For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയ്ക്ക് ചീപ്പാവരുത്! വിശാലിനോട് വരലക്ഷ്മി! നിനക്ക് വോട്ട് ചെയ്യില്ല! ട്വീറ്റ് വൈറലാവുന്നു!

  |

  നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവ അണിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് താരം. നടികര്‍ സംഘത്തിന് സ്വന്തമായി കെട്ടിടം, മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകളുമായി എത്തുന്നവരെ സരംക്ഷിക്കുക, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കുക, ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായിരുന്നു വിശാലും സംഘവും പ്രാധാന്യം നല്‍കിയത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്നും ഇവര്‍ പറഞ്ഞിരുന്നു. സംഘടന വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ആരൊക്കെയായിരിക്കും നേതൃനിരയിലേക്ക് എത്തുന്നതെന്നറിനായി കാത്തിരിക്കുകയാണ് എല്ലാവരും.

  വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ വിശാലിന് കഴിയുമോ, അതോ പുതിയ സ്ഥാനമായിരിക്കുമോ താരത്തെ കാത്തിരിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളെല്ലാം ഇതിനിടയില്‍ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളാണെങ്കിലും അഭിപ്രായ വ്യത്യാസം തോന്നിയാല്‍ വരലക്ഷ്മി അത് തുറന്നുപ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. വിശാലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്ത് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  വീഡിയോ പ്രഹസനമായി

  വീഡിയോ പ്രഹസനമായി

  വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും വ്യക്തമാക്കിയതോടെയായിരുന്നു കുപ്രചാരണം അവസാനിച്ചത്. വിശാലിന്റെ പ്രതിശ്രുത വധു അനീഷയെ തനിക്കറിയാമെന്നും സുഹൃത്തുക്കളാണ് തങ്ങളെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. നടികര്‍ സംഘം തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല്‍ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങളോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വരലക്ഷ്മി ഇപ്പോള്‍ എത്തിയിട്ടുള്ളത്. മുന്‍പ്രസിഡന്റായിരുന്ന ശരത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു വിശാല്‍. തന്റെ പിതാവിനെക്കുറിച്ച് വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരുവിധ തെളിവുകളില്ലെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളോട് യോജിക്കാനാവില്ലെന്നും വരലക്ഷ്മി പറയുന്നു.

  എല്ലാം തികഞ്ഞവരല്ല

  എല്ലാം തികഞ്ഞവരല്ല

  തന്റെ വിയോജിപ്പ് വ്യക്തമാക്കി വിശാലിനെഴുതിയ കത്ത് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ താരപുത്രിയുടെ ട്വീറ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ പിതാവ് കുറ്റക്കാരനായിരുന്നുവെന്ന് നിയമം വിധിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ശിക്ഷ കിട്ടിയേനെയെന്നും താരപുത്രി പറയുന്നു. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ കൃത്യമായ രേഖകള്‍ പോലുമില്ലാതെ ഇത്തരത്തില്‍ ചീപ് പബ്ലിസിറ്റിയുമായി വന്നതില്‍ സഹതാപമാണ് തോന്നുന്നതെന്നും വരലക്ഷ്മി കുറിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞ സാത്വികനെന്ന മട്ടില്‍ പെരുമാറരുത്. നിന്റെ കള്ളത്തെക്കുറിച്ചും ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീ മഹാനായിരുന്നുവെങ്കില്‍ ഒപ്പമുള്ളവര്‍ നിന്നെ മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടാവില്ലായിരുന്നല്ലോയെന്നും വരലക്ഷ്മി ചോദിക്കുന്നുണ്ട്.

   നിനക്ക് വോട്ട് ചെയ്യില്ല

  നിനക്ക് വോട്ട് ചെയ്യില്ല

  സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടനാണെന്ന് നീ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സത്യം എന്നും ജയിക്കുമെന്ന പ്രതീക്ഷയുണ്ട് തനിക്ക്. നീ എന്റെ വോട്ട് സ്വയം രക്ഷപ്പെടുത്തിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരപുത്രി മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരപുത്രി തയ്യാറായിരുന്നു.

  സമ്മിശ്ര പ്രതികരണം

  സമ്മിശ്ര പ്രതികരണം

  വിശാലിന് വരലക്ഷ്മി അയച്ച കത്തും അതേത്തുടര്‍ന്നുള്ള ചര്‍ച്ചകളും നടക്കുകയാണ് ഇപ്പോള്‍. യോജിച്ചും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയുമാണ് പലരും എത്തിയിട്ടുള്ളത്. പല കാര്യങ്ങളിലും വിശാവിനെ പിന്തുണച്ചിരുന്നുവെങ്കിലും വരലക്ഷ്മി പറഞ്ഞത് ശരിയാണെന്നും താരത്തിനാണ് പിന്തുണയെന്ന് പറഞ്ഞവരും കുറവല്ല. തന്റെ വിജയത്തിനായി മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന രീതി നല്ലതല്ലെന്നും വിശാലില്‍ നിന്നും അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന തരത്തിലുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്. പറ്റിയ തെറ്റ് മനസ്സിലാക്കി താങ്കള്‍ ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്നാണ് മറ്റ് ചിലര്‍ കുറിച്ചിട്ടുള്ളത്.

  സുഹൃത്താണ്

  സുഹൃത്താണ്

  വരലക്ഷ്മിയും വിശാലും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആര്യ, വിശാല്‍, വരലക്ഷ്മി ഗ്യാങിനെക്കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്. ഇവരുടെ തമാശകളും കമന്റുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആര്യയ്ക്ക് പിന്നാലെ വിശാലും വിവാഹിതനാവുകയാണെന്നറിഞ്ഞപ്പോള്‍ വരലക്ഷ്മിയുടെ കാര്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. അതേക്കുറിച്ച് താന്‍ തന്നെ അറിയിക്കുമെന്നായിരുന്നു താരം പറഞ്ഞത്. വരലക്ഷ്മിയുടെ കത്തില്‍ വിശാലിന്റെ പ്രതീകരണം അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Varalakshmi Sarath Kumar getting angry with Vishal, see the tweet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X