്യമാര്‍ക്കും കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീടാണ് സംഭവം മനസിലായത്.

  പാക്കിസ്ഥാന്‍റെ ട്രോള്‍ പേജ്

  പാക്കിസ്ഥാന്‍റെ ട്രോള്‍ പേജ്

  നേസാമണി വീണ്ടും താരമായിരിക്കുന്നതിന്റെ കാരണം പാക്കിസ്ഥാനിലെ ഒരു ട്രോള്‍ പേജാണ്. ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായൊരു മറുപടിയുമായി ഒരു തമിഴ്നാട്ടുകാരന്‍ എത്തുകയായിരുന്നു. ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. സഹായിയുടെ കൈയ്യില്‍ നിന്നും തെന്നിവീണ ചുറ്റിക കൊണ്ട് അപകടം സംഭവിക്കുകയായിരുന്നുവെന്ന് തമിഴ്നാട്ടുകാരന്‍ പറഞ്ഞു.

  പ്രേ ഫോര്‍ നേസാമണി

  പ്രേ ഫോര്‍ നേസാമണി

  തുടര്‍ന്ന് സിനിമയിലെ രംഗമാണിതെന്ന് അറിയാതെ പാക്കിസ്ഥാന്‍കാര്‍ ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രേ ഫോര്‍ നേസമണി ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയത്. നരേന്ദ്ര മോദിയെ പിന്തളളിയാണ് വടിവേലുവിന്റെ നേസമണി ട്വിറ്ററില്‍ ഒന്നാമതായിരിക്കുന്നത്. നേസമണി വീണ്ടും തരംഗമായതില്‍ പ്രതികരണവുമായി വടിവേലു എത്തിയിരുന്നു.

  വടിവേലു പറഞ്ഞത്

  വടിവേലു പറഞ്ഞത്

  ദൈവത്തിന് നന്ദി,18 വര്‍ഷം മുന്‍പ് അഭിനയിച്ച രംഗം ഇപ്പോള്‍ ലോകം മുഴുവന്‍ ചിരിക്കാന്‍ കാരണമാവുമ്പോള്‍ സന്തോഷം. ക്രെഡിറ്റ് സംവിധായകന്‍ സിദ്ധിഖിനാണ്. വടിവേലു പറഞ്ഞു. കഴിഞ്ഞ ദിവസം നേസമണിയുടെ ആരോഗ്യ നില സംബന്ധിച്ച അപ്പോളോ ആശുപത്രിയുടെ പ്രസ് റീലിസും ചുറ്റിക തലയിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങളും ട്രോളന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്നും നേസമണിയെ വീഴ്ത്തിയ ചുറ്റിക മാറ്റണമെന്നും മഹേന്ദ്ര സിങ് ധോണിക്ക് മാത്രമേ ഇനി നേസമണിയെ രക്ഷിക്കാന്‍ കഴിയുകയൂളളുവെന്നു ട്രോളുകള്‍ വന്നു.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  ശ്രീകൃഷ്ണപുരത്തെ ഇന്ദുമതിയായി വീണ്ടും ബിന്ദു പണിക്കര്‍! വൈറലായി ടിക്ക് ടോക്ക് വീഡിയോ! കാണൂ

  കലിപ്പ് ലുക്കില്‍ പോലീസ് അവതാരമായി ടൊവിനോ തോമസ്! ആക്ഷന്‍ ചിത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ!

  English summary
  vadivelu's reaction after nesamani trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X